ദേശീയപാതയിൽ വെള്ളക്കെട്ട് ദുരിതം
text_fieldsവടകര: കാലവർഷം കനത്തതോടെ ദേശീയപാതയിൽ വെള്ളക്കെട്ടും വർധിച്ചു. ദേശീയപാതയുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ മണ്ണെടുത്ത കുഴികളിൽ പലയിടത്തും വെള്ളം നിറഞ്ഞ് അപകട ഭീഷണി ഉയർത്തുന്നുണ്ട്. ചിലയിടത്ത് ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെടുന്നുണ്ട്. ദേശീയപാത നിർമാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് മൂരാട് മുതൽ അഴിയൂർ വരെ വെള്ളക്കെട്ട് ഒഴിവാക്കാൻ പ്രത്യേക സംഘത്തെ നിയമിക്കാൻ തീരുമാനമായിട്ടുണ്ട്.
മഴക്കാലത്ത് ദേശീയപാതയോരത്ത് ഉണ്ടാകുന്ന വെള്ളക്കെട്ട് ഉൾപ്പെടെ നേരിടാൻ ഒരുക്കിയ പ്രത്യേക ദുരന്തനിവാരണ സേന അടിയന്തരമായി പരിശോധന നടത്തി പരിഹാര നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിക്കേണ്ടതുണ്ട്.
മഴ ശക്തമാവുന്നതോടെ കൂടുതൽ സ്ഥലങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയേറെയാണ്. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി നിരവധി സ്ഥലങ്ങൾ ഉഴുതുമറിച്ചിട്ടുണ്ട്. പാതയോരവാസികൾ ആശങ്കയിലാണ്. ചിലയിടങ്ങളിലുള്ള വെള്ളക്കെട്ട് കരാർ കമ്പനിയായ വാഗഡ് അധികൃതർ നാട്ടുകാരുടെ ആവശ്യത്തെ തുടർന്ന് നീക്കുകയുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.