സന്നിധാനം ഭക്തിസാന്ദ്രം; നാളെ മകരവിളക്ക്
text_fieldsശബരിമല: മകരവിളക്കിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ശബരീശ സന്നിധാനം ഭക്തിസാന്ദ്രം. മകരവിളക്കിന് മുന്നോടിയായി ശനിയാഴ്ച വൈകീട്ട് പ്രാസാദ ശുദ്ധിക്രിയകള്‍ നടന്നു. ഇന്ന് ഉഷപൂജക്ക് ശേഷം ബിംബശുദ്ധിക്രിയകള്‍ നടക്കും. 15നാണ് മകരവിളക്ക്. അന്ന് പുലര്‍ച്ച രണ്ടിന് തിരുനട തുറക്കും. 2.46ന് മകരസംക്രമ പൂജയും നെയ്യഭിഷേകവും നടക്കും. പതിവുപൂജകള്‍ക്കുശേഷം വൈകീട്ട് അഞ്ചിനാണ് നട തുറക്കുക. തുടര്‍ന്ന് തിരുവാഭരണം സ്വീകരിക്കുന്നതിനുള്ള പുറപ്പെടല്‍ ചടങ്ങ് നടക്കും.
5.30ന് ശരംകുത്തിയില്‍ തിരുവാഭരണ ഘോഷയാത്രയെ ആചാരപൂര്‍വം സ്വീകരിക്കും. 6.15ന് കൊടിമരച്ചുവട്ടില്‍ തിരുവാഭരണ പേടകത്തെ സ്വീകരിക്കും. തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന 6.30ന് നടക്കും. തുടർന്നായിരിക്കും മകരവിളക്ക് - മകരജ്യോതി ദര്‍ശനം. 15ന് വൈകീട്ട് മണിമണ്ഡപത്തില്‍ കളമെഴുത്ത് ആരംഭിക്കും. 15, 16, 17, 18 തീയതികളില്‍ മണിമണ്ഡപത്തില്‍നിന്ന് പതിനെട്ടാംപടിക്ക് മുന്നിലേക്ക് അയ്യപ്പസ്വാമിയുടെ എഴുന്നള്ളിപ്പും നായാട്ട് വിളിയും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.