Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമസാല ബോണ്ട്‌: തോമസ്...

മസാല ബോണ്ട്‌: തോമസ് ഐസക്കിന്‍റെയും കിഫ്​ബിയുടെയും ഹരജികൾ വിധി പറയാൻ മാറ്റി

text_fields
bookmark_border
മസാല ബോണ്ട്‌: തോമസ് ഐസക്കിന്‍റെയും കിഫ്​ബിയുടെയും ഹരജികൾ വിധി പറയാൻ മാറ്റി
cancel

കൊച്ചി: മസാല ബോണ്ട്‌ ഇടപാടിൽ ഫെമ ലംഘനമുണ്ടോയെന്ന അന്വേഷണത്തിന്‍റെ ഭാഗമായി എൻഫോഴ്​സ്​മെന്‍റ്​ ഡയറക്ടറേറ്റ്​ പുറപ്പെടുവിച്ച സമൻസുകൾ ചോദ്യം ചെയ്ത് കിഫ്ബിയും മുൻ ധനമന്ത്രി തോമസ് ഐസക്കും സമർപ്പിച്ച ഹരജികൾ ഹൈകോടതി വിധി പറയാൻ മാറ്റി. എല്ലാവരുടെയും വാദം പൂർത്തിയാക്കിയാണ്​ ജസ്റ്റിസ്​ ടി.ആർ. രവി ഹരജി വിധിപറയാൻ മാറ്റിയത്​.

അന്വേഷണത്തിന്‍റെ ഭാഗമായി തെളിവെടുപ്പിനാണ്​ ​തോമസ്​ ഐസക്കിനും കിഫ്​ബിക്കും ഇ.ഡി സമൻസ്​ അയച്ചത്​. എന്നാൽ, കാരണം വ്യക്തമാക്കാതെയാണ് ഇ.ഡി സമൻസ് നൽകുന്നതെന്നാണ്​ തോമസ് ഐസക്കിന്‍റെ വാദം. വ്യക്തമായ വിഷയം കാട്ടാതെ ലക്ഷ്യമില്ലാത്ത അന്വേഷണത്തിനാണ് ഇ.ഡി ഒരുങ്ങുന്നതെന്നും ചൂണ്ടിക്കാട്ടുന്നു.

വിദേശനാണ്യ വിനിമയച്ചട്ടവുമായി ബന്ധപ്പെട്ട വിഷയം പരിശോധിക്കാനുള്ള അധികാരം റിസർവ് ബാങ്കിനാണെന്നും ഇ.ഡിയുടേത് പരിധിവിട്ടുള്ള ഇടപെടലാണെന്നുമാണ് കിഫ്ബി വാദം. അതേസമയം, അന്വേഷണം നിയമപരമാണെന്നാണ്​ ഇ.ഡി പറയുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thomas IsaacMasala BondKIFB
News Summary - Masala Bond: Thomas Isaac's and Kifby's pleas adjourned for judgment
Next Story