പാരാഗ്ലൈഡറിൽ തൂങ്ങിയാടി യുവാവ്; അവസാനം കൈവിട്ട് താഴേക്ക്; ഞെട്ടിക്കുന്ന വീഡിയോ
text_fieldsപാരാഗ്ലൈഡർ സഹായിയായ യുവാവ് അബദ്ധത്തിൽ ഗ്ലൈഡറിൽ കുടുങ്ങി ആകാശത്തേക്ക് ഉയരുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ചിലിയിലെ കോർഡില്ലേര പ്രവിശ്യയിലെ പ്യൂന്റോ ആൾട്ടോയിലെ ലാസ് വിസ്കാച്ചസിലാണ് സംഭവം.പാരാഗ്ലൈഡറിൽ പറക്കാനൊരുങ്ങുന്ന രണ്ടുപേരെ സഹായിക്കുന്ന ഗ്രൗണ്ട് വർക്കറാണ് കാറ്റിനെത്തുടർന്ന് അബദ്ധത്തിൽ ആകാശത്തേക്ക് ഉയർന്നുപോകുന്നത്.
ദൃശ്യങ്ങളിൽ കാണുന്നതനുസരിച്ച്, യുവതിയും പൈലറ്റും ഗ്ലൈഡറിൽ പറക്കലിന് റെഡിയായിരിക്കുകയാണ്. ഗ്ലൈഡറിനെ കൃത്യമായ പൊസിഷനിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് ഗ്രൗണ്ട് വർക്കർ. ഇതിനിടെ കാറ്റുകാരണം െഗ്ലെഡർ പറന്നുപൊങ്ങുകയായിരുന്നു. വെപ്രാളത്തിൽ ഗ്ലൈഡറിന്റെ വള്ളികളിൽ മുറുക്കെപ്പിടിക്കുന്ന യുവാവ് ഇതോടൊപ്പം ഉയർന്നുപൊങ്ങുന്നു. യുവതിയുടെ കാമറയിലാണ് ഈ ദൃശ്യങ്ങളെല്ലാം പതിഞ്ഞത്. പാരാഗ്ലൈഡർ ആദ്യം ഉയർന്നുയർന്ന് മുകളിലേക്ക് പോകുന്നു. തുടർന്ന് അവസരോചിതമായി ഇടപെട്ട പൈലറ്റ് താഴ്ന്ന കുന്നിന് മുകളിലൂടെ ഗ്ലൈഡർ പറത്തുകയും സഹായിയോട് ചാടാൻ പറയുകയുമായിരുന്നു.
സംഭവത്തിൽ ഗ്രൗണ്ട് വർക്കർക്ക് പരിക്കേറ്റിട്ടില്ലെന്ന് ചിലിയുടെ എയർ ട്രാവൽ റെഗുലേറ്ററായ ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ എയറോനോട്ടിക്‌സ് (ഡിജിഎസി) റിപ്പോർട്ട് ചെയ്‌തു. സംഭവത്തിൽ അവർ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.'സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോകളുടെ പശ്ചാത്തലത്തിൽ, പ്യൂന്റെ ആൾട്ടോയിലെ ലാസ് വിസ്കാച്ചസ് ഗ്രാമത്തിൽ പാരാഗ്ലൈഡർ ഉൾപ്പെട്ട സംഭവത്തിൽ, ഡിജിഎസി അന്വേഷണം നടത്തും'-ഡിജിഎസിയിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.