2034ലെ ഫുട്ബാൾ ലോകകപ്പിലെ 10 മത്സരങ്ങൾ ഇന്ത്യയിലോ..?; 'അടുത്ത കാലത്തെ ഏറ്റവും വലിയ ഫലിതം...!!'
text_fieldsന്യൂഡൽഹി: സൗദിയിൽ നടക്കുന്ന 2034 ലെ ലോകകപ്പ് ഫുട്ബാളിലെ ഏതാനും മത്സരങ്ങൾ ഇന്ത്യയിൽ നടത്തുന്നതിനെ കുറിച്ച് ആലോചിക്കണമെന്ന് ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ(എ.ഐ.എഫ്.എഫ്) പ്രസിഡന്റ് കല്യാൺ ചൗബേ എക്സിക്യൂട്ടിവ് യോഗത്തിൽ പറഞ്ഞതാണ് ഇന്ത്യൻ ഫുട്ബാൾ ലോകത്തെ ചൂടുള്ള വാർത്ത. ചുരുങ്ങിയത് 10 മത്സരങ്ങളെങ്കിലും ഇന്ത്യയിൽ നടത്താൻ സൗദിയുമായി തിരക്കിട്ട ചർച്ചകൾ നടക്കുന്നുവെന്ന വാർത്തകൾ മാധ്യമങ്ങൾ ഏറ്റുപിടിച്ചു. എന്നാൽ ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷന്റെ നീക്കം തമാശയാണെന്നാണ് മുതിർന്ന മാധ്യമ പ്രവർത്തകർ പ്രതികരിക്കുന്നത്.
ലോകകപ്പിന് അപേക്ഷ പോലും സമർപ്പിക്കാൻ കഴിയാത്തവർ ഇപ്പോൾ ഇങ്ങനെ ഒരു ആഗ്രഹം പ്രകടിപ്പിച്ചത് ഫുട്ബാൾ പ്രേമികളെ വിഡ്ഢികളാക്കാനാണോ എന്നാണ് പ്രമുഖ കളിയെഴുത്തുകാരനും മുതിർന്ന് മാധ്യമ പ്രവർത്തകനുമായ ഡോ.മുഹമ്മദ് അഷ്റഫ് ഫേസ്ബുക്കിൽ കുറിച്ചത്. അനുവദിച്ചു കിട്ടിയ ഏഷ്യൻ കപ്പ് പോലും ഏറ്റെടുക്കാൻ ധൈര്യമില്ലാത്തവർ ഇങ്ങനെ ഒരു നീക്കം നടത്തുന്നത് വിചിത്രമാണ്.
ലോകകപ്പ് അനുവദിക്കുന്നത് അപേക്ഷ സമർപ്പിച്ചു വിജയിക്കുന്ന രാജ്യങ്ങളിലെ ഫെഡറേഷനുകൾക്കാണ് അല്ലാതെ അത് അനുവദിച്ചു കിട്ടിയവരുടെ മുന്നിൽ പിച്ചച്ചട്ടിയും ആയി നടക്കുന്നവർക്കല്ല അതെങ്കിലും അറിയാവുന്നവർ വേണം പന്തുകളിയുടെ ഭരണം ഏറ്റെടുക്കാനെന്ന കടുത്ത വിമർശനമാണ് ഡോ. മുഹമ്മദ് അഷ്റഫ് ഉന്നയിക്കുന്നത്.
ഡോ.മുഹമ്മദ് അഷ്റഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.