ശ്രീലങ്കയിൽ അടിയന്തരാവസ്ഥ: സ്ഫോടനത്തിന് പിന്നിൽ തൗഹീദ് ജമാഅത്ത് എന്ന് സർക്കാർ
text_fieldsകൊളംബോ: സ്ഫോടന പരമ്പരകളുടെ പശ്ചാത്തലത്തിൽ ശ്രീലങ്കൻ പ്രസിഡൻറ് മൈത്രിപാല സിരിസേന ഇന്ന് അർധരാത്രി മുതൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കും. അതേസമയം ഇന്ത്യക്കാരടക്കം 290 പേരുടെ മരണത്തിനിടയാക്കിയ കൊളംബോ സ്ഫ ോടന പരമ്പക്ക് പിന്നിൽ തീവ്രവാദ സംഘമായ നാഷണൽ തൗഹീദ് ജമാഅത്ത് ആണെന്ന് ശ്രീലങ്കൻ സർക്കാർ അറിയിച്ചു.
ശ്രീലങ്കയിൽ പ്രാദേശിക തലത്തിൽ സംഘടനക്ക് സ്വാധീനമുണ്ടെന്നും സർക്കാർ വ്യക്തമാക്കി. തിങ്കളാഴ്ച നടന്ന വാര്‍ത്തസമ്മേളനത്തിലാണ് ആരോഗ്യമന്ത്രി രജിത സേനരത്നെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. തമിഴ്നാട്ടിലും ഈ സംഘടനയുടെ സ്വാധീനമുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ആക്രമണത്തിന് വിദേശ സഹായം ലഭിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ പിടിയിലായവരെല്ലാം ശ്രീലങ്കന്‍ പൗരന്മാരാണെന്നും സർക്കാർ പറഞ്ഞു. മുന്നറിയിപ്പ് ലഭിച്ചിട്ടും വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ കഴിയാഞ്ഞത് ഗുരുതരമായ ഇന്‍റലിജന്‍റ്സ് വീഴ്ചയാണെന്നും പ്രസിഡൻറ് സിരിസേന നേരത്തെ സമ്മതിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.