ഗ്രാഫിക് ഡിസൈനർമാർക്ക് ഭീഷണിയുമായി അഡോബിയുടെ ഫയർ ഫ്ലൈ!
text_fieldsഒരു ഫോട്ടോ ക്രിയേറ്റിവായി എഡിറ്റ് ചെയ്യാൻ പലരെയും ആശ്രയിച്ചവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. ഡിസൈനിങ്ങിനും ,എഡിറ്റിംഗിനും, ഒരുപാട് കാശു കളഞ്ഞവരും നമുക്ക് ചുറ്റുമുണ്ട്. മുൻപ് നാം കണ്ട ഡിസൈനിങ് സോഫ്റ്റ് വേറുകളെയും സങ്കൽപ്പങ്ങളെയുമെല്ലാം തകിടം മറിച്ച് ഡിസൈനിങ് വിദ്യയെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയുമായി കൂട്ടിയിണക്കിയിരിക്കുകയാണ് ടെക് ഭീമനായ അഡോബി. ഒരു സിംഗിൾ ക്ലിക്കിലൂടെ നാം ആഗ്രഹിക്കുന്ന ഡിസൈനുകൾ അത് ചിത്രങ്ങളോ, എഴുത്തുകളോ, ക്രിയേറ്റിവായി നമുക്ക് മുന്നിൽ അഭിരുചിക്കിണങ്ങുന്ന രീതിയിൽ ഒരുക്കുകയാണ് അഡോബിയുടെ പുതിയ ഉദ്യമമായ "ഫയർ ഫ്ലൈ" ചെയ്യുന്നത്. നിലവിൽ സൗജന്യ ബീറ്റാ വേർഷനാണ് കമ്പനി പുറത്ത് വിട്ടിട്ടുള്ളത്.
അഡോബിയുടെ തന്നെ സോഫ്റ്റ്‌വെയർ പതിപ്പുകളായ ഫോട്ടോഷോപ്പ് ,ഇല്ലുസ്ട്രേറ്റർ തുടങ്ങിയ സോഫ്റ്റ്‌വെയർ കൈകാര്യം ചെയ്യാൻ സ്കിൽ ആവശ്യമാണെകിൽ ഫയർ ഫ്ലൈ ഉപയോഗിക്കാൻ യാതൊരു ഡിസൈനിങ് സ്കില്ലുകളും കമ്പനി ആവശ്യപ്പെടുന്നില്ല. അതുകൊണ്ടു തന്നെ ഗ്രാഫിക് ഡിസൈനിങ് മേഖലയിലേക്കുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കടന്നുവരവ് ഗ്രാഫിക് ഡിസൈനർമാരെ ബാധിക്കുമോ എന്ന് കണ്ടു തന്നെ അറിയണം . അത്രമാത്രം പെർഫെക്ഷനിൽ ആണ് സോഫ്റ്റ്‌വെയർ പ്രവർത്തിക്കുന്നതും മനുഷ്യന്റെ കരസ്പർശമേൽക്കാതെ നമുക്കുമുന്നിൽ ഡെലിവറി ചെയ്യുന്നതും.
നിലവിൽ അഡോബിയുടെ വെബ്‌സൈറ്റിൽ ടെക്സ്റ്റ് ടു ഇമേജ് ,ജനറേറ്റീവ് ഫിൽ, ടെക്സ്റ്റ് എഫക്ട്സ് ,ജിൻേററ്റീവ് റീകളർ എന്നീ സേവനങ്ങൾ സൗജന്യമായാണ് ബീറ്റ വേർഷനിൽ അഡോബി അവതരിപ്പിച്ചിരിക്കുന്നത്. ഫോട്ടോഷോപ്പിൽ ഫയർ ഫ്ലൈ ലഭ്യമാകാൻ ജനറേറ്റീവ് ഫിൽ എന്ന എക്സ്റ്റൻഷൻ ഡൌൺലോഡ് ചെയ്യാനാണ് നിലവിൽ അഡോബി നിർദേശിക്കുന്നത്. ബീറ്റാവേർഷനിൽ സൗജന്യമായി ലഭ്യമായ സേവനങ്ങൾ പരിധി വെച്ചാണ് ഉപയോഗിക്കാൻ ഉള്ള സൗകര്യം ഉപഭോക്താക്കൾക്കായി കമ്പനി ഒരുക്കിയിരിക്കുന്നത്.
തീർത്തും ഡിസൈനിങ് രംഗത്ത് വിപ്ലവം സൃഷ്ട്ടിക്കാൻ ശ്രമിക്കുന്ന അഡോബിയുടെ ഈ നീക്കത്തെ ഉറ്റു നോക്കുകയാണ് ടെക് ലോകവും ഗ്രാഫിക് ഡിസൈനിങ് മേഖലയും. ഫയർ ഫ്ലൈയുടെ പുതുമയുള്ള ഒരു പതിപ്പിനായി നമുക്ക് കാത്തിരിക്കാം...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.