Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസ്വീറ്റ്​ ബ്രഡ്​ ബാൾ!

സ്വീറ്റ്​ ബ്രഡ്​ ബാൾ!

text_fields
bookmark_border

ചേരുവകൾ

സ്ലൈഡ്​സ്​ ബ്രഡ്​: 8 കഷ​ണം

തേങ്ങ ചിരകിയത്​: അര കപ്പ്​

പഞ്ചസാര: 5 ടേബ്​ൾ സ്​പൂൺ

ഏലക്കായ: 5 എണ്ണം

കശുവണ്ടി പരിപ്പ്​/നിലക്കടല: കാൽ കപ്പ്​

വെളുത്ത എള്ള്​: 2 ടേബ്​ൾ സ്​പൂൺ

നെയ്യ്​: 1 ടീസ്​പൂൺ

പാൽ: കാൽ കപ്പ്​

എണ്ണ: വറുക്കാൻ ആവശ്യമുള്ളത്​

തയാറാക്കുന്ന വിധം

പാനിൽ ഒരു ടീസ്​പൂൺ നെയ്യൊഴിച്ച്​ അതിൽ തേങ്ങയിട്ട്​ വറുത്ത്​ തണുപ്പിക്കുക. മിക്​സി ജാറിലിട്ട്​ ബ്രഡ്​ നന്നായി പൊടിച്ചെടുക്കുക.

പഞ്ചസാരയും ഏലക്കായും ഒന്നിച്ച്​ പൊടിച്ച്​ ബ്രഡ്​ പൊടിയുമായി ചേർക്കുക. കശുവണ്ടി പരിപ്പ്​ ചെറുതായി മുറിച്ച്​ അതും ബ്രഡി​ൻെറ കൂടെ ചേർക്കുക. വെളുത്ത എള്ളും വറുത്ത തേങ്ങയും ഇതി​ൻെറ കൂടെ ചേർക്കുക. എല്ലാം യോജിപ്പിച്ചതിനു​ ശേഷം കുറേശ്ശെ പാൽ ഒഴിച്ച്​ ചപ്പാത്തി മാവി​ൻെറ പരുവത്തിൽ സോഫ്​റ്റായി കുഴച്ചെടുക്കുക. ഉരുട്ടി ബാളുകളാക്കി എടുക്കുക. ഒായിൽ ചൂടാക്കി ഒാരോന്നും അതിലിട്ട്​ ഫ്രൈ ചെയ്​തെടുക്കുക. നല്ല ചൂട്​ ചായയോടൊപ്പം കഴിക്കാനുള്ള സ്വീറ്റ്​ ബ്രഡ്​ ബാൾ റെഡി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsBreadFood RecipesBread Recipes
Next Story