രാമക്ഷേത്രം: ചടങ്ങിലേക്ക് സീതാറാം യെച്ചൂരിക്കും ക്ഷണം
text_fieldsന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠദിന ചടങ്ങുകളിലേക്ക് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കും ക്ഷണം. വാർത്ത ഏജൻസിയായ എ.എൻ.ഐയാണ് യെച്ചൂരിയെ ക്ഷണിച്ച വിവരം പുറത്ത് വിട്ടത്. രാമക്ഷേത്ര നിർമാണ കമിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്രയാണ് ജനുവരി 22ന് നടക്കുന്ന പ്രതിഷ്ഠദിന ചടങ്ങിലേക്ക് യെച്ചൂരിയെ ക്ഷണിച്ചത്.
പ്രതിഷ്ഠദിന ചടങ്ങുകളിലേക്ക് കോൺഗ്രസ് നേതാക്കൾക്കും ക്ഷണം ലഭിച്ചിരുന്നു. കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മൻമോഹൻ സിങ്, മല്ലികാർജുൻ ഖാർഗെ, അധിർ രഞ്ജൻ ചൗധരി തുടങ്ങിയവർക്കെല്ലാം ക്ഷണമുണ്ടായിരുന്നു. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകളിലേക്കു ക്ഷണം ലഭിച്ച പ്രമുഖരുടെ പേരുകൾ നേരത്തെ പുറത്ത് വന്നിരുന്നു. കേരളത്തിൽ നിന്ന് മോഹൻലാലിനും അമൃതാനന്ദമയിക്കും ക്ഷണമുണ്ട്.
സിനിമ മേഖലയിൽ നിന്ന് അമിതാഭ് ബച്ചന്‍, രജനികാന്ത്, അക്ഷയ് കുമാര്‍, മാധുരി ദീക്ഷിത്, അനുപം ഖേര്‍, ചിരഞ്ജീവി, ഋഷഭ് ഷെട്ടി, ധനുഷ്, സംവിധായകരായ രാജ്കുമാര്‍ ഹിരാനി, സഞ്ജയ് ലീല ബന്‍സാലി, രോഹിത് ഷെട്ടി തുടങ്ങിയവർക്കാണു ക്ഷണമുള്ളത്.
ക്രിക്കറ്റ് താരങ്ങളായ സച്ചിൻ തെൻഡുൽക്കർ, വിരാട് കോഹ്‍ലി, വ്യവസായികളായ മുകേഷ് അംബാനി, ഗൗതം അദാനി, രത്തൻ ടാറ്റ തുടങ്ങിയവരെയും ക്ഷണിച്ചിട്ടുണ്ട്. 50 വിദേശ രാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.