വമ്പൻ ഫോണുകൾ, അതിനൊത്ത റേറ്റും; ഓൺലൈനിൽ ലഭിക്കുന്ന പ്രീമിയം സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാൻ ശ്രമിക്കാം..
text_fields30,000-40,000 വരെയുള്ള പ്രൈസ് റേഞ്ചിൽ മികച്ച ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാം. വൺപ്ലസ്, അസ്യൂസ്, വിവോ, മൊട്ടോളോ, റിയൽമി എന്നിങ്ങനെ പ്രീമിയം ബ്രാൻഡുകളുടെ ഫോണുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഈ ഒരു പ്രൈസ് റേഞ്ചിൽ ലഭിക്കാവുന്ന മികച്ച ഫോണുകളായിരിക്കുമിത്.
1) വൺപ്ലസ് 8T 256 ജിബി-Click Here To Buy
ഒരുപാട് ആരാധകരുള്ള ഒരു സ്മാർട്ട്പോൺ ബ്രാൻഡാണ് വൺപ്ലസ്. വൺപ്ലസിന്‍റെ മികച്ച ഫോണുകളിലേക്കാണ് വൺപ്ലസ് 8t ഇറങ്ങിയത്. ഈ സ്മാർട്ട്ഫോണിന്‍റെ പ്രധാനഫീച്ചരുകൾ അറിയാം-
6.55 ഇഞ്ച് ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 1080 × 2400 പിക്സൽ റെസലൂഷനും, കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനും ലഭ്യമാണ്. ക്വാൽകം എസ്എം8250 സ്നാപ്ഡ്രാഗൺ 865+ പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 10 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. 48 മെഗാപിക്സൽ, 16 മെഗാപിക്സൽ, 5 മെഗാപിക്സൽ, 2 മെഗാപിക്സൽ ക്വാഡ് ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 65 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും 4,500 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്.
2) അസ്യൂസ് റോഗ് ഫോൺ 5എസ്-Click Here to Buy
ഗെയിം കളിക്കുന്നവരെ ലക്ഷ്യമിട്ട് ഇറക്കിയ സ്മാർട്ട് ഫോണാണ് ഇത് .3GHz ചിപ്‌സെറ്റ്, 18 ജിബി വരെ എൽ.പി.ഡി.ഡിആർ5 റാം, 512 ജിബി വരെ യുഎഫ്എസ് 3.1 സ്റ്റോറേജ് എന്നിവയാണ് പ്രധാന ഫീച്ചറുകൾ.
3) വിവോ V27 പ്രോ-Click Here To Buy
ആൻഡ്രോയിഡ് 13 ബേസ്ഡ് ഫൺടച്ച് ഒഎസ്, മീഡിയടെക് എസ്ഒസികൾ, 3ഡി കർവ്ഡ് സ്‌ക്രീനുകൾ എന്നിവയെല്ലാം ഈ സ്മാർട്ട്ഫോണുകളിലുണ്ട്. വിവോ വി27, വിവോ വി27പ്രോ സ്മാർട്ട്ഫോണുകളിൽ 6.78-ഇഞ്ച് ഫുൾ-HD+ (1,080x2,400 പിക്സലുകൾ) AMOLED ഡിസ്പ്ലേയാണുള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 120Hz റിഫ്രഷ് റേറ്റും ഉണ്ട്. വിവോ വി27 പ്രോ മോഡൽ 4nm മീഡിയടെക് ഡൈമൻസിറ്റി 8200 എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്നു. 12 ജിബി വരെ LPDDR5 റാമും ഫോണിലുണ്ട്. വിവോ വി27ന് കരുത്ത് നൽകുന്നത്, മീഡിയടെക് ഡൈമെൻസിറ്റി 7200 5ജി എസ്ഒസിയാണ്.
4) മൊട്ടോറോള എഡ്ജ് 50 പ്രോ-Click Here To Buy
മോട്ടോ എഡ്ജ് 50 പ്രോ, ഇത് ഒരു മിഡ് റേഞ്ച് മോട്ടറോള ഫോണാണ്. മോട്ടറോള എഡ്ജ് 50 പ്രോയിൽ 6.7 ഇഞ്ച് 1.5K പോൾഡ് ഡിസ്‌പ്ലേ, ട്രൂ കളർ പാന്റോൺ വാലിഡേറ്റഡ് സർട്ടിഫിക്കേഷൻ എന്നിവയുണ്ട്. HDR10+, 144Hz റിഫ്രഷ് നിരക്ക്, 2,000nits പീക്ക് എന്നിവയ നൽകാനുള്ള പിന്തുണ പാനലിനുണ്ട്. Snapdragon 7 Gen 3 പ്രോസസറാണ് ഇതിന് കരുത്തേകുന്നത്.
മോട്ടറോള എഡ്ജ് 50 പ്രോ ഒഐഎസിനൊപ്പം 50 മെഗാപിക്സലിന്‍റെ മെയിൻ ക്യാമറയും നൽകുന്നു. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തിൽ 13 മെഗാപിക്സൽ അൾട്രാ വൈഡ് + മാക്രോ വിഷൻ സെൻസറും OIS ഉള്ള 10 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറയും ഉൾപ്പെടുന്നു.
5) റിയൽമി ജിടി 6ടി-Click Here To Buy
7+ജെൻ ത്രീ ഫ്ളാഗ്ഷിപ്പ് ചിപ്പ്സെറ്റ് 1,5M+ ഫീച്ചറാണിവയ്ക്കുള്ളത്. 6.72 ഇഞ്ച് സ്ക്രീൻ സൈസിൽ 600 നിറ്റ്സ് അൾട്രാ ബ്രൈറ്റ് ഡിസ്പ്ലേയാണിവയ്ക്കുള്ളത്. എട്ട് ജിബി + 128 ജിബി, എട്ട് ജിബി+256 ജിബി, 12 ജിബി + 256 ജിബി, 12 ജിബി + 512 ജിബി സ്റ്റോറേജ് എന്നി വേരിയന്റുകളിൽ ഇവ വിപണിയിൽ അവതരിപ്പിക്കുന്നു. ആൻഡ്രോയിഡ് 14 ഓപ്പറേറ്റിങ് സിസ്റ്റത്തിലിവ പ്രവർത്തിക്കുന്നു. ദൃശ്യാനുഭവം മികച്ചതാക്കുന്ന തരത്തില്‍ ഫള്ാഗ്ഷിപ്പ് ക്രിസ്റ്റല്‍ ക്ലിയര്‍ വിഷ്വല്‍ ഫീച്ചറുമിവയ്ക്ക് സ്വന്തം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.