2500 രൂപയിലും താഴെ ലഭിക്കുന്ന മികച്ച സ്മാർട്ട് വാച്ചുകൾ! ഇപ്പോൾ തന്നെ ഓൺലൈനിൽ സ്വന്തമാക്കാം
text_fieldsസ്മാർട്ട് വാച്ചുകൾ ഇന്നത്തെ കാലത്ത് വളരെ അനിവാര്യമായ ഘടകമാണ്. കയ്യിൽ സ്മാർട്ട് വാച്ച് കെട്ടാത്ത ആളുകൾ ഇന്ന് വളരെ ചുരുക്കമാണ്. നമ്മുടെ ജീവിതം എളുപ്പമാക്കാൻ സ്മാർട്ട് വാച്ച് ഒരുപാട് സഹായിക്കുന്നതാണ്. എന്നാൽ നല്ല സ്മാർട്ട് വാച്ചുകൾ വിലക്കൂടുതലാണെന്ന മിഥ്യ ധാരണ ആളുകളുടെ ഇടയിലുണ്ട്. എന്നാൽ അങ്ങനെയൊന്നില്ല. ഒരുപാട് വിലയില്ലാതെ തന്നെ മികച്ച ഉപയോഗങ്ങളുള്ള സ്മാർട്ട് വാച്ചുകൾ സ്വന്തമാക്കുവാൻ സാധിക്കുന്നതാണ്.
2500 രൂപക്കും താഴെ നൽകികൊണ്ട് സ്വന്തമാക്കാൻ സാധിക്കുന്ന മികച്ച സ്മാർട്ട് വാച്ചുകൾ നിങ്ങൾക്ക് പരിചയപ്പെടുത്താം. ആമസോണിലാണ് ഈ വാച്ചുകൾ നിലവിൽ 2500 അല്ലെങ്കിൽ അതിലും താഴെയുള്ള റേറ്റിൽ ലഭിക്കുന്നത്.
1) ബോൾട്ട് ക്രൗണ്ട് സ്മാർട്ട് വാച്ച്-Click Here To Buy
1.95 ഇഞ്ച് വലുപ്പമുള്ള 900 നിറ്റ്സ് ബ്രൈറ്റ്നസുമുള്ള ഡിസ്പ്ലേയാണ് ഈ വാച്ചിന്‍റേത്. അഡ്വാൻസ്ഡ് ഹെൽത്ത് മോണിറ്ററിങ്, ബ്ലൂട്ടൂത്ത് കാളിങ് എന്നിവയെല്ലാം ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം ആക്ടിവിറ്റി ട്രാക്കർ സ്ലീപ്പ് മോണിറ്റർ, നൂറിൽ കൂടുതൽ സ്പോർട്സ് മോഡ് എന്നിവയെല്ലാം ഈ സ്മാർട്ട് വാച്ചിന്‍റെ പ്രത്യേകതകളാണ്. സ്മാർട്ട് നോട്ടിഫിക്കേഷനുകളാണ്, റിമൈൻഡറുകൾ എന്നിവ നിങ്ങളെ അലേർട്ട് ആയി നിർത്താൻ സഹായിക്കും.
2) ബോൾട് റോവർ പ്രോ-Click Here To Buy
സ്റ്റൈലിഷും ഫീച്ചറുകളാൽ സമ്പന്നവുമായ സ്‌മാർട്ട് വാച്ചാണ് ബോൾട്ട് റോവർ പ്രോ. ഫിറ്റ്നസിന് പ്രാധാന്യം നൽകുന്നവർക്ക് മികച്ച കൂട്ടാണ് ബോൾട് റോവർ പ്രോ സ്മാർട്ട് വാച്ചുകൾ. ദൈനം ദിന ആവശ്യങ്ങൾക്ക് ഈ വാച്ച് പര്യാപ്‌തമാണ്. 1.43" AMOLED ഡിസ്പ്ലേയും 1000 നിറ്റ്സ് ബ്രൈറ്റ്നസുമാണ് ഇതിന്‍റെ മുഖ്യ ആകർഷണം. ബ്ലൂടൂത്ത് കോളിങ്, എഐ വോയ്‌സ് അസിസ്റ്റും വാച്ച് വാഗ്ദാനം ചെയ്യുന്നുണ്ട്. ഒരു ടച്ച് വഴി എല്ലാ ആശയവിനിമയങ്ങളും എളുപ്പമാക്കാൻ ഈ സ്മാർട്ട് വാച്ചുകൾ സഹായിക്കും. IP68 വാട്ടർ-റെസിസ്റ്റന്റ് സാങ്കേതികവിദ്യയുള്ളത് കൊണ്ട് പൊടി, വെള്ളം എന്നിവയിൽ നിന്നും സംരക്ഷണമുറപ്പാണ്. 120+ സ്പോർട്‌സ് മോഡുകളും SpO2 മോണിറ്ററിംഗും ഫിറ്റ്നസ്സ് ആവശ്യങ്ങൾക്ക് വളരെ പര്യാപ്തമാണ്.
3) നോയിസ് ഡിവാ-Click Here To Buy
ആൻഡ്രോയിഡിലും ഐഒഎസിലും കണക്ട് ചെയ്യാൻ സാധിക്കുന്നതാണ് ഈ സ്മാർട്ട് വാച്ചുകൾ. ദൈനം ദിന കാര്യങ്ങൾ നിരീക്ഷിക്കാനും, കലോറി നിരീക്ഷിക്കാൻ, നോട്ടിഫിക്കേഷൻ, ഹാർട്ട് റേറ്റ് മോണിറ്റർ എന്നിവയെല്ലാം ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. ബ്ലൂടൂത്ത് കോളിങ്, എഐ വോയ്‌സ് അസിസ്റ്റും വാച്ച് വാഗ്ദാനം ചെയ്യുന്നുണ്ട്.
4) ഫയർബോൾട്ട് ഇൻവിൻസിബിൾ പ്ലസ്-Click Here To Buy
സ്റ്റെയ്ൻലെസ് സ്റ്റീലിൽ അമോൾഡ് ഡിസ്പ്ലെയിലുള്ള സ്മാർട്ട് വാച്ചാണ് ഇത്. വിന്‍റേജ് മോഡൽ ലുക്കിൽ പുതിയ കാലഘട്ടത്തിലെ അപ്ഡേഷനുകൾ കൂട്ടിയോജിച്ചാണ് ഈ വാച്ച് നിർമിച്ചിരിച്ചിരിക്കുന്നത്. 300ന് മുകളിൽ സ്പോർട്സ് മോഡുകൾ ഈ വാച്ചിന് സ്വന്തമാണ്. ഏഴ് ദിവസത്തോളം ചാർജ് നിൽക്കുന്നുണ്ടെന്നുള്ളത് ഇത് വാങിക്കാനുള്ള മറ്റൊരു ഘടകമാകുന്നു.
5) ബോൾട്ട് ട്രയൽ-Click Here To Buy
ബ്ലൂട്ടൂത്ത് കാളിങ്, ഹാൻഡ് ഫ്രീ കമ്മ്യൂണിക്കേഷൻ എന്നിവക്കെല്ലാം ഈ വാച്ച് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ലിംഗഭേദമില്ലാതെ എല്ലാവർക്കും ഈ വാച്ച് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. 2.01 വലുപ്പമുള്ള 3ഡി കർവ്ഡ് എച്ച്ഡി ഡിസ്പ്ലേയാണ് ഇതിന്‍റേത്. ബ്ലഡ് ഓക്സിജൻ അടക്കം ട്രാക്ക് ചെയ്യുന്ന ഹെൽത്ത് മോണിറ്ററിങ് ഇതിനുണ്ട്. ഫിറ്റ്നസ് സ്മാർട്ട് വാച്ചായി ഉപയോഗിക്കാൻ ഏറ്റവും മികച്ച ഓപ്ഷനുകളിൽ ഒന്നാണ് ഇത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.