അതിജീവനത്തിൻെറ കാർഷിക വിശേഷങ്ങൾ
text_fieldsകോവിഡ് കാലത്തെ പ്രതിസന്ധികളെ മറികടന്ന് ജീവിതത്തോെടാപ്പം, കാർഷിക മേഖലയിൽ നടത്തിയ ഒട്ടേറെ പരീക്ഷണങ്ങളിലൂടെ പുതിയ മാനങ്ങൾ തേടുകയാണ് പ്രവാസിയും വ്യവസായിയുമായ ചേന്ദമംഗലൂരിലെ പി.കെ.റസാഖ്. ഒമ്പതു മാസത്തിലേയൊയി കോവിഡെന്ന മഹാമാരി മനുഷ്യജീവിതത്തിെൻറ സർവ മേഖലകളെയും താളംതെറ്റിച്ചാണ് മുന്നോട്ടുപോകുന്നത്. ഇത്തരമൊരു സാഹചര്യത്തോെടാപ്പമുള്ള അതിജീവനത്തിെൻറ കാർഷിക അനുഭവങ്ങളുടെ നേർക്കാഴ്ചകൾ പി.കെ.ആർ ഒാരോന്നായി നമ്മോട് പങ്കിടുകയാണ്.
കോവിഡാനന്തരം കാർഷിക രംഗത്ത് കാതലായ മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. ഇതോടെ ഭക്ഷണം മുഖ്യപ്രശ്നമായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഏതു മേഖലകളിലൂടെ സഞ്ചരിച്ചാലും ഒപ്പം കൃഷിയും അനിവാര്യമായ ഘട്ടത്തിലേക്കാണ് ആനയിക്കുന്നത്. സത്യത്തിൽ കോവിഡിനുള്ള മരുന്ന് ഭക്ഷണമാണ് എന്നത് നമ്മെ പഠിപ്പിച്ചിരിക്കയാണ്. എന്നാൽ, കോവിഡിനുള്ള മരുന്നിെൻറ കണ്ടുപിടിത്തം മരീചികയായി നിലനിൽക്കുകയാണ്. ഇതോടെ ഭക്ഷണരീതി ഓർഗാനിക് ഫാമിങ് സംവിധാനത്തിലൂടെ ഉൽപാദിപ്പിക്കുന്ന സമീപനത്തിലേക്ക് മാറിയിരിക്കുന്നു. ചെടികളും വിത്തുകളും അനുബന്ധ കാര്യങ്ങൾക്ക് ആവശ്യങ്ങൾ വളരെ വർധിച്ചുകഴിഞ്ഞു. ഇക്കാര്യത്തിൽ യൂട്യൂബ് പോലും അന്വേഷണത്തിെൻറ പുതിയ വഴികൾ തേടുകയായി.
സാഹചര്യങ്ങൾ നിലനിൽക്കുന്നതിലൂടെ കൃഷിയുമായി ബന്ധപ്പെട്ട പഠനങ്ങൾ, ആലോചനകൾ നമുക്കു മുന്നിൽ ഗൗരവമുണർത്തുന്ന കാഴ്ചകളാണ്. മണ്ണില്ലാത്തവർക്ക് എങ്ങനെ കൃഷി ചെയ്യാം, ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് ഏെതല്ലാം രീതിയിൽ കൃഷിയൊരുക്കാം, ഉൽപാദനം വർധിപ്പിക്കാനും കൂടുതൽ രുചികരമാക്കാനും പോഷകസമൃദ്ധമാക്കാനുമൊക്കെ ആലോചനകളുടെ പുതുവഴികൾ തേടുന്നു. ഇതുവഴി കാർഷിക രംഗത്ത് കോവിഡ് വലിയ മാറ്റങ്ങൾ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ഭാരിച്ച കൃഷിച്ചെലവ് മൂലം കൃഷി ലാഭകരമല്ലെന്ന് പരിതപിക്കുന്നവർ നിരവധിയാണ്. എന്നാൽ, കൃഷിയിടങ്ങൾ കൊത്തിക്കിളക്കൽ, ധാരാളം വളമിടൽ, രാസവസ്തുക്കളുടെ അമിതമായ പ്രയോഗം എന്നിവ നടത്തുന്ന കളിയല്ല കൃഷിയെന്ന ധാരണ തിരുത്തേണ്ടിയിരിക്കുന്നു. മറിച്ച് പ്രകൃതിപരമായിത്തന്നെ നിലനിർത്തണം. കാട്ടുമരത്തിെൻറ ശക്തിയും കാതലും നാട്ടിലെ മരങ്ങൾക്കുണ്ടാവില്ല. വളരാൻ വെറുതെ വിടണം. ഒരു തെങ്ങിന് നന്നായി വളർച്ച ലഭിക്കാൻ തെങ്ങിെൻറതന്നെ ചിരട്ടയും ചകിരിയും മട്ടലുകളും ധാരാളം മതി. തേങ്ങയുടെ എണ്ണവും വേരിെൻറ നീളവും തെങ്ങിെൻറ ഗുണത്തിനെയും മേന്മയെയും അടിസ്ഥാനപ്പെടുത്തുന്ന അനുപാതമാണ്. വേരുകൾ കൊത്തിമുറിക്കുന്നത് ശരിയല്ല. ഒന്നും ചെയ്യാത്ത റോഡുവക്കുകളിലെ തെങ്ങുകൾക്ക് കായ്ഫലങ്ങൾ ധാരാളമായി കാണുന്നതിെൻറ രസതന്ത്രം ഇതാണ്. എന്നാൽ, ഒരു കർഷകനെ സംബന്ധിച്ചിടത്തോളം അയാൾക്ക് ഒരു നാടൻപശു മതി കാർഷിക മേഖലയിൽ വളർച്ചനേടാൻ. ഇതാകട്ടെ വയനാടൻ, കാസർകോ
ടൻ, വെച്ചൂർ പശുക്കളെയും തിരെഞ്ഞടുക്കാവുന്നതാണ്. 30 ഏക്കർ കൃഷിക്ക് ഒരു പശുവിെൻറ ചാണകവും മൂത്രവും മതി. ജീവാമൃത സംവിധാനത്തിൽ വളം മികവുറ്റതാക്കാം. രണ്ടാമതായി മൂത്ത മുരിങ്ങ ഇലകൾ നന്നായി ജ്യൂസാക്കി നേർപ്പിച്ച് ചെടികൾക്ക് സ്പ്രേ ചെയ്താൽ കീടങ്ങളെ തടയാനും വളമായും പ്രയോജനപ്പെടുത്താം . മൂന്നാമതായി കൃഷിയിടത്തിൽ തേനീച്ചവളർത്തലാണ്. ഇതിന് ചെറുതേൻ വളർത്തലാണ് അഭികാമ്യം. ഇതുവഴി ഡിപ് പോളിനേഷൻ അഥവാ വിശാലമായ പരാഗണത്തിന് പ്രയോജനപ്പെടുത്തുകയും ചെയ്യാം. കൃഷിയിടത്തിലെ കളകൾ ഒരിക്കലും വിളയുടെ ശത്രുവല്ല. സൂക്ഷ്മജീവികൾ, ഇരകൾ നിലനിർത്തുന്നതിൽ കളകൾ അനിവാര്യമാണ്. കളകൾ വളം വലിച്ചെടുക്കുന്നത് ആപേക്ഷികമായി കുറവാണ്. കളകൾ മിതമായ നിലയിൽ നിർത്തണം. അക്വാപോണിക്സ് സംവിധാനത്തിലൂടെയുള്ള പച്ചക്കറി കൃഷികളും മത്സ്യം വളർത്തലും വലിയ നേട്ടമാണ് സമ്മാനിക്കുന്നത്. ഇത് പുതിയ െട്രൻഡായി മാറിക്കഴിഞ്ഞു.
അക്വാപോണിക്സ് സംവിധാനത്തിലൂടെ കുളത്തിൽ വളർത്തുന്ന മത്സ്യങ്ങൾക്ക് പച്ചിലകൾ, പച്ചക്കറിവേസ്റ്റുകൾ എന്നിവ മത്സ്യങ്ങൾക്ക് തീറ്റ നൽകിയാൽ രുചി വർധിപ്പിക്കാനാവും. മത്സ്യക്കുളത്തിലെ അവശിഷ്ടങ്ങൾ മോട്ടോർ ഉപയോഗിച്ച് ചെടികൾക്ക് വളമായി നൽകുന്നത് പച്ചക്കറിവിളകളുടെ രുചിയിൽ നല്ല മാറ്റങ്ങൾ ഉണ്ടാക്കും. അക്വാപോണിക് സംവിധാനം കോവിഡിനെ തുടർന്ന് സാർവത്രികമാകുകയാണ്. യൂറോപ്പ് തുടങ്ങി മറ്റു രാജ്യങ്ങളിലും വ്യാപകമായിക്കഴിഞ്ഞു. നാട്ടിൽ പപ്പായ, ചേന തുടങ്ങി എല്ലാവിധ പച്ചക്കറികളും അക്വാപോണിക്സ് സംവിധാനത്തിൽ ടെറസിനു മുകളിൽവരെ വൻ വിജയമാെണന്ന് പി.കെ.ആർ പറഞ്ഞു. പോളിഹൗസ് രീതിയിലുള്ള കൃഷി കടന്നുവന്നിരിക്കയാണ്. എട്ടുവർഷം മുമ്പാണ് സർക്കാറിെൻറ പ്രോത്സാഹനത്തിൽ പോളിഹൗസ് തുടങ്ങിയത്. പോളിഹൗസ് രീതി പ്രയോഗിച്ച് കൃഷി വലിയ വിജയത്തിലെത്തിക്കാൻ കഴിഞ്ഞതായി റസാഖ് പറഞ്ഞു. കാറ്റ് കടക്കാത്തതും കീടങ്ങളുടെ ആക്രമണം അൽപംപോലുമില്ലാത്തതുമാണ് ജൈവരീതിയിലുള്ള ഈ കൃഷി. മേലേനിന്ന് നല്ല സൂര്യപ്രകാശവും ലഭിക്കുന്നു. മഞ്ഞുപോലെ ജലം തളിക്കുന്നതിനാൽ ഊഷ്മാവിെൻറ സമനില നിർത്താനാവും. ഉൽപാദനവും മികച്ചതാക്കാൻ കഴിയുന്നുണ്ട്.
പശു, കുളം, തേനീച്ച തുടങ്ങിയവ കാർഷിക നേട്ടത്തിൽ മുഖ്യ ഘടകങ്ങളാണ്. വിവിധ ഇനം നാടൻ കോഴികൾ, മണിത്താറാവുകൾ, അരയന്നങ്ങൾ, അസം കുള്ളൻ ആടുകൾ എന്നിവ പി.കെ. റസാഖിെൻറ ജൈവകൃഷിയുടെ സമ്പന്നതയിലുള്ള നിറച്ചാർത്താണ്. ഏതു കടുപ്പമേറിയ പ്രതലങ്ങളിലും ഓർഗാനിക് സംവിധാനത്തിലൂടെ ഭൂമിയെ ഫലഭൂയിഷ്ഠമാക്കാൻ സാധിക്കും. ഇതിെൻറ ഭാഗമായി കേരളത്തിലെയും വിദേശ നാടുകളിലെയും എഴുപത് ഇനം മാങ്ങയും വിവിധയിനത്തിലുള്ള ചക്കയും ഉൽപാദിപ്പിക്കുന്നതിനുള്ള പ്രത്യേക തോട്ടങ്ങളും കൃഷിയിലെ മറ്റൊരു വൈവിധ്യമാണ്. എല്ലാം അഞ്ചാം വർഷത്തിലേക്ക് കടന്നിട്ടുണ്ട്. തോട്ടത്തിൽ അന്യം നിന്നുപോകുന്ന നാടൻ മാവുകൾ, കോമാവുകൾ, ഒളോർ മാവുകൾ എന്നിവയെല്ലാം മനോഹരമായി വളരുകയാണ്. രുചിയേറും പഴങ്ങൾകൊണ്ടും തെൻറ തോട്ടം ആകർഷകമാണ്. ഹണി ഗോൾഡും റെഡ് ലേഡി പപ്പായയും രണ്ടു വർഷംകൊണ്ട് കായ്ക്കുന്ന രുചികരമായ റൊളീനിയയും തോട്ടത്തിലെ താരങ്ങളാണ്.
പന്നികൾ കൃഷിയിടത്തിലേക്ക് വരുന്നത് തടയിടുന്ന ഇന്തോനേഷ്യൻ പഴമായ സ്നേക്ക് ഫ്രൂട്ട് അഥവാ സലാക്ക ഫ്രൂട്ടും കൃഷിയിടെത്ത വേറിട്ടതാക്കുന്നു. വിയറ്റ്നാമിലെ ചെമ്പടക്ക, ഡ്രാഗൺ ഫ്രൂട്ട് എന്നിവ നന്നായി വളരുന്നുണ്ട്. ഡ്രാഗൺ ഫ്രൂട്ട് ചകിരി പാകി കമ്പിവലക്കകത്താക്കിയാണ് വളർത്തുന്നത്. അമേരിക്കൻ ബ്യൂട്ടി, കോൺഡോർ, എക്വഡോറിലെ പാലോര ഗോൾഡ്, ഗോഡ് സില്ല ഡ്രാഗൺ എന്നിവ ഫ്രൂട്ടുകളിലെ പ്രധാന ഇനങ്ങളാണ്. ഡ്രാഗൺ ഫ്രൂട്ട് പാറപ്പുറത്തുപോലും നട്ടുപിടിപ്പിക്കാം. സൂര്യപ്രകാശം നന്നായി വേണം. മണ്ണോ നനക്കലോ ആവശ്യമില്ല. നാട്ടിലെ എല്ലാ പഴങ്ങളെയും തിരിച്ചുകൊണ്ടുവരാനായിട്ടുണ്ട്. ചളുങ്ങ, കൊട്ടപ്പഴം, കൈതപ്പൂവ് വരെ തെൻറ തോട്ടത്തിലുണ്ട്. അത്തറില്ലാത്ത പഴമയുടെ കാലത്ത് കൈതപ്പൂവ് ഷർട്ടിൽ പൊതിഞ്ഞുവെക്കുന്ന സമ്പ്രദായമുണ്ടായിരുന്നു. നല്ല സുഗന്ധം ലഭിക്കുന്നതിനാലാണ് ഉപയോഗിച്ചിരുന്നത്. സ്വന്തമായി മൂന്ന് മിയാവാക്കി വനങ്ങളുണ്ട്. നാട്ടുപഴങ്ങളും കാട്ടുപഴങ്ങളുടെ സമ്പന്നതയിൽ നിബിഡവനങ്ങളായി വളരുകയാണ്. വർഷംതോറും പഴങ്ങളുടെയും കറിവേപ്പിലയുടെയും ലക്ഷക്കണക്കിന് തൈകൾ തോട്ടത്തിൽ ഉൽപാദിച്ച് സൗജന്യമായി വിതരണം നടത്തുന്നുണ്ട്. അടുത്തവർഷം മിയാവാക്കി വനങ്ങൾ നട്ടുപിടിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് കാട്ടുമരങ്ങളുടെ തൈകൾ വിതരണത്തിനുള്ള ഒരുക്കത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.