കാർഷിക യന്ത്രങ്ങൾ വാങ്ങുന്നതിന് ഓഗസ്റ്റ് ഒന്ന് മുതൽ ഓൺലൈനായി അപേക്ഷിക്കാം
text_fieldsതിരുവനന്തപുരം: കാർഷിക യന്ത്രങ്ങൾ വാങ്ങുന്നതിന് ഓഗസ്റ്റ് ഒന്ന് മുതൽ ഓൺലൈനായി അപേക്ഷിക്കാം. കാർഷിക മേഖലയിൽ ചെലവ് കുറഞ്ഞ രീതിയിൽ യന്ത്രവൽക്കരണം പ്രോൽസാഹിപ്പിക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ കേന്ദ്ര സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയായ സബ്മിഷൻ ഓൺ അഗ്രികൾച്ചറൽ മെക്കനൈസേഷൻ (കാർഷിക യന്ത്ര വൽക്കരണ ഉപ പദ്ധതി) എന്ന പദ്ധതിയിലാണ് ഉപകരണങ്ങൾ നൽകുന്നത്.
കാർഷിക യന്ത്രങ്ങളും ഉപകരണങ്ങളും വിളവെടുപ്പാനന്തര വിളസംസ്കരണം വർധിത പ്രവർത്തനങ്ങൾക്കാവശ്യമായ ഉപകരണങ്ങളും യന്ത്രങ്ങളും സബ്സിഡിയോടെ വാങ്ങുവാൻ വ്യക്തിഗതമായി അപേക്ഷിക്കാം. വ്യക്തിഗത ഗുണഭോക്താക്കൾക്ക് 40 ശതമാനം മുതൽ 60 ശതമാനം വരെ സബ്സിഡി ലഭിക്കും.
കാർഷിക യന്ത്രങ്ങളും ഉപകരണങ്ങളും വിളവെടുപ്പാനന്തര വിളസംസ്കരണം വർധിത പ്രവർത്തനങ്ങൾക്കാവശ്യമായ ഉപകരണങ്ങളും യന്ത്രങ്ങളും സബ്സിഡിയോടെ വാങ്ങുവാൻ വ്യക്തിഗതമായി അപേക്ഷിക്കാം. വ്യക്തിഗത ഗുണഭോക്താക്കൾക്ക് 40 ശതമാനം മുതൽ 60 ശതമാനം വരെ സബ്സിഡി ലഭിക്കും.
കർഷകരുടെ കൂട്ടായ്മകൾ, എഫ്.പി.ഒകൾ, വ്യക്തികൾ, പഞ്ചായത്തുകൾ തുടങ്ങിയവക്ക് കാർഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങൾ (കസ്റ്റ് ഹയറിംഗ് സെന്ററുകൾ) സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 40 ശതമാനം സാമ്പത്തിക സഹായവും യന്ത്രവൽക്കരണ തോത കുറവായ പ്രദേശങ്ങളിൽ യന്ത്രവൽക്കരണം പ്രോൽസാഹിപ്പിക്കുന്നതിന് ഫാം മെഷീനറി ബാങ്കുകൾ സ്ഥാപിക്കുന്നതിന് കർഷക ഗ്രൂപ്പുകൾക്ക് 10 ലക്ഷം രൂപയുടെ പദ്ധതിക്ക് പരമാവധി 80 ശതമാനം എന്ന നിരക്കിൽ എട്ട് ലക്ഷം രൂപയും സാമ്പത്തിക സഹായവും ലഭിക്കും. ഈ പദ്ധതിയിൽ അംഗമാകുന്നതിന് http://agrimachinery.nic.in/index എന്ന വെബ്സൈറ്റ്സന്ദർശിച്ച് അപേക്ഷകൾ സമർപ്പിക്കാം.
ഈ പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുള്ള സഹായങ്ങൾക്കും അതത് ജില്ലകളിലെ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറുടെ കാര്യാലയവുമായോ ആലപ്പുഴ, കോഴിക്കോട് എന്നിവിടങ്ങളിലെ കൃഷി എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയവുമായോ, സ്ഥലത്തെ കൃഷിഭവനുമായോ ബന്ധപ്പെടാം. കൂടുതൽ വിവരങ്ങൾക്ക് 0471-2306748, 0477-2266084, 0495-2725354 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.