Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Featurechevron_rightമുളദിനം: വയനാട്ടിലെ ...

മുളദിനം: വയനാട്ടിലെ എറ്റവും വലിയ ആനമുളക്കൂട്ടം റെക്കോർഡിനൊരുങ്ങുന്നു

text_fields
bookmark_border
Bamboo
cancel

ഇത്തവണത്തെ മുളദിനത്തിൽ വയനാട്ടിൽ നിന്ന് സന്തോഷ വാർത്തയുണ്ട്. ലോകത്തിലെ ഏറ്റവും വലിയ മുള എന്നറിയപ്പെടുന്ന ആനമുളയുടെ ഏറ്റവും വലിയ മുളക്കൂട്ടം എന്ന റെക്കോർഡിനൊരുങ്ങുകയാണ് വടുവൻചാലിലെ ഹിൽ വ്യൂവിൽ ബാബുവിന്‍റെ വീട്ടുവളപ്പിലെ ആനമുള.

ഇതിനോടകം മനോഹര ദൃശ്യഭംഗിയുള്ള ഈ മുളക്കൂട്ടം സഞ്ചാരികളുടെയും മുള പ്രേമികളുടെയും പരിസ്ഥിതി സ്നേഹികളുടെയും ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. 1996- ൽ ബാബു തലശ്ശേരിയിലെ ബന്ധുവീട്ടിൽ നിന്ന് കൊണ്ടുവന്ന് നട്ട് പിടിപ്പിച്ച മുള തൈ ആണ് ഇപ്പോൾ ഏറ്റവും വലിയ മുളക്കൂട്ടമായി വളർന്നത്. ഓരോ മുളക്കും മൂന്നടിയിലധികം വണ്ണവും 130 അടി ഉയരവുമുള്ള നൂറിലധികം മുളകൾ ഇതിനോടകം ഈ കൂട്ടത്തിൽ നിന്ന് മുറിച്ച് മാറ്റി. ഇപ്പോൾ 150 അടിയോളം ഉയരം ഉള്ള 350 ലധികം മുളകളാണ് ഈ ഒറ്റ കൂട്ടത്തിലുള്ളത്. ഓരോ മുളക്കും ശരാശരി മൂന്നടി വണ്ണമുണ്ട്. മുളക്കൂട്ടത്തിൻ്റെ ആകെ ചുറ്റളവ് 84 അടിയാണ്. ഒരു മുളക്ക് 1500 രൂപ വില കച്ചവടക്കാർ പറഞ്ഞു. ഇതനുസരിച്ച് ഈ മുളക്കുട്ടത്തിൻ്റെ മതിപ്പ് മൂല്യം അഞ്ചേകാൽ ലക്ഷം രൂപയാണ്.


മുളക്കൂട്ടത്തിനരികെ ബാബു

എന്നാൽ ഈ മുളയുടെ പരിസ്ഥിതിക പ്രാധാന്യം മനസ്സിലാക്കിയ ബാബു എത്ര ലക്ഷം നൽകിയാലും ഇനി ഇതിൽ നിന്ന് ഒരു മുള പോലും വിൽക്കാൻ തയ്യാറല്ല. ആന മുളക്ക് നൂറ് വർഷത്തിലധികം ആയുസ്സ് ഉള്ളതിനാൽ തൻ്റെ മരണം വരെ കൺമുമ്പിൽ ഈ മുളക്കൂട്ടമുണ്ടാകണമെന്നാണ് ആഗ്രഹമെന്ന് ബാബു പറഞ്ഞു.

സാധാരണ വനങ്ങളിൽ ധാരാളം വലിയ മുളക്കൂട്ടങ്ങൾ കാണാറുണ്ടങ്കിലും നട്ട് വളർത്തിയ മുള എന്ന തരത്തിലും വണ്ണം കൂടിയതും ഉയരം കൂടിയതും കൂടുതൽ എണ്ണം ഉള്ളതുമായ ഈ മുളക്കൂട്ടത്തിന് റെക്കോർഡ് നേടാൻ സാധ്യതയുണ്ടന്ന് മുള ഗവേഷകരും സംരക്ഷകരുമായ തൃക്കൈപ്പറ്റയിലെ ബാബുരാജും സി.ഡി.സുനീഷും പറഞ്ഞു. ഇരുവരും ബാബുവിൻ്റെ വീട്ടിലെത്തി അദ്ദേഹത്തെ ആദരിച്ചു. തനിക്കല്ല ഈ മുളക്കാണ് ഈ ആദരമെന്നാണ് ബാബു പ്രതികരിച്ചത്.

മുളയിലെ ഭീമൻ- എലഫൻ്റ് ബാംബൂ




ലോകത്തിലെ ഏറ്റവും വലുപ്പം കൂടിയ മുളയാണ് ആനമുള എന്ന പേരിൽ അറിയപ്പെടുന്ന എലഫൻ്റ് ബാംബൂ. ഓരോ മുളക്കും ആനയുടെ കാലിന്‍റെ വലുപ്പം ഉള്ളത് കൊണ്ടാണ് ഇതിനെ ജൈജാന്‍റിക് എലഫന്‍റ് ബാംബൂ എന്ന് വിളിക്കാൻ കാരണം.ഡെൻഡ്രോ കലാമസ് ജൈജാൻ്റസ് എന്നാണ് ശാസ്ത്രീയ നാമം. ശരാശരി മൂന്ന് അടിയിൽ കൂടുതൽ ചുറ്റളവും 150 അടി വരെ ഉയരവും ഉണ്ടാകും. ഒരു മുളക്ക് 1500 രൂപ വരെ വില കിട്ടും. ഒരു മുളയിൽ നിന്ന് 60,000 രൂപയുടെ വരെ ഉൽപ്പന്നങ്ങൾ നിർമിക്കാം. അതു കൊണ്ട് തന്നെ ധാരാളം പേർ ഇപ്പോൾ ആനമുള കൃഷി ചെയ്യുന്നുണ്ട്. ജല ലഭ്യത ഉറപ്പുവരുത്താനും മണ്ണ് സംരക്ഷണത്തിനും കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാനും മുളക്ക് സാധിക്കുമെന്നതിനാലും നട്ടു കഴിഞ്ഞാൽ വലിയ പരിചരണം ആവശ്യമില്ലാത്തതിനാലും മുളകൃഷി ഏറെ ആദായകരമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BambooBamboo dayelephant banmboo
News Summary - bamboo day
Next Story