ഇവിടെയുണ്ട് ഇഷ്ടംപോലെ പഴങ്ങൾ
text_fieldsപ്രവാസിയായ അബ്ദുൽ റസാഖിന് ഒരാഗ്രഹം തോന്നി. കീടനാശിനിയില്ലാത്ത പഴങ്ങൾ വേണം. മറുനാട്ടിൽനിന്നെത്തുന്ന പഴങ്ങളെ വിശ്വസിക്കുന്നതെങ്ങനെ? വിചാരിച്ചപോലെ പഴങ്ങൾ കിട്ടാൻ മുന്നിൽ ഒരു വഴി മാത്രമേയുള്ളൂ. സ്വന്തമായി കൃഷിചെയ്യുക. കോഴിക്കോട് ഉള്ള്യേരി 19 ലെ വെട്ടുകാട്ടിൽ വീട്ടിൽ അങ്ങനെ പഴത്തോട്ടമൊരുങ്ങി. ബട്ടർ, ഡ്രാഗൺ ഫ്രൂട്ട്, മാങ്കോസ്റ്റിൻ, മൂന്നു തരം ചാമ്പ, സേപ്പാട്ട, അബിയു, റമ്പൂട്ടാൻ, കുരു ഇല്ലാത്ത നാലു തരം നാരകം, ആപ്പിൾ ഗ്വാവ, ചൈനീസ് ബുഷ് ഓറഞ്ച്, ഒരു വർഷം കൊണ്ട് കായ്ക്കുന്ന വിയറ്റ്നാം സൂപ്പർ ഏർലി ചക്ക എന്നിവ അവിടെ കാണാം.
കുറ്റിക്കുരുമുളക്, ജൈവ പച്ചക്കറി, നാടൻ കോഴി എന്നിവയും വിപുലമായുണ്ട്. അധ്യാപകനായിരുന്ന ഉപ്പ കോയമൊയ്തീൻ കൃഷിപ്പണിക്കുശേഷമാണ് സ്കൂളിലേക്ക് പോയിരുന്നത്. അന്നേ അബ്ദുൽ റസാഖിന്റെ മനസ്സിൽ കൃഷിപാഠം പതിഞ്ഞിരുന്നു. ഖത്തറിൽ 13 വർഷം ജോലി ചെയ്ത സമയത്തും പഴക്കൃഷി പഠിക്കുകയായിരുന്നു.
നാട്ടിലെത്തിയപ്പോഴും സമയം പാഴാക്കാതെ കൃഷിയിടത്തിലായിരുന്നു. 70 സെന്റിലാണ് പഴകൃഷിയും ജൈവ പച്ചക്കറി കൃഷിയും. ഗ്രാഫ്റ്റിങ്ങിലൂടെയാണ് തൈ ഉൽപാദനം. മൂന്നു വർഷം കൊണ്ട് കായ്ക്കും.
ഓൺലൈൻ വിൽപനയാണ്. വിവിധ കൃഷിഭവൻ ഗ്രൂപ്പുകളിലൂടെ പഴച്ചെടി വിത്തുകളും തൈകളും സംഘടിപ്പിക്കുന്നു. ഭാര്യ ആബിദയും മകൻ നദീറും പിന്തുണയുമായുണ്ട്. അബ്ദുൽ റസാഖ് ഫോൺ: 9846706223.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.