ഏലച്ചെടികളിലെ മൊസൈക്ക് രോഗത്തിന് മരുന്നുമായി ജോർജ് ചവറപ്പുഴ
text_fieldsഏലച്ചെടികൾക്ക് ബാധിക്കുന്ന മൊസൈക്ക് രോഗത്തിന് ഫലപ്രദമായ മരുന്ന് കണ്ടെത്തിയെന്ന അവകാശവാദവുമായി ബാലഗ്രാം സ്വദേശി. വൈറസ് ബാധയുടെ ഫലമായി ഉണ്ടാകുന്ന മൊസൈക്ക് രോഗം ജൈവ മരുന്നിലൂടെ പൂർണമായും മാറ്റാനാവും എന്നാണ് ജോർജ് ചവറപ്പുഴ എന്ന കർഷകൻ അവകാശപ്പെടുന്നത്.
പൂർണമായും ജൈവ രീതിയിലാണ് ജോർജ് ഏലം കൃഷി പരിപാലിക്കുന്നത്. കൂടാതെ സ്വന്തമായി വളവും മരുന്നുകളും ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. യാദൃശ്ചികമായി കണ്ടെത്തിയ മരുന്ന് രോഗത്തിന് ഫല പ്രദമായെന്നാണ് കർഷന്‍റെ അവകാശ വാദം. നിലവിൽ മൊസൈക്ക് രോഗത്തിന് ഫല പ്രദമായ മരുന്നില്ല. ഒരു ചെടിയിൽ വൈറസ് ബാധ ഉണ്ടായാൽ മൂന്ന് വർഷത്തിനുള്ളിൽ ചെടി പൂർണമായും നശിക്കും.
രോഗം ബാധിച്ചാൽ ഏലക്കാക്ക് തൂക്ക കുറവ്, നിറ കുറവ് തുടങ്ങിയവ അനുഭവപെടുന്നു. സാധാരണായി രോഗബാധ കണ്ടെത്തിയാൽ ചെടി നിൽക്കുന്ന പ്രദേശത്തിന് എട്ട് മീറ്റർ ചുറ്റളവിലെ ചെടികൾ പൂർണമായും പിഴുത് മാറ്റി നശിപ്പിക്കുകയാണ് ചെയ്യുന്നത്. പിന്നീട് മണ്ണിൽ ആറ് മാസത്തോളം ചുണ്ണാമ്പ് നിക്ഷേപിച്ച്് വൈറസ് ഇല്ലാതാക്കിയെന്ന് ഉറപ്പ് വരുത്തി വീണ്ടും കൃഷി ചെയ്യുക.
താൻ കണ്ടെത്തിയ മരുന്ന് സുഹൃത്തുക്കളുടെ തോട്ടങ്ങളിലും ജോർജ് പരീക്ഷിച്ചു. വിദഗ്ധ പരിശോധനയ്ക്കായി അധികൃതരെ സമീപിക്കാൻ ഒരുങ്ങുകയാണ് ഇദ്ദേഹം. ഏലചെടികളിൽ ബാധിക്കുന്ന വൈറസ് രോഗ ബാധയായ മൊസൈക്ക് രോഗം കറ്റെ എന്നും അറിയപ്പെടുന്നു. ഇലകളിൽ വെളുപ്പും കറുപ്പും നിറത്തിൽ വരകളോട് സമാനമായ അടയാളങ്ങൾ കാണപ്പെടുകയും തുടർന്ന് ചെടി മഞ്ഞപ്പ് ബാധിച്ച് നശിക്കുകയുമാണ് രോഗ ലക്ഷണം.
ഒരു ചെടിയിൽ മൊസൈക്ക് രോഗത്തിന് കാരണമായ വയറസ് ബാധിച്ചാൽ അവ സമീപ ചെടികളിലേക്കും വ്യാപിക്കും. തട്ടകൾ പരസ്പരം കൂട്ടി മുട്ടുമ്പോഴോ കർഷകന്‍റെ കൈകളിലൂടെയോ വെള്ളത്തിലൂടെയോ ഉണ്ടാകുന്ന സ്പർശനത്തിലൂടെയാണ് വൈറസ് പകരുന്നത്. രോഗം പൂർണമായും മാറ്റാൻ കഴിയുമെന്നാണ് ജോർജ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.