Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Featurechevron_rightകന്നുകാലിവളർത്തലിന്...

കന്നുകാലിവളർത്തലിന് ഭീഷണിയായി കുളമ്പുരോഗം

text_fields
bookmark_border
cow
cancel

രാജ്യത്തിന് പ്രതിവർഷം 12,000 മുതൽ 14,000 കോടി രൂപ വരെ ഭീമമായ നഷ്​ടം ഉണ്ടാക്കുന്ന സാംക്രമികരോഗമാണ് കുളമ്പുരോഗം. പശുക്കളെയും എരുമകളെയും മാത്രമല്ല ആട്, പന്നി തുടങ്ങിയ ഇരട്ടക്കുളമ്പുള്ള വളർത്തുമൃഗങ്ങളെയെല്ലാം പികോർണ വൈറസ് കാരണം ഉണ്ടാവുന്ന ഈ രോഗം ബാധിക്കും. ഈയിടെ കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ തുടങ്ങിയ ജില്ലകളിൽ പശുക്കളിൽ കുളമ്പുരോഗം സ്ഥിരീകരിച്ചത് കർഷകരിൽ ആശങ്കക്കിടയാക്കി. കോവിഡ് പ്രതിസന്ധി കാരണം വീടുവീടാന്തരം കയറി വളർത്തുമൃഗങ്ങൾക്ക് കുളമ്പുരോഗ വാക്‌സിൻ നൽകുന്നത് മുടങ്ങിയതും രോഗവ്യാപനത്തിന് ആക്കംകൂട്ടി.


രോഗപ്പകർച്ചയും ലക്ഷണങ്ങളും

രോഗബാധയേറ്റതോ രോഗാണുവാഹകരോ ആയ കന്നുകാലികളുമായുള്ള നേരിട്ടോ അല്ലാതെയോ ഉള്ള സമ്പർക്കത്തിലൂടെയും വായുവിലൂടെയുമാണ് പ്രധാനമായും രോഗം പടരുന്നത്. കറവക്കാർ വഴിയും ഫാമിലെത്തുന്ന വാഹനങ്ങളിലൂടെയും ഫാം ഉപകരണങ്ങളിലൂടെയും രോഗബാധയുള്ള സ്ഥലങ്ങളിൽനിന്ന്​ മറ്റിടങ്ങളിലേക്ക് രോഗം പടരാം. വൈറസ് പശുക്കളിലെത്തി 2-7 ദിവസത്തിനകം ലക്ഷണങ്ങൾ കണ്ടുതുടങ്ങും. ശക്തമായ പനി, വിറയൽ, ശരീരവേദന, തീറ്റമടുപ്പ്, വായില്‍നിന്ന്​ ഉമിനീര്‍ പതഞ്ഞ് നൂലുപോലെ പുറത്തേക്ക് ഒലിച്ചിറങ്ങൽ എന്നിവയാണ് പ്രാരംഭ രോഗലക്ഷണങ്ങൾ. കറവയുള്ളവയിൽ പാലുൽപാദനം ഒറ്റയടിക്ക് കുറയും. വായ തുറന്നടക്കുമ്പോൾ ഉമിനീർ പതഞ്ഞ് 'ചപ്, ചപ്' എന്ന ശബ്​ദം കേൾക്കാം. തുടർന്ന് ഒന്നോ രണ്ടോ ദിവസത്തിനകം വായയിലും നാവിലും അകിടിലും കുളമ്പുകൾക്കിടയിലും ചുവന്ന് തിണര്‍ത്ത് പൊള്ളലിന്​ സമാനമായ കുമിളകള്‍ കണ്ടുതുടങ്ങും. 24 മണിക്കൂറിനുള്ളില്‍ ഈ തിണര്‍പ്പുകള്‍ പൊട്ടി വ്രണങ്ങള്‍ ആകും. വ്രണങ്ങളിൽ പുഴുബാധക്കും സാധ്യതയേറെ. രോഗം ബാധിച്ച പശുക്കൾ കാൽ ഇടയ്ക്കിടെ കുടയുന്നത് പുഴുബാധയുടെ സൂചനയാണ്. ഗർഭിണി പശുക്കളിൽ ഗർഭം അലസാനും സാധ്യത കൂടുതലാണ്.

ജാഗ്രതയാണ് പ്രതിരോധം

പ്രാരംഭലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ അടുത്തുള്ള മൃഗാശുപത്രിയില്‍ അറിയിക്കണം. രോഗം സംശയിക്കുന്നവയെ പ്രത്യേകം മാറ്റിപ്പാര്‍പ്പിച്ച് ചികിത്സയും പരിചരണവും നല്‍കണം. രോഗാണു ഹൃദയപേശിയെ ഗുരുതരമായി ബാധിക്കുന്നതിനാല്‍ കിടാക്കളില്‍ മരണനിരക്ക് ഉയര്‍ന്നതാണ്. വലിയ പശുക്കളില്‍ മരണനിരക്ക് കുറവാണെങ്കിലും രോഗലക്ഷണങ്ങള്‍ തീവ്രമായി പ്രകടമാവും. ശാസ്ത്രീയ പരിചരണവും ആരംഭത്തിൽതന്നെ ചികിത്സയും ഉറപ്പുവരുത്തിയാല്‍ സാധാരണ രണ്ടാഴ്ചകൊണ്ട് പശുക്കള്‍ ആരോഗ്യവും ഉൽപാദനവും വീണ്ടെടുക്കും. എങ്കിലും രോഗത്തിനു മുമ്പ്​ ഉണ്ടായിരുന്ന ഉൽപാദനശേഷി വീണ്ടെടുക്കാൻ പശുക്കൾക്ക് കഴിയാറില്ല.


സമ്പർക്കം തടയണം

രോഗം വന്ന പശുക്കളുമായി മറ്റുള്ളവക്ക്​ സമ്പര്‍ക്ക സാഹചര്യങ്ങള്‍ തടയണം. രോഗം ബാധിച്ച പശുക്കളുടെ പാലിൽ വൈറസ് സാന്നിധ്യം ഉണ്ടാവുമെന്നതിനാൽ പശുക്കിടാക്കളെ കുടിപ്പിക്കരുത്. പാൽ തിളപ്പിക്കാതെ വിൽക്കരുത്​. തിളപ്പിക്കുമ്പോൾ വൈറസ് നശിക്കുന്നതിനാൽ പാൽ വീട്ടാവശ്യത്തിന്​ ഉപയോഗിക്കാം. വൈറസിനെ നശിപ്പിക്കാൻ ജൈവാവശിഷ്​ടങ്ങള്‍ നീക്കി തൊഴുത്തും പരിസരവും ഫാമിനുള്ളിൽ ഉപയോഗിക്കുന്ന പാദരക്ഷയുൾപ്പെടെ എല്ലാ ഉപകരണങ്ങളും നാലു ശതമാനം അലക്കുകാര ലായനി, മൂന്നു ശതമാനം ബ്ലീച്ചിങ് പൗഡർ ലായനി എന്നിവയിലേതെങ്കിലും ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം.



ഫൂട്ട് ബാത്ത്

ഫാമി​െൻറ ഗേറ്റിലും തൊഴുത്തി​െൻറ കവാടത്തിലും ബ്ലീച്ച് ലായനിയോ അലക്കുകാര ലായനിയോ നിറച്ച് ഫൂട്ട് ബാത്ത് ഒരുക്കുന്നത് നല്ലതാണ്. ഇതിലൂടെ നനഞ്ഞ് മാത്രം ആളുകളെയും വാഹനങ്ങളെയും ഫാമിൽ പ്രവേശിപ്പിക്കണം. രോഗബാധ കണ്ടെത്തിയ പ്രദേശങ്ങളിലേക്കുള്ള കന്നുകാലികളുടെ പോക്കുവരവും അവിടെനിന്ന്​ പശുക്കളെ വാങ്ങുന്നതും വില്‍ക്കുന്നതും പുല്ലും വയ്​ക്കോലും ശേഖരിക്കുന്നതും താല്‍ക്കാലികമായി ഒഴിവാക്കണം. ആറുമാസം മുമ്പ് വരെ രോഗം ബാധിച്ചിട്ടില്ല എന്നുറപ്പുള്ള പ്രദേശങ്ങളില്‍നിന്നോ പ്രതിരോധ കുത്തിവെപ്പ്​ നടത്തി മൂന്നാഴ്ചകള്‍ക്കുശേഷം മാത്രമോ പശുക്കളെ വാങ്ങുന്നതാണ് നല്ലത്​. പുതുതായി പശുക്കളെ ഫാമില്‍ കൊണ്ടുവരുമ്പോള്‍ ചുരുങ്ങിയത് മൂന്നാഴ്ച പ്രത്യേകം മാറ്റിപ്പാര്‍പ്പിച്ച് /ക്വാറൻറീന്‍ പരിചരണം നല്‍കണം. രോഗകാലയളവിൽ ഫാമില്‍ അനാവശ്യ സന്ദര്‍ശകരെയും വാഹനങ്ങളെയും നിയന്ത്രിക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:livestockHoof disease
News Summary - Hoof disease as a threat to livestock
Next Story