Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Featurechevron_rightപഠനത്തോടൊപ്പം...

പഠനത്തോടൊപ്പം വരുമാനമാർഗവും; അഞ്ജനക്ക് കുട്ടികളിയല്ല കാട കൃഷി

text_fields
bookmark_border
പഠനത്തോടൊപ്പം വരുമാനമാർഗവും; അഞ്ജനക്ക് കുട്ടികളിയല്ല കാട കൃഷി
cancel
camera_alt

അഞ്ജന വീട്ടിൽ വളർത്തുന്ന കാടകൾക്കൊപ്പം

കൊടുവള്ളി: ചെറിയ കുട്ടിയെങ്കിലുംഅഞ്ജനക്ക് കുട്ടികളിയല്ല കാട കൃഷി.പഠനത്തോടൊപ്പം നല്ലൊരു വരുമാനമാർഗമായി കണ്ട് വീട്ടിലൊരുക്കിയ കാട കൃഷിയിൽ വിജയം കൈവരിച്ചിരിക്കുകയാണ്​ മടവൂർ എ.യു.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥി അഞ്ജന.

കോവിഡ് കാലത്ത് അതിജീവനത്തിന്‍റെ ഭാഗമായി ഒരു ചെറിയ കുടുംബത്തിന് നിത്യ വരുമാനം ഉദ്ദേശിച്ചുകൊണ്ടായിരുന്നു അഞ്ജനയുടെ വീട്ടുകാർ കാട കൃഷി ആരംഭിച്ചത് .കൃഷികളോട് താൽപ്പര്യമുള്ള അഞ്ജനയും പിതാവിനൊപ്പം കാടപരിപാലനത്തിൽ സഹായിയായി. പിന്നീട്അഞ്ജന തന്നെ കാട കൃഷിയുടെ അറിവുകൾ സായത്തമാക്കി മേൽനോട്ടക്കാരിയായി മാറി. തുടക്കത്തിൽ കാട വളർത്തുന്നതിന്‍റെ ബാലപാഠം അറിയാത്തതിനാൽ ചെറിയ നഷ്ടം ഉണ്ടായെങ്കിലും ഇപ്പോൾ നല്ലൊരു വരുമാനമാർഗമായിട്ടാണ് അഞ്ജനയും വീട്ടുകാരും കൃഷിയെ കാണുന്നത്. കോഴി, താറാവ് തുടങ്ങിയവയും വളർത്തുന്നുണ്ട്. കുട്ടികളുടെ കൃഷിയെ പ്രോത്സാഹിപ്പിക്കാൻ മടവൂർ എ .യു.പി സ്കൂൾ നടത്തുന്ന 'എന്‍റെ കൃഷി വീട്' പദ്ധതിയിലൂടെ എല്ലാ പ്രോത്സാഹനവും അഞ്ജനക്ക് നൽകുന്നുമുണ്ട്.

വീട്ടിൽ 200 കാടകളാണ് നിലവിലുള്ളത്. ദിവസം 250 രൂപയുടെ കാട മുട്ടകൾ വിൽക്കും.ഇപ്പോൾ ആവശ്യക്കാർ വർദ്ധിച്ചതോടെ അവർക്കാവശ്യമായ മുട്ടകൾ നൽകാൻ കഴിയാത്ത വിഷമത്തിലാണ് വീട്ടുകാർ.വീട്ടിൽ 200 കാടകളാണ് നിലവിലുള്ളത്. 45 ദിവസമാവുമ്പോൾ മുട്ടയിട്ട് തുടങ്ങും.

ആവശ്യത്തിനുള്ള വെള്ളം,തീറ്റ തുടങ്ങിയ പരിപാലനം അഞ്ജന തന്നെയാണ് ചെയ്യുന്നത്.ദിവസം 250 രൂപയുടെ കാട മുട്ടകൾ വിൽക്കും.ഇപ്പോൾ ആവശ്യക്കാർ വർധിച്ചതോടെ അവർക്കാവശ്യമായ മുട്ടകൾ നൽകാൻ കഴിയാത്ത വിഷമത്തിലാണ് വീട്ടുകാർ.

പാഠപുസ്തകത്തിനപ്പുറം കൃഷിയുലുള്ള അഞ്ജനയുടെ താല്പര്യം രക്ഷിതാക്കൾക്ക് വളരെയധികം സന്തോഷം പകരുന്നതാണ്. ശാസ്ത്രീയമായ കൂട്, കുടിക്കാനുള്ള വെള്ളം, കൃത്യമായ പരിപാലനം തുടങ്ങിയ ശ്രദ്ധിച്ചാൽ വീട്ടുകാർക്ക് സ്ഥിരവരുമാനം നൽകുമെന്ന് അഞ്ജന നമ്മെ ഓർമ്മപ്പെടുത്തുന്നത്. മടവൂർ രാംപൊയിൽ വെള്ളനച്ചാലിൽ വിനയകുകുമാറിന്റെ മകളാണ് അഞ്ജന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:agri
Next Story