കിലോക്ക് വില രണ്ട് മുതൽ മൂന്ന് ലക്ഷം വരെ, അറിയാം കുങ്കുമപ്പൂവിനെ
text_fieldsലോകത്ത് ഏറ്റവും വിലകൂടിയ സുഗന്ധവ്യഞ്ജനമാണ് കുങ്കുമപ്പൂ. ഭക്ഷണത്തിന് സ്വാദും ചര്‍മത്തിന് സൗന്ദര്യവും എന്നതിലുമുപരിയായി കുങ്കുമപ്പൂവിന് പല ആരോഗ്യഗുണങ്ങളുമുണ്ട്. കശ്മീരി കുങ്കുമപ്പൂവിന്‍റെ വില അന്താരാഷ്ട്ര വിപണിയില്‍ കിലോക്ക് 2 മുതല്‍ 3 ലക്ഷം രൂപ വരെയാണ്. ഗുണനിലവാരം മികച്ചതാണെങ്കില്‍, കര്‍ഷകര്‍ക്ക് മികച്ച ലാഭം ലഭിക്കും.
ഇറാൻ, സ്പെയിൻ, ഇന്ത്യ, ഗ്രീസ്, അസർബൈജാൻ, മൊറോക്കൊ, ഇറ്റലി എന്നീ രാജ്യങ്ങളാണ് യഥാക്രമം കുങ്കുമം കൃഷി ചെയ്യുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നത്. ആഗോള കുങ്കുമകൃഷിയുടെ 80 ശതമാനവും നടക്കുന്നത് ഈ രാജ്യങ്ങളിലാണ്. ഇന്ത്യയിൽ കശ്മീരിലാണ് കുങ്കുമപൂ കൃഷി ചെയ്യുന്നത്.
കുങ്കുമത്തിന്റെ കിഴങ്ങ് കുഴിച്ചെടുത്ത ശേഷം ചെറിയ കഷണങ്ങളായി മുറിച്ചെടുത്ത് നടുകയാണ് ചെയ്യുക. കിഴങ്ങിന് മൂന്നു-നാലു മാസത്തോളം മാത്രമേ പ്രത്യുല്പാദനശേഷി ഉണ്ടാവുകയുള്ളൂ. ഒരു കിഴങ്ങ് വളർന്നു ചെടിയായാൽ അതിൽ നിന്ന് പത്തോളം കിഴങ്ങുകൾ ഉണ്ടാക്കാൻ കഴിയും.
വസന്തകാലത്തിൽ നടുന്ന കുങ്കുമക്കിഴങ്ങുകൾ മൂന്നു മാസത്തോളം വളരാതെ ഇരിക്കും. അതിനു ശേഷം നാലു മുതൽ പതിനൊന്നു വരെ ഇളം തണ്ടുകൾ മണ്ണിനു പുറത്തേക്കു വരുന്നു. ശിശിരകാലമാകുമ്പോൾ പർപ്പിൾ നിറത്തിലുള്ള പൂമൊട്ടുകൾ വിരിയുന്നു. ഒക്ടോബർ മാസമാകുന്നതോടെ കുങ്കുമച്ചെടി ലൈലാക് നിറത്തിലുള്ള പൂക്കൾ ഉല്പാദിപ്പിക്കുന്നു.
കുങ്കുമത്തിന്റെ തീവിലക്ക് കാരണം പരിപാലിക്കാനും വിളവെടുക്കാനും വിളവെടുത്ത് അത് ഉണക്കിയെടുക്കുന്നതിനും ഉള്ള ബുദ്ധിമുട്ടാണ്. വിളവെടുത്ത ഉടൻ തന്നെ കുങ്കുമം ഉണക്കണം. അല്ലാത്തപക്ഷം പൂപ്പൽ പിടിച്ച് അത് ഉപയോഗ്യമല്ലാതാവും. ഉണക്കുന്നത് ശ്രമകരമായി ജോലിയാണ്. കുങ്കുമം ലോഹം കൊണ്ടുണ്ടാക്കിയ അരിപ്പക്ക് മുകളിൽ വെക്കുന്നു. എന്നിട്ട് കൽക്കരി അഥവാ മരം ഈ അരിപ്പക്ക് കീഴെ വച്ച് കത്തിക്കുന്നു. താപനില 30 മുതൽ 35 ഡിഗ്രി സെൽഷ്യസ് വരെ ആകാം അതിനുശേഷം, വായുസഞ്ചാരമില്ലാത്ത ഗ്ളാസ് കുപ്പികളിൽ അടച്ചുവച്ച് സൂക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.