ചെറുനാരങ്ങക്ക് പകരം ഉപയോഗിക്കാവുന്ന ചിലതുണ്ട്!
text_fieldsവേനൽക്കാലം കനത്തതോടെ ചെറുനാരങ്ങയുടെ വില കുതിച്ചുയരുകയാണ്. വേനൽക്കാലവും നോമ്പുകാലവും ഒരുമിച്ചായത് സ്ഥിതി കൂടുതൽ വഷളാക്കിയിരിക്കുകയാണ്. പല സംസ്ഥാനങ്ങളിലും ചെറുനാരങ്ങ വില കിലോക്ക് 350 വരെ ഈടാക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.
നോമ്പുതുറക്ക് ഒഴിവാക്കാൻ കഴിയാത്തതാണ് നാരങ്ങ ജ്യൂസ്. ഇതുകൂടാതെ സലാഡുകളിലും അച്ചാറുകളിലും വ്യാപകമായി ചെറുനാരങ്ങ ഉപയോഗിക്കുന്നുണ്ട്.
സൂപ്പ്, സലാഡുകൾ, പാനീയങ്ങൾ, ബേക്കിങ് എന്നിവയ്ക്കായി നാരങ്ങ ഉപയോഗിക്കുന്നവർ ബദൽ മാർഗങ്ങളിലേക്ക് പോകേണ്ടി വരും. വേനൽക്കാലത്ത് നാരങ്ങയ്ക്ക് പകരം നിങ്ങൾക്ക് ഉപയോഗിക്കാവുന്ന ഇത്തരത്തിലുള്ള ബദൽ മാർഗങ്ങളാണ് ഇവിടെ വിവരിക്കുന്നത്.
സിട്രിക് ആസിഡ്
നാരങ്ങക്ക് പകരം ഉപയോഗിക്കാവുന്ന ആരോഗ്യകരമായ ഓപ്ഷനാണ് സിട്രിക് ആസിഡ്. കാരണം ഇത് പാചകം ചെയ്യുമ്പോൾ വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും നഷ്ടപ്പെടാതെ ശരീരത്തിന് ലഭിക്കുന്നു. അതിനാൽ നാരങ്ങാനീരിനുള്ള ഫലപ്രദമായ ബദലായി സിട്രിക് ആസിഡ് അടങ്ങിയ ഫലങ്ങളും മറ്റും തെരഞ്ഞെടുക്കാവുന്നതാണ്.
ഓറഞ്ച് ജ്യൂസ്
ചെരുനാരങ്ങ ഡ്യൂസിന് പകരം ഓറഞ്ച് ജ്യൂസ് കുടിക്കാവുന്നതാണ്. ചെറുനാരങ്ങാനീരിനെക്കാൾ അമ്ലതയും കാഠിന്യവും കുറവാണ് ഓറഞ്ച് ജ്യൂസിന്. സുഗന്ധമുള്ള ഓറഞ്ച് ജ്യൂസ് വിഭവങ്ങളിൽ ചേർത്താൽ അതിന് കൂടുതൽ രുചിയും മണവും ഇരട്ടിയായി ലഭിക്കും.
പുളിച്ച തൈര്
നാരങ്ങ വാങ്ങിക്കുന്നതിനേക്കാൾ വളരെ ചെലവ് കുറഞ്ഞ ബദലാണ് തൈര്. കറികളിലും മറ്റും നാരങ്ങ പിഴിഞ്ഞ് ഒഴിക്കുന്ന പതിവുണ്ടെങ്കിൽ ഇതിന് പകരം പുളിയുള്ള തൈര് ഉപയോഗിക്കാം. ഇത് വിഭവത്തിന് നേരിയ നിറവും നൽകുന്നു.
ടാർട്ടർ ക്രീം
ഇത് ഒരു അസിഡിക് പൊടിയാണ്. പലചരക്ക് കടയിൽ നിന്നും മറ്റും ഈ ക്രീം സുലഭമായി ലഭിക്കുന്നു. ചെറുനാരങ്ങാനീരിന് പകരം ബേക്കിങ്ങിനും പാചകത്തിനും ഇത് ഉപയോഗിക്കാം. പൊടി രൂപത്തിലായതിനാൽ നേർപ്പിക്കാൻ വെള്ളം ചേർക്കേണ്ടി വരും.
ലെമൺ എക്സ്ട്രാക്റ്റ്
പലചരക്ക് കടകളിൽ സുലഭമായി ലഭ്യമാണ് ലെമൺ എക്സട്രാക്റ്റ്. ഒന്നോ രണ്ടോ തുള്ളി ലെമൺ എക്സ്ട്രാക്റ്റ് മതിയെന്നതും ചെലവ് കുറയ്ക്കാൻ സഹായിക്കുന്നു.
ഇതിന് പുറമെ, നാരങ്ങയുടെ തൊലി പാഴാക്കാതെയും അത് ഭക്ഷണവിഭവങ്ങളിലേക്ക് ഉപയോഗിക്കാവുന്നതാണ്. അതായത്, നാരങ്ങയുടെ തൊലി അരച്ച് സൂക്ഷിക്കുക. മധുരപലഹാരങ്ങളിലും ഭക്ഷണത്തിലും നാരങ്ങയുടെ തൊലി ചേർക്കാവുന്നതാണ്. നാരങ്ങ മാത്രം ചേർക്കുന്ന ചില വിഭവങ്ങളിൽ തൊലി ചേർത്താലും ഭക്ഷണത്തിന് രുചിയും മണവും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.