Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Infochevron_rightഈ രീതിയിൽ ചീര നട്ടു...

ഈ രീതിയിൽ ചീര നട്ടു നോക്കൂ; വിളവെടുത്ത് മടുക്കും!

text_fields
bookmark_border
cheera 89797
cancel

ലക്കറികളില്‍ പ്രധാനപ്പെട്ട ഒന്നാണ് ചീര. എളുപ്പം വളർത്താമെന്നതും കുറഞ്ഞകാലം കൊണ്ട് വിളവെടുക്കാമെന്നതും ചീര അടുക്കളക്കൃഷി ചെയ്യുന്നവരുടെ പ്രിയപ്പെട്ട ഒന്നാക്കുന്നുണ്ട്. ചീരയുടെ പോഷക ഗുണങ്ങളും ഏറെയാണ്. ഇലകളില്‍ സമൃദ്ധമായി സൂര്യപ്രകാശം പതിക്കുന്ന സാഹചര്യവും ആവശ്യത്തിന് പോഷകഗുണമുള്ള മണ്ണും എപ്പോഴും ഈര്‍പ്പത്തിന്റെ സാന്നിധ്യവുമുണ്ടെങ്കില്‍ ചീരക്കൃഷിയില്‍ വിജയം നേടാം. നേരിട്ടു വിത്തുപാകിയോ പറിച്ചുനട്ടോ പുതിയ തൈകള്‍ വളര്‍ത്തിയെടുക്കാനും പറ്റും. ചീര നന്നായി വളര്‍ത്തിയെടുക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗങ്ങള്‍ നോക്കാം.

1. ചീരവിത്ത് മുളപ്പിക്കാനായി ഗ്രോബാഗിലോ, തടങ്ങളിലോ വിതറുമ്പോള്‍ അതിനുള്ളിലേക്ക് ഉറുമ്പു വരാതെ നോക്കണം. തടത്തിന്/ഗ്രോബാഗിന് ചുറ്റുമൊരു ചെറിയ ചരടിന്റെ വീതിയില്‍ മഞ്ഞള്‍പൊടി തൂകിയാല്‍ ഉറുമ്പുകള്‍ക്ക് അതിനുള്ളിലേക്ക് കടക്കാന്‍ സാധിക്കില്ല. എല്ലാ വിത്തുകളും മുളച്ചു കിട്ടും.

2. തയാറാക്കിയ തടത്തില്‍/ഗ്രോബാഗില്‍ ധാരാളം ചാണകപ്പൊടിയോ, കമ്പോസ്റ്റോ അല്ലെങ്കില്‍ പശിമയുള്ള മണ്ണുമായി കലര്‍ത്തി വിതറിയാണ് വിത്തുപാകേണ്ടത്.

3. സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് വെള്ളം കെട്ടിനില്‍ക്കാത്ത വിധത്തില്‍ വാരങ്ങളെടുത്ത് ആവശ്യത്തിന് അടിവളം ചേര്‍ത്ത് തൈകള്‍ 30 സെ.മീ. അകലത്തില്‍ നടാം. ഇത്തരത്തില്‍ മണ്ണു നിറച്ചു തയ്യാറാക്കിയ ഗ്രോബാഗുകളിലും തൈകള്‍ നടാം.

4. ചീരകൃഷിയില്‍ ജലസേചനത്തിന്റെ പങ്ക് പ്രധാനപ്പെട്ടതാണ്. ചെടികള്‍ പൂര്‍ണ്ണമായോ, ഇലകള്‍ മാത്രമായോ വാടി നില്‍ക്കുന്നത് ജലദൗര്‍ലഭ്യത്തിന്റെ ലക്ഷണമാകാം. ഈ ലക്ഷണം കാണിക്കുന്ന അവസ്ഥ എത്തുംമുമ്പേ ആവശ്യത്തിന് വെള്ളം കൊടുക്കുക.

5. മഴക്കാലത്തും പലപ്പോഴും ഒട്ടും മഴയില്ലാത്ത ഇടദിവസങ്ങള്‍ ഉണ്ടാകും. അത്തരം സന്ദര്‍ഭങ്ങളിലും ആവശ്യത്തിനനുസരിച്ച് ജലസേചനം നടത്തണം. മഴക്കാലത്ത് വിളവ് വേനല്‍ക്കാല മാസങ്ങളെ അപേക്ഷിച്ചു കുറയും.

6. ഫെബ്രവരി മുതല്‍ മേയ് വരെയുള്ള സമയം ചീരയില്‍ പുഷ്പിക്കല്‍ കാലം കൂടിയാണ്. ഈ സമയത്ത് വിളവെടുക്കാന്‍ വൈകിയാല്‍ ശാഖാഗ്രത്തില്‍ പൂങ്കുല രൂപപ്പെടും. പൂങ്കുല കണ്ടു തുടങ്ങിയാല്‍ ഉടനെ വിളവെടുക്കണം.

7. കുറെ തവണ വിളവെടുത്തു കഴിയുമ്പോള്‍ പുതുവളര്‍ച്ച സാവധാനത്തിലാവുകയും ഇലകളുടെ വലിപ്പം കുറയുകയും ചെയ്യും. ഈ സമയത്ത് പഴയ ചെടികള്‍ പറിച്ചു കളഞ്ഞ് ഗ്രോബാഗില്‍ പുതിയ മിശ്രിതം നിറച്ചശേഷം ധാരാളം വെയില്‍ കിട്ടുന്ന സ്ഥലത്ത് അടുത്ത ചീരക്കൃഷി തുടരാം.

ചീരയുടെ പോഷകഗുണങ്ങൾ

ധാരാളം പോഷകഗുണങ്ങളുള്ള ഇലക്കറിയാണ് ചീര. ജീവകം എ, ജീവകം സി, ജീവകം കെ, ഇരുമ്പ് എന്നിവ ചീരയിൽ ധാരാളം അടങ്ങിയിട്ടുണ്ട്.

ചീരയിൽ അയൺ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ വിളർച്ച കുറയ്ക്കാൻ സഹായിക്കുന്നു. ചീരയിൽ അടങ്ങിയിരിക്കുന്ന ഫ്‌ളേവനോയിഡ്‌സ്, ആന്റിഒാക്‌സിഡന്റ്‌സ് എന്നിവ കാന്‍സര്‍ രോഗത്തെ പ്രതിരോധിക്കും. എല്ലുകൾക്ക് ബലം കൂട്ടാൻ ചീര കഴിക്കുന്നത് വളരെയധികം നല്ലതാണ്. ചീരയിൽ അടങ്ങിയിരിക്കുന്ന ആല്‍ഫാ-ലിപോയ്ക് ആസിഡ് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കും. പോഷകങ്ങള്‍ കൂടിയതോതില്‍ അടങ്ങിയ ചീര ശ്വാസകോശസംബന്ധമായ പല രോഗങ്ങളും അകറ്റാൻ സഹായിക്കും.

ചീരയിൽ അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടീന്‍ ആസ്ത്മ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ആശ്വാസം പകരും. ചീര കഴിക്കുന്നതിലൂടെ ക്രമാനുസൃതമായി ദഹനം നടക്കുന്നു. മലബന്ധം, അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങൾ ഇല്ലാതാക്കുകയും ചെയ്യും. കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടുന്നത് ഇല്ലാതാക്കാന്‍ ശേഷിയുള്ള ചീര ഹൃദയത്തിന്റെ ആരോഗ്യവും സംരക്ഷിക്കും. ഇതിലടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടീന്‍, വൈറ്റമിന്‍ സി എന്നിവ കോശങ്ങളെ സംരക്ഷിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SpinachCheera
News Summary - Agr Info spinach cultivation
Next Story