ചെമ്പരത്തി പഴയ ചെമ്പരത്തിയല്ല; മാർക്കറ്റിലെ താരം, വരുമാനവും തരും!
text_fieldsവീട്ടിലെ ചെമ്പരത്തിയൊക്കെ പുച്ഛത്തോടെ നോക്കിയിരുന്നവർക്കുമുന്നിൽ ഇന്ന് തലയുയർത്തിയാണ് അവയുടെ നില്പ്. പഴയ സ്റ്റൈലും മോഡലുമൊക്കെ തിരിച്ചുവരുന്നതുപോലെ ചെമ്പരത്തി അതിന്റെ പ്രതാപം വീണ്ടെടുക്കുകയാണ്, ശക്തമായിത്തന്നെ.
മാർക്കറ്റിലെ താരം
വലിയ കുറ്റിച്ചെടിയായി വളരുന്ന ചെമ്പരത്തിയുടെ നിരവധി സങ്കരയിനങ്ങൾ ഇന്ന് മാർക്കറ്റിലുണ്ട്. ചകിരിച്ചോറും ചുവന്നമണ്ണും കലർത്തി ആറിഞ്ചെങ്കിലും നീളത്തിലുള്ള കമ്പുകളായി മുറിച്ചുവേണം കൃഷിചെയ്യാൻ. ബാഗുകളിൽ വളർത്തിയശേഷം ചട്ടിയിലേക്കോ മണ്ണിലേക്കോ മാറ്റുന്നതാകും ഉത്തമം. കമ്പ് നട്ട് രണ്ട് മാസത്തിനുള്ളിൽ വേരുപിടിക്കും. വേരുവന്നാൽ ചട്ടിയിലേക്ക് മാറ്റാം. അഞ്ചുമാസം കഴിയുന്നതോടെ ഇവ പൂവിടാനും തുടങ്ങും. സങ്കരയിനങ്ങൾ 10 ഇഞ്ച് വലിപ്പമായാൽതന്നെ പൂവിടും. നന്നായി നനക്കണം. വേനൽകാലത്ത് ഒന്നിടവിട്ട ദിവസങ്ങളിലെങ്കിലും നന നിർബന്ധം.
വരുമാനവും തരും!
ആരോഗ്യ ഔഷധ ഗുണങ്ങൾ ഏറെയുള്ള ചെമ്പരത്തി വളർത്തുന്നത് ലാഭകരമായ സംരംഭംകൂടിയാണ്. ഉണങ്ങിയ ചെമ്പരത്തിപ്പൂവിന് വിദേശത്ത് ആവശ്യക്കാരുണ്ട്. 20ലധികം രാജ്യങ്ങളിലേക്ക് ഇന്ത്യയിൽനിന്ന് ഉണങ്ങിയ ചെമ്പരത്തിപ്പൂ കയറ്റിയയക്കുന്നുണ്ട്. ബേക്കറി വിഭവങ്ങളിലും പാനീയങ്ങളിലും മരുന്നുകളിലും സൗന്ദര്യ വർധക വസ്തുക്കളിലുമെല്ലാം ചെമ്പരത്തി ചേരുവയാണ്. ഭക്ഷണത്തിന് നിറം നൽകുന്നതിനും ഉപയോഗിക്കുന്നു. കൃഷി ഓഫിസുകളുമായി ബന്ധപ്പെട്ടാൽ കൂടുതൽ വിവരങ്ങൾ അറിയാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.