Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Infochevron_rightമ​ണ്ണ​റി​ഞ്ഞ് കൃ​ഷി...

മ​ണ്ണ​റി​ഞ്ഞ് കൃ​ഷി ചെ​യ്യാം

text_fields
bookmark_border
agriculture
cancel

കേ​ര​ള​ത്തി​ന്റെ സ​മ്പ​ദ് വ്യ​വ​സ്ഥ​യി​ലും പു​രോ​ഗ​തി​യി​ലും ​സു​പ്ര​ധാ​ന സ്ഥാ​ന​മാ​ണ് കൃ​ഷി​ക്കു​ള്ള​ത്. കൃ​ഷി​ക്കാ​രു​ടെ ഏ​റ്റ​വും വ​ലി​യ ആ​വ​ശ്യം ത​ങ്ങ​ളു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് മി​ക​ച്ച വി​ല​യും ഉ​റ​പ്പു​ള്ള വി​പ​ണി​യു​മാ​ണ്. അ​തി​നാ​ൽ​ത​ന്നെ കൃ​ഷി​യി​ൽ പു​തി​യ സാ​ധ്യ​ത​ക​ളും ഏ​റെ​യാ​ണ്. ഇ​പ്പോ​ൾ ഒ​ട്ടേ​റെ ആ​ളു​ക​ൾ കൃ​ഷി​യി​ൽ ത​ൽ​പ​ര​രും അ​തി​ൽ​നി​ന്ന് ന​ല്ല രീ​തി​യി​ൽ ആ​ദാ​യം ക​ണ്ടെ​ത്തു​ന്ന​വ​രു​മാ​ണ്.

വി.​എ​ഫ്.​പി.​സി.​കെ

പ​ഴം പ​ച്ച​ക്ക​റി മേ​ഖ​ല​യു​ടെ സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യ​മാ​ക്കി ക​മ്പ​നീ​സ് നി​യ​മം 1956 സെ​ക്ഷ​ന്‍ 25 പ്ര​കാ​രം പ്ര​വ​ര്‍ത്തി​ക്കു​ന്ന ക​മ്പ​നി​യാ​ണ് വെ​ജി​റ്റ​ബി​ള്‍ ആ​ൻ​ഡ് ഫ്രൂ​ട്ട് പ്ര​മോ​ഷ​ന്‍ കൗ​സി​ല്‍ കേ​ര​ളം. വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ല്‍ കൃ​ഷി​ചെ​യ്യു​ന്ന​വ​രും അ​ടു​ത്ത​ടു​ത്ത് താ​മ​സി​ക്കു​ന്ന​വ​രു​മാ​യ ക​ര്‍ഷ​ക​രെ ഒ​രു​മി​ച്ചു ചേ​ര്‍ത്ത് രൂ​പ​വ​ത്ക​രി​ക്കു​ന്ന സ്വാ​ശ്ര​യ​സം​ഘ​ങ്ങ​ളാ​ണ് വി.​എ​ഫ്.​പി.​സി.​കെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ അ​ടി​ത്ത​റ.

പ​ച്ച​ക്ക​റി വി​ത്തു​ൽ​പാ​ദ​ന​വും വി​ത​ര​ണ​വും

കേ​ര​ള​ത്തി​ല്‍ കൃ​ഷി ചെ​യ്യു​ന്ന​തി​ന് അ​നു​യോ​ജ്യ​മാ​യ 17 ഇ​നം പ​ച്ച​ക്ക​റി വി​ത്തു​ക​ൾ ഇ​വി​ടെ​നി​ന്നും വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്. കൗ​ണ്‍സി​ലി​ന് കീ​ഴി​ൽ വി​ത്തു​ൽ​പാ​ദ​ന​ത്തി​ൽ പ​രി​ശീ​ല​നം സി​ദ്ധി​ച്ച ക​ര്‍ഷ​ക​രാ​ണ് വി​ത്ത് ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​ത്. പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ആ​ല​ത്തൂ​രി​ലെ സീ​ഡ് പ്രോ​സ​സി​ങ് പ്ലാ​ന്റാ​ണ് ജ​നി​ത​ക​ശു​ദ്ധി​യും ഉ​ൽ​പാ​ദ​ന​ക്ഷ​മ​ത​യു​മു​ള്ള പ​ച്ച​ക്ക​റി വി​ത്തു​ക​ള്‍ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​തി​നും സം​ഭ​രി​ക്കു​ന്ന​തി​നും സം​സ്ക​രി​ച്ച് വി​ത​ര​ണം ന​ട​ത്തു​ന്ന​തി​നും മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​ത്.

ക​ര്‍ഷ​ക​ര്‍ക്ക് ഗു​ണ​മേ​ന്മ​യു​ള്ള ക​ര്‍ഷി​കോ​ല്‍പാ​ദ​ന ഉ​പാ​ധി​ക​ൾ ആ​വ​ശ്യാ​നു​സൃ​തം ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്. ഇ​തി​നാ​യി എ​റ​ണാ​കു​ള​ത്തും തി​രു​വ​ന​ന്ത​പു​ര​ത്തും കാ​സ​ര്‍കോ​ടും ഗു​ണ​മേ​ന്മ​യു​ള്ള ഫ​ല​വൃ​ക്ഷ​ങ്ങ​ളു​ടേ​യും പ​ച്ച​ക്ക​റി​ക​ളു​ടേ​യും തൈ​ക​ളും വി​ത്തും വി​ൽ​പ​ന​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്.

വാ​യ്പ-​ഇ​ന്‍ഷു​റ​ന്‍സ് പ​ദ്ധ​തി​ക​ൾ

പ​ങ്കാ​ളി​ത്ത വാ​യ്പ പ​ദ്ധ​തി​വ​ഴി സ്വാ​ശ്ര​യ സം​ഘ​ങ്ങ​ളി​ലെ ക​ര്‍ഷ​ക​ര്‍ക്ക് കൃ​ഷി​ക്കാ​വ​ശ്യ​മാ​യ വാ​യ്പ യ​ഥാ​സ​മ​യം ല​ളി​ത​വും സു​താ​ര്യ​വു​മാ​യ വ്യ​വ​സ്ഥ​ക​ളോ​ടെ ബാ​ങ്കു​ക​ൾ വ​ഴി കൗ​ണ്‍സി​ൽ ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്. ഇ​തി​നാ​യി 11 ബാ​ങ്കു​ക​ളു​മാ​യി ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ച്ചി​ട്ടു​ണ്ട്.

പ​ച്ച​ത്തേ​ങ്ങ സം​ഭ​ര​ണം

2022ലാ​ണ് പ​ച്ച​ത്തേ​ങ്ങ സം​ഭ​ര​ണം കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​ന് വി.​എ​ഫ്.​പി.​സി.​കെ ചു​മ​ത​ല ഏ​റ്റെ​ടു​ക്കു​ന്ന​ത്. പാ​ല​ക്കാ​ട്, തൃ​ശൂ​ർ, മ​ല​പ്പു​റം, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, കാ​സ​ർ​കോ​ട് എ​ന്നീ ജി​ല്ല​ക​ളി​ൽ വി.​എ​ഫ്.​പി.​സി.​കെ​യു​ടെ പ്ര​വ​ർ​ത്ത​ന​മു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ 68 സം​ഭ​ര​ണ​കേ​ന്ദ്ര​ങ്ങ​ളും വി.​എ​ഫ്.​പി.​സി.​കെ​യു​ടെ പ്ര​വ​ർ​ത്ത​ന​മി​ല്ലാ​ത്ത മേ​ഖ​ല​ക​ളി​ൽ ക​ർ​ഷ​ക ക്ഷേ​മം മു​ൻ​നി​ർ​ത്തി 11 മൊ​ബൈ​ൽ സം​ഭ​ര​ണ​കേ​ന്ദ്ര​ങ്ങ​ൾ മു​ഖേ​ന​യു​മാ​ണ് പ​ച്ച​ത്തേ​ങ്ങ സം​ഭ​രി​ച്ച​ത്.

രാ​സ​വ​ള​ങ്ങ​ൾ ഗു​ണ​മോ ദോ​ഷ​മോ?

മ​ണ്ണി​ന്റെ ഫ​ല​ഭൂ​യി​ഷ്ഠ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും വി​ള​വ് മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ചേ​ർ​ക്കു​ന്ന ഈ ​വ​ള​ങ്ങ​ൾ സ്വാ​ഭാ​വി​ക​മാ​യി ഉ​ണ്ടാ​വു​ന്ന​തോ കൃ​ത്രി​മ​മാ​യി ത​യാ​റാ​ക്കി​യ​തോ ആ​വാം. മ​ണ്ണ് പ​രി​ശോ​ധ​ന ന​ട​ത്തി ജൈ​വ​വ​ള​ത്തോ​ടൊ​പ്പം കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല നി​ഷ്ക​ർ​ഷി​ക്കും പ്ര​കാ​രം രാ​സ​വ​ളം ന​ൽ​കു​ന്ന​ത് ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് സ​ഹാ​യ​ക​ര​മാ​കും. എ​ന്നാ​ൽ, ജൈ​വ​വ​ളം തീ​രെ ഉ​പ​യോ​ഗി​ക്കാ​തെ​യു​ള്ള അ​മി​ത​മാ​യ രാ​സ​വ​ള പ്ര​യോ​ഗം മ​ണ്ണി​ന്റെ ആ​രോ​ഗ്യം ന​ശി​പ്പി​ക്കു​ക​യും പ​രി​സ്ഥി​തി​ക്ക് ദോ​ഷം ചെ​യ്യു​ന്ന​തു​മാ​ണ്.

കീ​ട​ങ്ങ​ളെ ചെ​റു​ക്കാ​ൻ

വി​ള​ക​ളു​ടെ ആ​രോ​ഗ്യ​വും ഉ​ൽ​പാ​ദ​ന​ക്ഷ​മ​ത​യും ക​ർ​ഷ​ക​രു​ടെ സാ​മ്പ​ത്തി​ക ക്ഷേ​മ​ത്തി​ന് മാ​ത്ര​മ​ല്ല ആ​ഗോ​ള ഭ​ക്ഷ്യ​സു​ര​ക്ഷ​ക്കും നി​ർ​ണാ​യ​ക ഘ​ട​ക​ങ്ങ​ളാ​ണ്. എ​ന്നാ​ൽ, ക​ർ​ഷ​ക​ർ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന ഗു​രു​ത​ര​മാ​യ പ്ര​ശ്ന​ങ്ങ​ളി​ൽ ഒ​ന്നാ​ണ് വി​ള​ക​ളി​ലെ കീ​ട​ബാ​ധ. കാ​ലാ​വ​സ്ഥ മാ​റ്റ​ത്തി​ന​നു​സ​രി​ച്ച് വി​ള​പ​രി​ക്ര​മ​ണ​വും വി​ള തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ത്താ​ൻ ശ്ര​ദ്ധി​ക്ക​ണം.

കൂ​ടാ​തെ, രോ​ഗ-​കീ​ട പ്ര​തി​രോ​ധ ശേ​ഷി​യു​ള്ള ഇ​ന​ങ്ങ​ളു​ടെ കൃ​ഷി, കൃ​ത്യ​മാ​യ സം​യോ​ജി​ത കീ​ട-​രോ​ഗ നി​യ​ന്ത്ര​ണ മാ​ർ​ഗ​ങ്ങ​ൾ എ​ന്നി​വ പു​തി​യ കീ​ട​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​വ​യാ​ണ്. അ​മി​ത രാ​സ കീ​ട​നാ​ശി​നി പ്ര​യോ​ഗം ഒ​ഴി​വാ​ക്കു​ന്ന​തും കീ​ട​ങ്ങ​ളെ ചെ​റു​ക്കാ​നു​ള്ള ഒ​രു മാ​ർ​ഗ​മാ​ണ്.

തു​ട​ങ്ങാം ശീ​ത​കാ​ല കൃ​ഷി

വേ​ന​ൽ​ക്കാ​ല​ത്തും മ​ഴ​ക്കാ​ല​ത്തു​മെ​ന്ന​പോ​ലെ വി​വി​ധ പ​ച്ച​ക്ക​റി​ക​ൾ ത​ണു​പ്പു​കാ​ല​ത്തും കൃ​ഷി ചെ​യ്യാം. ത​ണു​പ്പ് കാ​ല​ത്ത് മ​ല​യോ​ര​ങ്ങ​ളി​ൽ മാ​ത്ര​മ​ല്ല സ​മ​ത​ല​ങ്ങ​ളി​ലും ന​ല്ല രീ​തി​യി​ൽ കൃ​ഷി ചെ​യ്യാ​ൻ പ​റ്റി​യ വി​ള​ക​ളാ​ണ് ശീ​ത​കാ​ല പ​ച്ച​ക്ക​റി ഇ​ന​ങ്ങ​ൾ.

ന​ല്ല സൂ​ര്യ​പ്ര​കാ​ശ​വും നീ​ർ​വാ​ർ​ച്ച​യു​മു​ള്ള സ്ഥ​ലം വേ​ണം കൃ​ഷി​ക്കാ​യി തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട​ത്. കേ​ര​ള​ത്തി​ൽ ശീ​ത​കാ​ല​പ​ച്ച​ക്ക​റി കൃ​ഷി തു​ട​ങ്ങു​ന്ന​ത് ഒ​ക്ടോ​ബ​ർ ആ​ദ്യ​വാ​രം മു​ത​ലാ​ണ്. കാ​ബേ​ജ്, കോ​ളീ​ഫ്ല​വ​ർ, കാ​പ്സി​ക്കം തു​ട​ങ്ങി​യ​വ വി​ത്ത് മു​ള​പ്പി​ച്ച് തൈ​ക​ളാ​ക്കി ന​വം​ബ​ർ ആ​ദ്യ വാ​ര​ത്തോ​ടെ പ​റി​ച്ചു ന​ടാ​വു​ന്ന​താ​ണ്. എ​ന്നാ​ൽ, കാ​ര​റ്റ്, ബീ​റ്റ്റൂ​ട്ട് തു​ട​ങ്ങി​യ വി​ള​ക​ളു​ടെ വി​ത്തു​ക​ൾ നേ​രി​ട്ട് പാ​കാ​വു​ന്ന​താ​ണ്. ഏ​ക​ദേ​ശം ജ​നു​വ​രി മു​ത​ൽ വി​ള​വെ​ടു​പ്പ് ആ​രം​ഭി​ക്കും.

അ​ടു​ക്ക​ള തോ​ട്ട​ത്തി​ലേ​ക്ക്

നാ​ട്ടി​ൻ​പു​റ​ത്താ​യാ​ലും ന​ഗ​ര​ത്തി​ലാ​യാ​ലും വീ​ട്ടു​വ​ള​പ്പി​ലോ സ്ഥ​ല​പ​രി​മി​തി​യു​ള്ള​വ​ർ​ക്ക് മ​ട്ടു​പ്പാ​വി​ലോ അ​ടു​ക്ക​ള​ത്തോ​ട്ടം ഉ​ണ്ടാ​ക്കാം. അ​തൊ​രു സ​മ്പൂ​ർ​ണ പോ​ഷ​ക തോ​ട്ട​മാ​യാ​ൽ വ​ള​രെ ന​ന്ന്. ന​ല്ല നീ​ര്‍വാ​ർ​ച്ച​യും, വ​ള​ക്കൂ​റു​മു​ള്ള മ​ണ്ണാ​ണ് അ​ടു​ക്ക​ള​കൃ​ഷി​ക്ക് ഉ​ചി​തം. അ​ടു​ക്ക​ള​കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​ന​ങ്ങ​ൾ വി.​എ​ഫ്.​പി.​സി.​കെ ന​ൽ​കു​ന്നു​ണ്ട്.

ഇ​തി​നാ​വ​ശ്യ​മാ​യ വി​ത്ത്, ന​ടീ​ൽ വ​സ്തു​ക്ക​ൾ മ​റ്റ് ഉ​ൽ​പാ​ദ​നോ​പാ​ധി​ക​ൾ എ​ന്നി​വ കൗ​ൺ​സി​ലി​ന്റെ കൃ​ഷി ബി​സി​ന​സ് കേ​ന്ദ്ര​ക​ൾ മു​ഖേ​ന ല​ഭ്യ​മാ​ണ്. ഇ​തു​കൂ​ടാ​തെ, എ​ച്ച്.​ഡി.​പി.​ഇ/​മ​ൺ​ച​ട്ടി​ക​ളി​ൽ പോ​ട്ടി​ങ് മി​ശ്രി​തം നി​റ​ച്ച് പ​ച്ച​ക്ക​റി തൈ​ക​ൾ ന​ട്ട് ആ​വ​ശ്യ​ക്കാ​ർ​ക്ക് കൊ​ടു​ക്കു​ന്നു​മു​ണ്ട്.

മ​ണ്ണി​ല്ലാ​തെ​യും വ​ള​ർ​ത്താം

മ​ണ്ണി​ല്ലാ​തെ ആ​വ​ശ്യ​മാ​യ പോ​ഷ​ക​ങ്ങ​ൾ വി​ള​ക​ൾ​ക്ക് വെ​ള്ള​ത്തി​ലൂ​ടെ ല​ഭ്യ​മാ​ക്കു​ന്ന​താ​ണ് ഹൈ​ഡ്രോ​പോ​ണി​ക്സ് കൃ​ഷി​രീ​തി. സ​മ​യാ​സ​മ​യ​ങ്ങ​ളി​ൽ വെ​ള്ള​ത്തി​ന്റെ അ​മ്ല​ത്വം, പോ​ഷ​ക​ങ്ങ​ളു​ടെ അ​ള​വ് എ​ന്നി​വ കൃ​ത്യ​മാ​യി നി​രീ​ക്ഷി​ക്കേ​ണ്ട​ത് ഇ​വി​ടെ പ്ര​ധാ​ന​മാ​ണ്. മ​ണ്ണി​ൽ​നി​ന്നു​ണ്ടാ​കു​ന്ന രോ​ഗ​ങ്ങ​ളും കീ​ട​ബാ​ധ​യും ഈ ​കൃ​ഷി​രീ​തി​യി​ൽ ഒ​രു പ​രി​ധി​വ​രെ ഒ​ഴി​വാ​ക്കാ​നാ​കും. മാ​ത്ര​മ​ല്ല, മ​ണ്ണി​ൽ ന​ടു​ന്ന​തു​പോ​ലെ നി​ശ്ചി​ത അ​ക​ലം വേ​ണ​മെ​ന്നി​ല്ല. വ​ള​രെ അ​ടു​ത്തു​ത​ന്നെ ചെ​ടി​ക​ൾ വെ​ക്കാ​വു​ന്ന​തു​കൊ​ണ്ട് കു​റ​ഞ്ഞ സ്ഥ​ല​ത്തു​ത​ന്നെ വ​ലി​യ വി​ള​വു​ണ്ടാ​ക്കാം.

സ​മ്മി​ശ്ര കൃ​ഷി

സ​മ്മി​ശ്ര​കൃ​ഷി ചെ​യ്യു​ന്ന​വ​ർ ഒ​ട്ടേ​റെ ഉ​ണ്ട് കേ​ര​ള​ത്തി​ൽ. വി​വി​ധ കാ​ർ​ഷി​ക വി​ള​ക​ൾ കൃ​ഷി ചെ​യ്യു​ന്ന​തോ​ടൊ​പ്പം ക​ന്നു​കാ​ലി, കോ​ഴി, താ​റാ​വ്, മ​ത്സ്യം, തേ​നീ​ച്ച വ​ള​ർ​ത്ത​ൽ തു​ട​ങ്ങി​യ കൃ​ഷി​ക​ളും സം​യോ​ജി​പ്പി​ച്ചു​ള്ള കൃ​ഷി​രീ​തി​ക​ളാ​ണ് സ​മ്മി​ശ്ര​കൃ​ഷി. ഇ​തു​വ​ഴി ക​ർ​ഷ​ക​ർ​ക്ക് ഗു​ണ​മേ​ന്മ​യു​ള്ള ജൈ​വ​വ​ള​ങ്ങ​ൾ സ്വ​യം ഉ​ൽ​പാ​ദി​പ്പി​ക്കാ​നും കൃ​ഷി​ച്ചെ​ല​വ് കു​റ​ക്കാ​നും സാ​ധി​ക്കും.

ഹൈ​ടെ​ക്കാ​ണ് യു​വ​ത​ല​മു​റ

കാ​ർ​ഷി​ക മേ​ഖ​ല​യെ വ്യ​വ​സാ​യി​ക സം​രം​ഭ​മാ​ക്കു​ന്ന​തി​ന് ഉ​ത​കു​ന്ന​താ​ണ് ഹൈ​ടെ​ക് കൃ​ഷി രീ​തി​ക​ൾ. ഹൈ​ടെ​ക് കൃ​ഷി രീ​തി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തും ന​ല്ല ഉ​ൽ​പാ​ദ​ന​ശേ​ഷി​യും രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി​യു​മു​ള്ള ഇ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തും ഗ​വ​ൺ​ന്മെ​ന്റ് ത​ല​ത്തി​ൽ​ത​ന്നെ ആ​വ​ശ്യ​മാ​യ കൃ​ഷി​ഭൂ​മി ല​ഭ്യ​മാ​ക്കു​ന്നെ​ന്ന​തും യു​വ​ത​ല​മു​റ​യെ കൃ​ഷി​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കും. ഹൈ​ടെ​ക് വി​പ​ണ​ന രീ​തി​ക​ൾ, മൂ​ല്യ​വ​ർ​ധ​ന സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും സ​ഹാ​യ​ങ്ങ​ളും യു​വ​ത​ല​മു​റ​ക്ക് പ്രോ​ത്സാ​ഹ​നം ന​ൽ​കും.

സ​ങ്ക​ര​യി​നം വി​ത്തു​ക​ൾ അ​ത്യു​ൽ​പാ​ദ​ന​ശേ​ഷി​യു​ള്ള​തും രോ​ഗ-​കീ​ട പ്ര​തി​രോ​ധ ശേ​ഷി​യു​ള്ള​തു​മാ​ണ്. ഹൈ​ബ്രി​ഡ് വി​ത്തു​ൽ​പാ​ദ​നം ക​ർ​ഷ​ക​ർ​ക്ക് ബു​ദ്ധി​മു​ട്ടേ​റി​യ​താ​ണ്. എ​ന്നാ​ൽ, പു​തി​യ ഇ​നം അ​ത്യു​ൽ​പാ​ദ​ന​ശേ​ഷി​യു​ള്ള വി​ത്തു​ക​ൾ ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ക്കു​ക​യും പ​രി​സ്ഥി​തി​യോ​ട് പൂ​ർ​ണ​മാ​യും ഇ​ണ​ങ്ങി നി​ൽ​ക്കു​ന്ന​തു​മാ​ണ്. ഇ​വ​യി​ൽ​നി​ന്നും ക​ർ​ഷ​ക​ർ​ക്ക് അ​ടു​ത്ത കൃ​ഷി​ക്കാ​യി വി​ത്തു​ക​ൾ ശേ​ഖ​രി​ക്കാ​നും സാ​ധി​ക്കും.

വേ​ന​ല​ല്ലേ, ന​ന വേ​ണം

വേ​ന​ൽ​ക്കാ​ല​ത്ത് ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന പ്ര​ധാ​ന പ്ര​ശ്നം ന​ന​യാ​ണ്. വി​ള​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ വെ​ള്ളം കി​ട്ടി​യി​ല്ലെ​ങ്കി​ൽ അ​വ ക​രി​ഞ്ഞു​ണ​ങ്ങി​പ്പോ​കും. ഇ​തോ​ടെ ക​ർ​ഷ​ക​രും പ്ര​തി​സ​ന്ധി​യി​ലാ​കും. ചൂ​ടും വ​ര​ണ്ട കാ​ലാ​വ​സ്ഥ​യും മൂ​ലം എ​ത്ര വെ​ള്ളം ഒ​ഴി​ച്ചാ​ലും മ​ണ്ണി​ന്റെ ഈ​ർ​പ്പം അ​തി​വേ​ഗം ന​ഷ്ട​പ്പെ​ടും. അ​തി​നാ​ൽ ല​ഭ്യ​മാ​യ ജ​ലം പാ​ഴാ​ക്കാ​തെ ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കു​ക​യെ​ന്ന​താ​ണ് വേ​ന​ൽ​ക്കാ​ല​ത്ത് ചെ​യ്യാ​വു​ന്ന പ്ര​ധാ​ന​കാ​ര്യം. മാ​ത്ര​മ​ല്ല, ഒ​രു ചെ​ടി​ക്ക് എ​ത്ര​വെ​ള്ളം ആ​വ​ശ്യ​മാ​യി വ​രും എ​ന്ന് അ​റി​ഞ്ഞു​വേ​ണം ന​ന​ക്കാ​നും.

വെ​ള്ളം സ​മൃ​ദ്ധ​മാ​യു​ള്ള​പ്പോ​ൾ ഉ​പ​രി​ത​ല ജ​ല​സേ​ച​ന​മാ​ണ് പ​ല കൃ​ഷി​യി​ട​ങ്ങ​ളി​ലും ഉ​പ​യോ​ഗി​ച്ചു​പോ​രു​ന്ന​ത്. ത​ട​ങ്ങ​ൾ, പൈ​പ്പ്, ചാ​ലു​ക​ൾ തു​ട​ങ്ങി​യ​വ വ​ഴി വ​ലി​യ തോ​തി​ൽ കൃ​ഷി​ക്കാ​വ​ശ്യ​മാ​യ വെ​ള്ളം എ​ത്തി​ക്കു​ന്ന​താ​ണ് ഈ ​രീ​തി. എ​ന്നാ​ൽ, വേ​ന​ൽ​ക്കാ​ല​ത്ത് ജ​ല​ദൗ​ർ​ല​ഭ്യം മൂ​ലം ഈ ​രീ​തി സ്വീ​കാ​ര്യ​മാ​വി​ല്ല. മാ​​ത്ര​മ​ല്ല, വ​ൻ​തോ​തി​ൽ ജ​ലം പാ​ഴാ​കു​ക​യും​ ചെ​യ്യും. അ​തു​കൊ​ണ്ടു​ത​ന്നെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ പ​രീ​ക്ഷി​ക്കാ​വു​ന്ന ചി​ല മാ​ർ​ഗ​ങ്ങ​ളാ​ണ് ക​ണി​ക ജ​ല​സേ​ച​നം, തി​രി​ന​ന തു​ട​ങ്ങി​യ​വ.

ക​ണി​ക ജ​ല​സേ​ച​നം

വി​ള​ക​ൾ​ക്ക് ആ​വ​ശ്യ​ത്തി​ന് ജ​ലം ല​ഭി​ക്കു​ന്ന​തി​നാ​യി തു​ള്ളി​ക​ളാ​യോ ധാ​ര​യാ​യോ വെ​ള്ളം ന​ൽ​കു​ന്ന സം​വി​ധാ​ന​മാ​ണി​ത്. എ​മി​റ്റേ​ഴ്സ് അ​ഥ​വാ ഡ്രി​പ്പ​റു​ക​ൾ വ​ഴി​യാ​ണ് ജ​ലം ചെ​ടി​ക​ളു​ടെ വേ​രി​നു സ​മീ​പം എ​ത്തി​ക്കു​ക. ഈ ​സം​വി​ധാ​ന​ത്തി​ൽ ചെ​ടി​ക​ൾ​ക്ക് ഏ​തു​സ​മ​യ​വും വെ​ള്ളം ല​ഭി​ക്കും ത​ട​ങ്ങ​ളി​ൽ ഈ​ർ​പ്പ സം​വി​ധാ​നം ഉ​ണ്ടാ​കു​ക​യും ചെ​യ്യും. ​ഏ​തു കൃ​ഷി​രീ​തി​ക്കും ഈ ​സം​വി​ധാ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താം.

തി​രി​ന​ന

ഗ്രോ​ബാ​ഗി​ലോ ച​ട്ടി​യി​ലോ കൃ​ഷി​ചെ​യ്യു​ന്ന​വ​ർ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​വു​ന്ന ജ​ല​സേ​ച​ന സം​വി​ധാ​ന​മാ​ണ് തി​രി​ന​ന. ഗ്രോ​ബാ​ഗി​ലെ ​ചെ​ടി​ക്ക് എ​പ്പോ​ഴും ന​ന​വ് ല​ഭ്യ​മാ​കു​ന്ന​താ​ണ് ഈ ​തി​രി​ന​ന അ​ഥ​വാ വി​ക് ഇ​റി​ഗേ​ഷ​ൻ. ഒ​ഴി​ഞ്ഞ പ്ലാ​സ്റ്റി​ക് കു​പ്പി​യോ പൈ​പ്പോ ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കാം. കു​പ്പി കി​ട​ത്തി​യി​ട്ട​ശേ​ഷം ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി ദ്വാ​രം ഇ​ട​ണം. ഒ​രു വ​ശം കു​പ്പി​യി​ൽ വെ​ള്ളം നി​റ​ക്കു​ന്ന​തി​നും മ​റ്റൊ​രു വ​ശ​ത്ത് തി​രി വ​ഴി ഗ്രോ​ബാ​ഗി​ലേ​ക്ക് വെ​ള്ളം എ​ത്തി​ക്കു​ന്ന​തി​നും ഉ​പ​യോ​ഗ​പ്പെ​ടു​ത്താം.

കു​പ്പി​യു​ടെ മു​ക​ളി​ലാ​ണ് ​ഗ്രോ​ബാ​ഗ് വെ​ക്കു​ക. ശേ​ഷം കു​പ്പി​യി​ൽ തി​രി​വെ​ച്ച് ഗ്രോ​ബാ​ഗി​ന്റെ മ​ധ്യ​ഭാ​ഗ​ത്ത് തീ​ര്‍ക്കു​ന്ന ദ്വാ​ര​ത്തി​ലൂ​ടെ തി​രി​യു​ടെ മ​റ്റേ​യ​റ്റം ചെ​ടി​യു​ടെ ചു​വ​ട്ടി​ല്‍ എ​ത്തു​ന്ന​രീ​തി​യി​ല്‍ വെ​ക്ക​ണം. കു​പ്പി​യി​ൽ വെ​ള്ളം നി​റ​ച്ചു​കൊ​ടു​ക്കു​മ്പോ​ൾ തി​രി വ​ഴി ചെ​ടി ആ​വ​ശ്യ​മാ​യ വെ​ള്ളം വ​ലി​ച്ചെ​ടു​ക്കും. ആ​ഴ്ച​യി​ൽ ഒ​​ന്നോ ​ര​​ണ്ടോ ത​വ​ണ കു​പ്പി​യി​ൽ വെ​ള്ള​മൊ​ഴി​ച്ചു​കൊ​ടു​ത്താ​ൽ മ​തി.

മാ​വി​ല്‍ കാ​യ് പി​ടി​ക്കു​ന്നി​ല്ല

മാ​വി​ല്‍ കാ​യ്ക​ളു​ണ്ടാ​കാ​ന്‍ പ​ര​പ​രാ​ഗ​ണം ആ​വ​ശ്യ​മാ​ണ്. ഈ​ച്ച​ക​ള്‍, ഉ​റു​മ്പു​ക​ള്‍, വ​ണ്ടു​ക​ള്‍ എ​ന്നി​വ​യി​ലൂ​ടെ മാ​വി​ല്‍ പ​രാ​ഗ​ണം ന​ട​ക്കു​ന്നു. കാ​യ്പി​ടി​ത്ത​മു​ണ്ടാ​യി ഒ​രു​മാ​സ​ത്തി​നു​ള്ളി​ല്‍ത​ന്നെ 90 മു​ത​ല്‍ 99 ശ​ത​മാ​നം കാ​യ്ക​ള്‍ വീ​ണു​പോ​കും. വ​ള​ര്‍ന്നു​വ​രു​ന്ന കാ​യ്ക​ള്‍ ത​മ്മി​ലു​ള്ള മ​ത്സ​ര​വും സ​സ്യ​ഹോ​ര്‍മോ​ണു​ക​ളു​ടെ കു​റ​വും കാ​യ്‌​വീ​ഴ്ച കൂ​ടാ​ന്‍ കാ​ര​ണ​മാ​കും. ഇ​ത് കു​റ​ക്കാ​നും വി​ള​വ് വ​ര്‍ധി​പ്പി​ക്കാ​നു​മു​ള്ള ഉ​പാ​ധി​യാ​ണ് ഹോ​ര്‍മോ​ണ്‍ പ്ര​യോ​ഗം.

നാ​ഫ്ത​ലി​ന്‍ അ​സ​റ്റി​ക് ആ​സി​ഡ് എ​ന്ന സ​സ്യ ഹോ​ര്‍മോ​ണ്‍ ര​ണ്ട് മു​ത​ല്‍ മൂ​ന്ന് മി​ല്ലി​ലി​റ്റ​ര്‍ വ​രെ അ​ഞ്ചു​ലി​റ്റ​ര്‍ വെ​ള്ള​ത്തി​ല്‍ ക​ല​ക്കി കാ​യ്പി​ടി​ത്ത​മു​ണ്ടാ​യി ര​ണ്ടാ​ഴ്ച​യ്ക്കു​ശേ​ഷം കു​ല​ക​ളി​ല്‍ ത​ളി​ച്ചു​കൊ​ടു​ക്ക​ണം. ക​ട​ക​ളി​ല്‍ ‘പ്ലാ​നോ​ഫി​ക്‌​സ് 4.5 എ​സ്.​എ​ല്‍’ എ​ന്ന പേ​രി​ല്‍ ഇ​ത് ല​ഭ്യ​മാ​ണ്.

===========

ശി​വ​രാ​മ​കൃ​ഷ്ണ​ൻ വി- സി.​ഇ.​ഒ, വെ​ജി​റ്റ​ബി​ള്‍ ആ​ൻ​ഡ് ഫ്രൂ​ട്ട് പ്ര​മോ​ഷ​ന്‍ കൗ​ണ്‍സി​ല്‍ കേ​ര​ളം

ത​യാ​റാ​ക്കി​യ​ത്: ബ്ലെ​സി ബോ​ബി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VFPCKAgriculture talksWinter farmingHydroponics farming
News Summary - Agriculture talks
Next Story