Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Infochevron_rightവീട്ടുവളപ്പിൽ...

വീട്ടുവളപ്പിൽ പച്ചക്കറി കൃഷിയുണ്ടോ? അറിഞ്ഞിരിക്കാം ചില നാടൻ നുറുങ്ങുകൾ

text_fields
bookmark_border
farming
cancel
Listen to this Article
  • മുളകു വിത്തു പാകമാകുമ്പോള്‍ അതോടൊപ്പം കുറച്ച് അരിപ്പൊടി കൂടി വിതറിയാല്‍ വിത്തു നഷ്ടം ഒഴിവാക്കാവുന്നതാണ്.
  • മുളകിന്റെ കുരുടിപ്പ് മാറ്റുവാന്‍ റബര്‍ ഷീറ്റ് കഴുകിയ വെള്ളം തളിക്കണം.
  • കുമ്പളം പതിനെട്ടില വിടര്‍ന്നുകഴിഞ്ഞാല്‍ ആഗ്രഭാഗം നുള്ളിക്കളയണം. വിളവ് ഗണ്യമായി കൂടും.
  • ചേന വിളവെടുക്കേണ്ട സമയത്തിന് ഒരു മാസം മുന്‍പ് തണ്ട് ചവിട്ടി ഒടിച്ചു കളഞ്ഞാല്‍ 15-20 ദിവസം മുന്‍പ് തന്നെ വിളവെടുക്കാന്‍ കഴിയും.
  • വഴുതിന കിളിര്‍ത്തതിനു ശേഷം ആഴ്ചയിലൊരു ദിവസം എന്ന കണക്കില്‍ ഏഴാഴ്ച തുടര്‍ച്ചയായി ചാണകം വച്ചാല്‍ എട്ടാം ആഴ്ച കായ് പറിക്കാം.
  • തക്കാളിയുടെ വാട്ട രോഗം തടയാന്‍ വഴുതിനയുടെ തണ്ടിന്മേല്‍ ഗ്രാഫ്റ്റിങ് നടത്തിയാല്‍ മതിയാകും.

  • പാവല്‍, പടവലം എന്നിവയുടെ പൂ കൊഴിച്ചില്‍ തടയാന്‍ 25 ഗ്രാം കായം പൊടിച്ചു ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചു തളിക്കുക.
  • പയര്‍ കൃഷിയില്‍ എരി പന്തല്‍ വലിക്കുന്നതാണ് ആദായകരവും കൂടുതല്‍ വിളവു നല്‍കുന്നതും.
  • നിര എടുത്തു തടം ശരിയാക്കി, സൂര്യന് അഭിമുഖമായി കൃഷി ചെയ്യുന്നത് നന്നായിരിക്കും. ഇങ്ങനെ ചെയ്താല്‍ വിളവ് കൂടിയിരിക്കും.
  • അമരത്തടത്തില്‍ പഴയ കഞ്ഞിവെള്ളം നിറച്ചു നിര്‍ത്തിയാല്‍ നന്നായി പൂക്കുന്നതിനും കായ്ക്കുന്നതിനും സഹായിക്കും.
  • പയര്‍ നട്ട് 35 ദിവസം പ്രായമാകുമ്പോള്‍ അടുപ്പു ചാരം 100 ചുവടിന് 25 കിലോഗ്രാം എന്ന തോതില്‍ ചുവട്ടില്‍ വിതറിയാല്‍ പൂ പൊഴിച്ചില്‍ നിയന്ത്രിക്കാം.
  • പയറിന് 30 ദിവസം കൂടുമ്പോള്‍ കുമ്മായം ഇട്ടുകൊടുത്താല്‍ കരിമ്പിന്‍കേട് കുറയും.
  • ചീരയ്ക്കു ചാരം അധികം ഉപയോഗിക്കരുത്. ഉപയോഗിച്ചാല്‍ പെട്ടെന്നു കതിരുവന്ന് നശിച്ചുപോകും.
  • വാഴത്തടത്തിന് ചുറ്റും ചീര നട്ടാല്‍ നല്ല വലിപ്പമുള്ള ചീരത്തണ്ടുകള്‍ കിട്ടും.
  • ചീരയ്ക്ക് ആട്ടിന്‍ കാഷ്ഠവും കുമ്മായവും ചേര്‍ത്തു പൊടിച്ചു ചുവട്ടിലിട്ടാല്‍ ഏറ്റവും നല്ലതാണ്.
  • പശുവിന്റെ ചാണകം വെള്ളത്തില്‍ കലക്കി അരിച്ച് ആഴ്ചയില്‍ ഒന്നു വീതം തളിക്കുന്നതിലൂടെ കോവലിലെ മുരടിപ്പിനെ നിയന്ത്രിക്കാം.
  • തവിട്ടു നിറമുള്ള എട്ടുകാലികള്‍ കോവലിലെ പച്ചപ്പുഴുവിന്റെ ശത്രുപ്രാണിയാണ്. അവയെ നിലനിര്‍ത്തുക.
  • കോവല്‍ തടത്തില്‍ ഉമി കരിച്ചിടുന്നതിലൂടെ കായ് ഫലം വിര്‍ധിപ്പിക്കാന്‍ സാധിക്കും.
  • പച്ചമുളകിന്റെ കടയ്ക്കല്‍ ശീമക്കൊന്നയിലയും ചാണകവും ചേര്‍ത്തു പുതയിടുന്ന പക്ഷം വിളവ് കൂടും. കീടബാധകളില്‍ നിന്നു സംരക്ഷണവും ആകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Agriculture NewsFarming tips
News Summary - Agriculture tips
Next Story