കൃഷിയുടെ നിറവിലാണ് ഈ വീട്
text_fieldsകോഴിക്കോട് നന്മണ്ട കൂളിപ്പൊയിലിലെ പിലാത്തോട്ടത്തിൽ പുറായിൽ വീടിപ്പോൾ നിത്യഹരിത ശോഭയിലാണ്. കിഴങ്ങുവർഗങ്ങൾ, പച്ചക്കറികൾ, അലങ്കാര സസ്യങ്ങൾ തുടങ്ങി എല്ലാം ഒരുമിച്ചു വിളയുന്ന ഒരു മണ്ണിടം. പുതിയ കൃഷിരീതികൾ സ്വന്തം കൃഷിയിടത്തിൽ പരിശോധിച്ച് വിജയം കണ്ടതിന്‍റെ ആഹ്ലാദ നിറവിലാണ് ദമ്പതികളായ ദേവദാസും ഗീതയും. മനഃശാസ്ത്ര അധ്യാപനം മാത്രമല്ല തനിക്ക് വഴങ്ങുക എന്ന് ദേവദാസും വസ്ത്രരൂപകൽപന മാത്രമല്ല തനിക്ക് സാധ്യമാവുക എന്ന് ഭാര്യ ഗീതയും തെളിയിക്കുന്നു.
ചേനയും കാച്ചിലും കപ്പയും നാലുതരം മഞ്ഞളും മൂന്നു തരം ഇഞ്ചിയും ഏഴു തരം പപ്പായയും നാലോളം തരം വെണ്ടയും അഞ്ചു തരം വഴുതനയും ഇവിടെ വിളയുകയാണ്. ആരോഗ്യത്തിന് ഔഷധങ്ങളെക്കാളുപരി മനസ്സിന് ആനന്ദംപകരുന്ന കൃഷിരീതികളാണ് ഉത്തമമെന്ന് ഇവിടെയെത്തുന്ന ഏവർക്കും മനസ്സിലാകും. ഒന്നിലേറെ തവണ നന്മണ്ട ഗ്രാമപഞ്ചായത്തിന്‍റെ മികച്ച സമ്മിശ്ര കർഷകനുള്ള അവാർഡും ദേവദാസിനെ തേടി എത്തിയിട്ടുണ്ട്.
സ്കൂൾ അധ്യാപകനായ മകൻ കലാദേവും കൃഷിശാസ്ത്ര വിദ്യാർഥിയായ മകൾ ഫ്ളോറ ദേവും മാതാപിതാക്കൾക്ക് കരുത്തു പകരുന്നു. വസ്ത്ര ഡിസൈനർ കൂടിയായ ഗീത ഉദ്യാന കൃഷിയിൽ ഒഴിവുവേള ചെലവഴിക്കുന്നു. കർഷക കൂട്ടായ്മ വാട്സ്ആപ്പിന്റെ കോഓഡിനേറ്ററായ ദേവദാസ് കർഷകർക്ക് വേണ്ട മാർഗനിർദേശങ്ങളും നൽകുന്നു. ദേവദാസ് ഫോൺ: 9400944986.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.