മഴക്കാലത്തെ വഴുതനങ്ങ കൃഷി
text_fieldsവഴുതന വർഗത്തിൽപെട്ട മുളകും വഴുതനയും കൃഷി ഏതാണ്ട് ഒരുപോലെയാണ്. പടർന്നു വളരുന്ന ഹരിത, നീലിമ എന്നീ വഴുതന ഇനങ്ങൾക്ക് കൂടുതൽ ഇടയകലം വേണം. അതേപോലെ ശ്വേത, നീലിമ, ഹരിത, സൂര്യ എന്നിവ ബാക്ടീരിയൽ വാട്ടത്തെ പ്രതിരോധിക്കുന്ന ഇനങ്ങളാണ്. നേരേത്ത പറഞ്ഞപോലെ സ്ഥലം നന്നായി കിളച്ച് മണ്ണൊരുക്കി നടുന്നതിന് രണ്ടാഴ്ച മുമ്പ് കുമ്മായം ചേർത്ത് തൈകൾ നടാം. പറിച്ചുനടുന്ന സമയത്ത് ഗുണമേന്മയുള്ള സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ നന്നായി കലക്കി പറിച്ചെടുത്ത തൈകളുടെ വേര് 20 മിനിറ്റ് വരെ മുക്കിവെച്ച് നട്ടാൽ രോഗപ്രതിരോധശേഷി കൂടും.
മുളകുകൃഷി
മുളകിനങ്ങളായ ജ്വാലാമുഖി, ജ്വാലാ സഖി എന്നിവ മഴക്കാലത്ത് കൃഷിചെയ്യാം. കൂടാതെ, ഹൈബ്രിഡ് ഇനത്തിൽപെട്ട സിറ എന്ന ഇനവും മികച്ചതായി കണ്ടിട്ടുണ്ട്. ഒരു സെൻറിന് ഏകദേശം നാലു ഗ്രാം വിത്ത് മതി. 45 സെൻറിമീറ്റർ x 45 സെൻറിമീറ്റർ ഇടയകലം ആണ് നല്ലത്. വഴുതനയാണെങ്കിൽ ഇതിൽ 75 സെൻറിമീറ്റർ x 60 സെൻറിമീറ്റർ ഇടയകലം. കുറച്ച് അകലം കൂട്ടി നട്ടാലും പ്രശ്നമില്ല. ഒരു സെൻറിൽ രണ്ടു ഗ്രാം വിത്ത് മതി. േപ്രാട്രേയിലോ വശം പരന്ന പാത്രത്തിലോ തവാരണയിലോ വിത്ത് മുളപ്പിച്ച് ഒരു മാസം പ്രായമായ തൈകളാണ് നടാൻ അനുയോജ്യം.
കോഴിവളം, ഉണങ്ങിയ ആട്ടിൻകാഷ്ഠം എന്നിവ കാലിവളത്തേക്കാൾ ഏറെ നല്ലതാണ്. ഏതെങ്കിലും ജൈവവളമുപയോഗിച്ച് മണ്ണിൽനിന്നും ഉയർത്തി കൂനകൂട്ടിയാണ് മഴക്കാലത്ത് നടേണ്ടത്. ഓരോ പത്ത് ദിവസം കൂടുമ്പോഴും മേൽവളം ഇട്ട് മണ്ണോടു ചേർക്കണം. കൃത്യമായ കളനശീകരണവും വളം ചേർത്ത് മണ്ണ് കൂട്ടിക്കൊടുക്കലും മുളകുകൃഷിക്ക് അത്യാവശ്യമാണ്. കാറ്റിനെ പ്രതിരോധിക്കാൻ ചെറിയ കമ്പ് കുത്തി നാട്ടി മുളകുചെടി കെട്ടിെവച്ച് കൊടുക്കാം. രണ്ടുമാസം കഴിഞ്ഞാൽ വിളവെടുക്കാം. മുളകും വഴുതനയും നന്നായി പരിചരിച്ചാൽ ആറുമാസത്തോളം വിളവെടുപ്പ് തുടരാം.
വളപ്രയോഗം
മേൽവളമായി നേരേത്ത പറഞ്ഞ വളങ്ങളിൽ ഏതെങ്കിലും 30 കിലോ വീതം അല്ലെങ്കിൽ ഗുണമേന്മയുള്ള മണ്ണിര കമ്പോസ്റ്റ് അഞ്ചു കിലോഗ്രാം വീതം വള്ളിവീശി തുടങ്ങുന്ന സമയത്തും പൂവിടുന്ന അവസരത്തിലും കൊടുക്കണം. രണ്ടാഴ്ച കൂടുമ്പോൾ നല്ല പച്ചച്ചാണകം ഒരു കിലോ ഒരു ലിറ്റർ വെള്ളത്തിൽ നന്നായി കലക്കി ചുവട്ടിൽ ഒഴിച്ചുകൊടുക്കുന്നത് നല്ലതാണെന്ന് കണ്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.