മണി പ്ലാന്‍റ് ഐശ്വര്യവും സമ്പത്തും തരുമോ?
text_fieldsമിക്ക വീടുകളിലും സർവസാധാരണമായി കാണുന്ന ചെടിയാണ് മണിപ്ലാന്‍റ്. ഭാഗ്യവും സമ്പത്തും കൊണ്ടുവരുന്ന ചെടിയായതിനാലാണ് ഇതിനു മണിപ്ലാന്‍റ് എന്ന പേര് വന്നത്. അന്തരീക്ഷവായുവിനെ ശുദ്ധീകരിക്കുന്നതിലും പ്രധാന പങ്കുവഹിക്കുന്ന ചെടിയായതിനാൽ തന്നെ ഇൻഡോർ പ്ലാന്‍റായി വളർത്താൻ മണിപ്ലാന്‍റ് അഭികാമ്യമാണ്.
ഈ ചെടിക്ക് വളരാന്‍ സൂര്യപ്രകാശത്തിന്റെ ആവശ്യമില്ല എന്നതും മണ്ണിലും വെളളത്തിലും ഒരുപോലെ വളരുന്നതും വീട്ടിനകത്തും പുറത്തും വെക്കാമെന്നതും ഈ ചെടിയുടെ ഡിമാന്‍റ് കൂട്ടുന്നു. ഫെങ്ഷൂയി വിശ്വാസമുള്ളവരും വളരെയധികം പ്രാധാന്യം നൽകുന്ന സസ്യമാണിത്. അരേഷ്യയ കുടുംബത്തിൽ ഉൾപ്പെട്ട വള്ളിച്ചെടിയാണ് മണിപ്ലാന്‍റ്.
കാര്‍ബണ്‍ഡൈ ഓക്‌സൈഡിനെ വലിച്ചെടുക്കുകയും വിഷാംശമുള്ള ഘടകങ്ങളെ ഇല്ലാതാക്കുകയും ഓക്‌സിജന്‍ ധാരാളം പുറത്തു വിടുകയും ചെയ്യുന്നു. ഇതിലൂടെ ശുദ്ധവായു ലഭിക്കുകയും ചെയ്യുന്നു.
ഡെവിൾസ് വൈൻ, ഡെവിൾസ് ഐവി, ഗോൾഡൻ പോത്തോസ്, ഹണ്ടേർസ് റോബ് തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന ഈ സസ്യം ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലും മണി പ്ലാന്‍റ് എന്ന പേരിലാണ് അറിയപ്പെടുന്നത്.
ഭൂരിഭാഗം ആളുകളുംമണിപ്ലാന്‍റിനെ പരിപാലിക്കുന്നത് അത് വച്ചുകഴിഞ്ഞാൽ ധനവും ഐശ്വര്യവും ഉണ്ടാവും എന്ന വിശ്വാസം കൊണ്ടാണ്. എന്നാൽ ഇന്ന് ഏറ്റവും നല്ല അലങ്കാര സസ്യമായും ഈ ചെടി ഉപയോഗിക്കുന്നുണ്ട്. നഴ്സറികളിലും മറ്റും നിരവധി ആളുകളാണ് വിവിധ തരം മണിപ്ലാന്‍റുകൾ അന്വേഷിച്ചെത്തുന്നത്. എന്നാൽ ചെടി സമ്പത്ത് കൊണ്ടുവരുമെന്ന വിശ്വാസത്തിന് ശാസ്ത്രീയമായ ഒരു പിൻബലവും ഇല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.