മാർച്ച് മാസമെത്തി; പൂന്തോട്ടത്തിൽ ശ്രദ്ധിക്കേണ്ടത്..
text_fieldsവെയിലിന് ചൂടേറിവരുന്ന മാസമാണ് മാർച്ച്. വെയിലിന്റെ കാഠിന്യം ഏറി വരുന്ന കാലാവസ്ഥയിൽ അത്യാവശ്യം മുൻകരുതൽ എടുക്കണമെന്നതും അനിവാര്യമാണ്. പൂക്കൾ പൂത്തു തളിർക്കുന്ന മാസം കൂടിയാണിത്. പൂന്തോട്ടം പരിപാലനത്തിലും അടുക്കള തോട്ടത്തിലും വളരെയധികം ശ്രദ്ധ നൽകേണ്ട സമയം കൂടിയാണിത്.
ജലാംശം നിലനിർത്തുക
മണ്ണിലെ ജലാംശം നഷ്ടപ്പെടാൻ ഇടയുള്ള മാസങ്ങളാണ് വരാനിരിക്കുന്നത് എന്നതിനാൽ ഈർപ്പ്ം നിലനിർത്താൻ ശ്രദ്ധിക്കണം. മണ്ണിലെ ഈർപ്പം നിലനിർത്തുന്നതിനായി ചെടിയ്ക്ക് ചുറ്റും മുകളിലായി ചരൽ വിതറാം. ചെടികൾ ചട്ടികളിൽ നിന്ന് മണ്ണിലേക്ക് മാറ്റി നടുന്നതും നല്ലതാണ്. ഈ സമയത്താണ് ചെടികളിലെ ഉണങ്ങിയ ഇലകളും ശാഖകളും മുറിച്ച് മാറ്റേണ്ടതും. ഇത് ചെടികളെ കൂടുതൽ ആരോഗ്യത്തോടെ വളരാൻ സഹായിക്കും.
പുതയിടുക
കളകളെ നീക്കം ചെയ്തുകഴിഞ്ഞാൽ പുതയിടൽ തുടങ്ങാം. പുതയിടുന്നത് കളകളുടെ വളർച്ച നിയന്ത്രിക്കാനും മണ്ണിൽ ഈർപ്പം നിലനിർത്താനും പോഷകങ്ങളാൽ സമ്പുഷ്ടമാക്കാനും സഹായിക്കുന്നു. മരക്കഷണങ്ങൾ, ഇലകൾ, കമ്പോസ്റ്റ് , പുല്ല്, ഇവയെല്ലാം പുതയിടാൻ ഉപയോഗിക്കാം. കളകളുടെ വളർച്ച ഒഴിവാക്കാൻ മണ്ണിന്റെ മുകളിൽ 2 മുതൽ 3 ഇഞ്ച് ഉയരത്തിൽ പുതയിടണം.
ജലസേചനം
വേനൽ കടുക്കുമ്പോകൾ പൂന്തോട്ടത്തിലും അടുക്കളത്തോട്ടത്തിലും ജലസേചനം കൃത്യമായി നൽകണം. ചെടികൾക്ക് നൽകുന്ന വെള്ളം സൂര്യപ്രകാശമേറ്റ് നഷ്ടപ്പെടാതിരിക്കാൻ അവയ്ക്ക് ചുറ്റും ഉണങ്ങിയ കരിയില, മറ്റ് പച്ചിലകൾ, തടത്തിൽ ലഭിക്കുന്ന കളകൾ എന്നിവ ചുറ്റുമിട്ട നനവ് നിലനിർത്തണം. ദിവസേനയുള്ള പരിചരണവും നിരീക്ഷണവും പുഴുക്കൾ കൂടുകൂട്ടുന്നതും മുട്ടയിടലും തടയാനും വിളകൾക്ക് സംരക്ഷണം നൽകാനും സഹായിക്കും.
വേനൽ വസന്തത്തിനായി ചെടികൾ തയ്യാറെടുക്കുന്ന സമയമാണിത്. ചെടികൾ പൂക്കുന്നതിന് മുൻപായി അവയുടെ മുകളത്തിന് ശ്രദ്ധ നൽകണം. ചെടികളുടെ സമീപത്തുള്ള കളകളും ആവശ്യമില്ലാത്ത സസ്യങ്ങളും നീക്കം ചെയ്യുക. കീടാക്രമണത്തെ ചെറുക്കാനായി കീടനാശിനികൾ പ്രയോഗിക്കാം. കളകൾക്കെതിരെ കളനാശിനിയും ഉപയോഗിക്കാം.
കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് ചെടികളെ ആക്രമിക്കാൻ എത്തുന്ന കീടങ്ങളിലും മാറ്റം വരും. ഇതിനായി ചെടികൾക്ക് കൃത്യമായ പരിചരണം നൽകേണ്ടതുണ്ട്. തേൻ കെണി പോലുള്ള കെണികൾ ഉപയോഗിച്ച് ജൈവപരമായി കീടങ്ങളെ പ്രതിരോധിക്കാം. ചെറിയ കീടങ്ങളെ തുരത്താൻ വെളുത്തുള്ളി സ്പ്രേ, ഉപ്പ് സ്പ്രേ തുടങ്ങിയ ജൈവ കീടനാശിനികൾ പ്രയോഗിക്കുന്നതും നല്ലതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.