കീടങ്ങളെ തുരത്തും ഇലസത്ത് ലായനി
text_fieldsപച്ചക്കറി തോട്ടത്തിൽ ശല്യക്കാരായ മാറുന്ന എല്ലാ തരത്തിലുള്ള കീടങ്ങളേയും നിയന്ത്രണവിധേയമാക്കാൻ ഉപയോഗിക്കുന്ന ലായനിയാണ് ഇലസത്തുലായനി. ഇലകളും കുരുക്കളും പുളിപ്പിച്ചുണ്ടാക്കുന്ന സത്തു പയോഗിച്ചാണ് ഇത് തയാറാക്കുന്നത്.
ഇല സത്ത് ലായിനി തയ്യാറാക്കുവാൻ വേണ്ടത്
അഞ്ചുതരത്തിലുള്ള ഇലകളാണ് സാധാരണയായി ഈ സത്ത് ഉണ്ടാക്കുവാൻ തെരഞ്ഞെടുക്കുന്നത്. പാലുപോലെ കറയുള്ള ചെടികളായ അരളി, കള്ളിച്ചെടി, ആവണക്ക്, എരിക്ക് തുടങ്ങിയവ തെരഞ്ഞെടുക്കാം. അല്ലെങ്കിൽ കയ്പ്പ് ഉളവാക്കുന്ന ചെടികളായ വേപ്പ്, കറ്റാർവാഴ, നീലവേപ്പ്, ചിറ്റമൃത് തുമ്പ തുടങ്ങിയവ തെരഞ്ഞെടുക്കാം. കൂടാതെ കടും ഗന്ധമുള്ള കരിനൊച്ചി, തുളസി തുടങ്ങിയ ഔഷധ ചെടികളും, കന്നുകാലികൾ കഴിക്കാത്ത തരത്തിലുള്ള ചെടികൾ അതായത് ആടലോടകം, കപ്പ, കണിക്കൊന്ന തുടങ്ങിയവയും ഇല സത്ത് തയ്യാറാക്കുവാൻ തെരഞ്ഞെടുക്കാവുന്നതാണ്. രോഗ-കീട ബാധകൾ സാധാരണ ബാധിക്കാത്ത മുരിങ്ങയും ഇതിനുവേണ്ടി ഉപയോഗപ്പെടുത്താം.
എങ്ങനെ തയ്യാറാക്കാം
മുകളിൽ പറഞ്ഞ ചെടികളുടെ ഇലകൾ വേറെ തുല്യ അളവിൽ എടുക്കുക. അതായത് ഒരു കിലോഗ്രാം വീതം എടുത്താൽ മതി. തുടർന്ന് ഇവ നന്നായി പൊടിച്ച് ഒരു മൺപാത്രത്തിൽ ഇട്ട് 10 ലിറ്റർ വെള്ളം ഒഴിക്കുക. അതിനുശേഷം ഇതിലേക്ക് ഒരു ലിറ്റർ ഗോമൂത്രവും 100 ഗ്രാം കായവും ചേർക്കണം. പാത്രത്തിന് വായ് നല്ലവണ്ണം തുണികൊണ്ട് മൂടി കെട്ടുക. വൈകുന്നേരങ്ങളിൽ ഇത് നന്നായി ഇളക്കി വയ്ക്കണം. ഒരാഴ്ച കഴിഞ്ഞ് അരിച്ചെടുത്ത് ഉപയോഗിക്കാവുന്നതാണ്. ഗോമൂത്രം രോഗബാധ തടയാനും കായം പൂവ് കൊഴിച്ചിൽ ഇല്ലാതാക്കാനും കാരണമാകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.