ഇടുക്കിയിൽ വേരുപടർത്തി മഹ്ക്കോട്ട
text_fieldsചെറുതോണി: ഇടുക്കിയിലും മഹ്ക്കോട്ട ദേവ പഴത്തിന് പ്രചാരമേറുന്നു. ഇപ്പോൾ കഞ്ഞിക്കുഴി മഴുവടിയിൽ സുലഭമായി തഴച്ചുവളരുകയാണ് ഈ ചെടി. ഇന്തോനേഷ്യ, മലേഷ്യ രാജ്യങ്ങളിലാണ് മഹ്ക്കോട്ട സമൃദ്ധമായി വളരുന്നത്. ക്രൗൺ ഓഫ് ഗോഡ് എന്നും ഈ പഴം അറിയപ്പെടുന്നു.
നിരവധി രോഗങ്ങൾക്ക് പ്രതിവിധിയായി ഉപയോഗിക്കുന്നതുകൊണ്ട് ഡ്രഗ് ലോർഡ് എന്ന് മറ്റൊരു വിളിപ്പേരും ഈ പഴത്തിനുണ്ട്. കഞ്ഞിക്കുഴി മഴുവടി സ്വദേശികളായ വയലക്കൊമ്പിൽ ദാമോദരൻ - ലീല ദമ്പതികൾ ഈ ചെടി കൊണ്ടുവന്നു സ്വന്തം പുരയിടത്തിൽ നട്ടുവളർത്തി.
ഇതറിഞ്ഞതോടെ നിരവധി പേർ ഈ പഴം തിരക്കി വരുന്നുണ്ട്. മലേഷ്യയിലുള്ള ഒരു ബന്ധു വഴി കോട്ടയത്ത് കൊണ്ടുവന്ന ചെടി അവിടെനിന്നാണ് മഴുവടിയിലെത്തുന്നത്. രണ്ടു ചെടി വളർത്തിത്തുടങ്ങിയെങ്കിലും ഇപ്പോൾ 500ഓളം ചെടികളുടെ ഒരു വലിയ തോട്ടംതന്നെ ദാമോദരന് സ്വന്തമായുണ്ട്.
മഹ്ക്കോട്ട പഴത്തിന്റെ ഉണങ്ങിയ കായക്ക് വിപണിയിൽ 1000 രൂപ വരെ വിലയുണ്ട്. നട്ട് രണ്ടു വർഷത്തിനുള്ളിൽ കായ്ച്ചു തുടങ്ങും. പ്ലം ഫലത്തിന്റെ രൂപത്തിൽ ഇരട്ട കുരുവോടുകൂടിയ 50 മുതൽ 200 വരെ ഗ്രാം ഭാരമുള്ള കായ്കൾ പഴുത്ത് പാകമാകുമ്പോൾ കടും ചുവപ്പുനിറവുമാണ്. നന്നായി പരിചരിച്ചാൽ വർഷത്തിൽ മൂന്നുപ്രാവശ്യം വിളവ് ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.