മണ്ണ് അറിഞ്ഞ് കൃഷി ചെയ്യാം; മൊബൈല്‍ ആപ്പ് 'മണ്ണ്' റെഡി
text_fieldsമണ്ണ് അറിഞ്ഞ് കൃഷി ചെയ്യാൻ ഇനി കർഷകർക്ക് മണ്ണിലിറങ്ങേണ്ട. നിങ്ങള്‍ ചവിട്ടി നില്‍ക്കുന്ന മണ്ണിന്‍റെ പോഷകഗുണങ്ങളും അനുയോജ്യവിളകളും വിരല്‍ത്തുമ്പ് കൊണ്ട് തൊട്ടറിയാനുള്ള സംവിധാനമൊരുക്കുകയാണ് 'മണ്ണ്' എന്ന മൊബൈൽ ആപ്ലിക്കേഷൻ. മണ്ണ് പര്യവേഷണ-സംരക്ഷണ വകുപ്പും കൃഷിവകുപ്പും ശേഖരിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് 'MAM (Mobile Application on Mannu-മണ്ണിനെ അറിയാം മൊബൈലിലൂടെ) എന്ന മൊബൈല്‍ ആപ്പ് തയാറാക്കിയിരിക്കുന്നത്.
മണ്ണിന്‍റെ ഫലപുഷ്ടി നിർണയിക്കുന്നതിൽ പ്രധാന മൂലകങ്ങളുടെയും മറ്റ് ഭൗതിക ഗുണങ്ങളുടെയും അളവ് ശാസ്ത്രീയമായി നിജപ്പെടുത്തുന്നതിനെയാണ് മണ്ണ് പരിശോധന എന്ന് പറയുന്നത്. പ്രത്യേക രീതിയില്‍ മണ്ണ് ശേഖരിച്ച് ഉണക്കി കൃഷിഭവന്‍ വഴി ലാബില്‍ കൊടുത്ത് കാത്തിരുന്നാണ് സാധാരണ ഫലം അറിയുന്നത്. ഇതിനുപകരം, ഓരോ തുണ്ട് ഭൂമിയിലേയും മണ്ണിന്‍റെ പോഷകനില മനസ്സിലാക്കുവാനും അതനുസരിച്ച് വളപ്രയോഗം നടത്താനുമുള്ള വിവരങ്ങളാണ് MAM മൊബൈൽ ആപ്ലിക്കേഷനിലൂടെ നൽകുന്നത്.
MAM മൊബൈലിൽ ലഭ്യമാക്കാൻ പ്ലേസ്റ്റോറിൽ നിന്നും Mannu ഡൗൺലോഡ് ചെയ്യണം. കൃഷിയിടത്തിൽപോയി ജി.പി.എസ് ഓണാക്കിയതിന് ശേഷം MAM ഓപ്പൺ ചെയ്യുക. സ്ക്രീനിൽ മുകളിൽ ഇടത് ഭാഗത്തുള്ള നക്ഷത്ര അടയാളത്തിൽ അമർത്തണം. അപ്പോൾ 'ജി.പി.എസ് ആവറേജിൻ' എന്ന് കാണാം. അപ്പോൾ ഓപൺ ചെയ്ത് കിട്ടുന്ന സ്ക്രീനിൽ താഴെയായി 'പോഷകനില പരിശോധിക്കുക' എന്ന് കാണാം. അവിടെ അമർത്തിയാൽ ആ സ്ഥലത്തുള്ള ഓരോ മൂലകത്തിന്‍റെയും പോഷകനില മനസ്സിലാക്കാം. ഒാര്‍ഗാനിക് കാര്‍ബണ്‍, ഫോസ്ഫറസ്, കോപ്പര്‍, സിങ്ക് പിഎച്ച് മൂല്യം എന്നിവയെല്ലാം വിശദീകരിക്കും.
സ്ക്രീനിൽ താഴെയായി 'വള ശുപാർശ' എന്ന് കാണാം. അതിൽ അമർത്തിയാൽ 'വിള തിരഞ്ഞെടുക്കുക' എന്ന് കാണാം. അത് ഓണാക്കിയാൽ വിളകളുടെ ലിസ്റ്റ് വരുമ. അതിൽനിന്നും നാം കൃഷി ചെയ്യുന്ന വിള തിരഞ്ഞെടുക്കുക. അതിൽ അമർത്തിയാൽ ആ വിളക്ക് പ്രസ്തുത സ്ഥലത്ത് ആവശ്യമായ ജൈവ വളത്തിന്‍റെയും രാസ വളത്തിന്‍റെയും അളവ് ലഭ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.