Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Infochevron_rightസ്വർണമല്ല, തനിത്തങ്കം;...

സ്വർണമല്ല, തനിത്തങ്കം; മഞ്ഞളിന് ഇത്രയേറെ ഔഷധ ഗുണങ്ങളുണ്ടായിരുന്നോ

text_fields
bookmark_border
സ്വർണമല്ല, തനിത്തങ്കം; മഞ്ഞളിന് ഇത്രയേറെ ഔഷധ ഗുണങ്ങളുണ്ടായിരുന്നോ
cancel

ണ്ണിന്നടിയിലെ പൊന്നിൻകട്ടയെന്നാണ് മഞ്ഞൾ അറിയപ്പെടുന്നത്. വെറുതെ നിറം കൊണ്ട് മാത്രല്ല പണ്ടുകാലത്തുള്ളവർ മഞ്ഞളിനെ സ്വർണമെന്ന് വിളിച്ചത്. ആരോഗ്യ ഗുണങ്ങൾ അറിഞ്ഞാൽ തനി തങ്കമാണ് മഞ്ഞളെന്ന് ആരും സമ്മതിക്കും.


മഞ്ഞളിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി കൂട്ടാനും ചർമ്മ സംരക്ഷണത്തിനുമെല്ലാം മഞ്ഞൾ ഏറെ ഉത്തമമാണ്. കൊഴുപ്പ് അടിഞ്ഞുകൂടാതിരിക്കാനും ശരീരഭാരം നിയന്ത്രിച്ചു നിർത്താനും മഞ്ഞൾ സഹായകമാണ്. സന്ധിവാതം, റുമാറ്റോയ്ഡ് ആർത്രൈറ്റിസ്, മൾട്ടിപ്പിൾ സ്ക്ലിറോസിസ് എന്നിവയുടെ ചികിത്സയ്ക്കും മഞ്ഞൾ ഗുണപ്രദമാണെന്നു വിദഗ്ധർ പറയുന്നു.

നീരും വേദനയും കുറയ്ക്കാൻ മഞ്ഞൾ ഫലപ്രദമാണത്രേ. മുഴകൾക്കുളളിൽ പുതിയ രക്തക്കുഴലുകൾ രൂപപ്പെടുന്നത് തടയാനുളള കഴിവ് മഞ്ഞളിനുള്ളതായി പഠനങ്ങൾ പറയുന്നു. കുടലിലുണ്ടാകുന്ന പുഴുക്കൾ, കൃമി എന്നിവയെ നശിപ്പിക്കാൻ മഞ്ഞൾ ഫലപ്രദം. തിളപ്പിച്ചാറിച്ച വെളളത്തിൽ മഞ്ഞൾപ്പൊടി കലക്കിക്കുടിച്ചാൽ കൃമികൾ നശിക്കും. മഞ്ഞൾ എല്ലുകൾക്ക് കരുത്തു പകരുകയും ഓസ്റ്റിയോ പൊറോസിസ് എന്ന എല്ലുരോഗം തടയുകയും ചെയ്യുന്നു.


കൂടാതെ, ഹൃദയാരോഗ്യത്തിനും മഞ്ഞൾ ഏറെ ഗുണകരമാണ്. മഞ്ഞളിലടങ്ങിയിരിക്കുന്ന കുർക്കുമിൻ ടൈപ്പ് 2 പ്രമേഹത്തെ തടയുന്നതായി ഗവേഷകർ പറയുന്നു. പിത്താശയ സംബന്ധമായ അസുഖങ്ങളുടെ ചികിത്സയ്ക്കും മഞ്ഞൾ ഉപയോഗിക്കുന്നു. പണ്ടൊക്കെ നാട്ടിൻപുറത്തെ വീടുകളിൽ പച്ചമഞ്ഞൾ പുഴുങ്ങിയുണക്കി സൂക്ഷിക്കുമായിരുന്നു. ഇന്ന് എല്ലാം പൊടിരൂപത്തിൽ പായ്ക്കറ്റിൽ വിപണിയിൽ സുലഭം. എന്നാൽ, ഇത്തരം പൊടികളിൽ മായം കലർന്നിട്ടില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

ആയുർവേദ പ്രതിരോധ മരുന്നുകളുടെ ഒരു അവിഭാജ്യ ഘടകമാണ് മഞ്ഞൾ. സഹസ്രാബ്ദങ്ങളായി ഉപയോഗിച്ചു വരുന്ന ഒരു ഒറ്റമൂലി. മുഖക്കുരു, കണ്ണിന് കീഴെയുള്ള പാടുകൾ, മുഖക്കുരുവിന്റെ പാടുകളും അടയാളങ്ങളും, വരണ്ട ചർമ്മം തുടങ്ങിയ പ്രശ്നങ്ങൾ മുതൽ സ്ട്രെച്ച് മാർക്കുകൾ വരെ പരിഹരിക്കുവാൻ മഞ്ഞൾ ഏറ്റവും ഫലപ്രദമായ ഒറ്റമൂലിയാണ്. മഞ്ഞളിന്റെ ആൻറി ബാക്ടീരിയൽ, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ചർമ്മത്തിന് ശക്തിയേറിയ ശുദ്ധീകരണ ഘടകമായും ചർമ്മത്തിന്റെ വിവിധ അവസ്ഥകൾക്കുള്ള പരിഹാരമായും മാറുന്നു. പരമ്പരാഗത ആചാരത്തിന്റെ ഭാഗമായി പണ്ടുകാലം മുതൽ നവവധുക്കളിലും വരന്മാരിലും മഞ്ഞൾ പുരട്ടാറുണ്ട്. ഇത് ചർമ്മത്തിന് തിളക്കം നൽകുകയും ദോഷകരമായ ബാക്ടീരിയകളെ ശരീരത്തിൽ നിന്ന് അകറ്റുകയും ചെയ്യുന്നു.


മഞ്ഞൾ ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുകയും വായുകോപം, വയർ വീക്കം എന്നിവ കുറയ്ക്കുകയും ചെയ്യുന്നു. ദഹന പ്രശ്‌നങ്ങൾക്ക് കാരണമാകുന്നതിന് പ്രധാനം ദഹിക്കാത്ത കൊഴുപ്പാണ്. മഞ്ഞൾ കരളിൽ പിത്തരസം ഉൽപാദിപ്പിക്കുന്നു. ഇത് പിത്തസഞ്ചിയിൽ പിത്തരസം പുറന്തള്ളുന്നതിനെ പ്രോത്സാഹിപ്പിക്കുകയും അതുവഴി കൊഴുപ്പുകൾ ദഹിപ്പിക്കുവാനും ദഹനപ്രശ്നങ്ങൾ തടയാനോ ഇല്ലാതാക്കാനോ ഉള്ള ശരീരത്തിന്റെ കഴിവ് മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

മഞ്ഞൾ കൃഷി ചെയ്യാം

നടീൽ

തനിവിളയായും ഇടവിളയായും മഞ്ഞൾ കൃഷി ചെയ്യാം.എന്നാൽ ഇടവിളയായി മഞ്ഞൾ കൃഷി ചെയ്യുമ്പോൾ ആ കൃഷിയിടത്തിൽ നട്ടിരിക്കുന്ന എല്ലാ വിളകളിലും ജൈവകൃഷി രീതി പാലിക്കേണ്ടതുണ്ട്. മഞ്ഞളിന്റെ കീടരോഗബാധയില്ലാത്തതും ജൈവകൃഷിരീതിയിലൂടെ ഉൽപ്പാദിപ്പിച്ചെടുത്തതുമായ വിത്താണ് നടാനായി തെരഞ്ഞെടുക്കേണ്ടത്.


കാലാവസ്ഥ

ചൂടുളളതും അന്തരീക്ഷ ഈർപ്പവും മഴയും ലഭിക്കുന്ന കാലാവസ്ഥയാണ് മഞ്ഞൾ കൃഷിയ്ക്ക് ഉത്തമം. നടുന്ന സമയത്ത് മിതമായും വളരുന്ന സമയത്ത് സമൃദ്ധമായും മഴവേണം. നല്ല വളക്കൂറുളള പശിമരാശി മണ്ണാണ് മഞ്ഞളിന് ഏററവും യോജിച്ചത്. വെളളം കെട്ടി നിൽക്കുന്നത് മഞ്ഞളിന് ഹാനികരമാണ്.


വലിയ പരിചരണം കൂടാതെ സമൃദ്ധമായി വളരുന്ന മഞ്ഞള്‍ അടുക്കളത്തോട്ടത്തില്‍ കൃഷി ചെയ്താല്‍ കുടുംബത്തിന്റെ ആരോഗ്യം സംരക്ഷിക്കാം.സ്ഥലം കുറവുള്ളവർക്ക് ഗ്രോബാഗിലോ ചാക്കിലോ പോലും മഞ്ഞൾ കൃഷി ചെയ്യാവുന്നതാണ്. അഞ്ചോ പത്തോ ചാക്കിൽ നിന്ന് ഒരു വർഷത്തേക്ക് ഒരു വീട്ടിലേക്കാവശ്യമുള്ള മഞ്ഞൾ ധാരാളം ലഭിക്കും.

വളപ്രയോഗം

മഞ്ഞൾ വിത്ത് നടുന്നതിനു മുൻപ് ചാണകവെള്ളത്തിലോ സ്യൂഡോമോണസ് ലായനിയിലോ മുക്കി തണലത്തു സൂക്ഷിക്കുന്നത് മഞ്ഞൾ കേടുകൾ കൂടാതെ കരുത്തോടെ വളരാൻ സഹായിക്കും. സ്ഥലം നന്നായി കിളച്ച് പരുവപ്പെടുത്തി തടങ്ങളെടുത്താണ് മഞ്ഞള്‍ നടേണ്ടത്.


കളപ്പറിക്കല്‍ , വളപ്രയോഗം, മറ്റ് പരിപാലനങ്ങള്‍ എന്നിവയ്ക്ക് തടങ്ങള്‍ തമ്മില്‍ മൂന്ന് അടി എങ്കിലും അകലം കൊടുക്കേണ്ടതാണ്. ഇങ്ങനെ തയ്യാറാക്കിയ തടത്തില്‍ 5 – 10 സെ.മി താഴ്ചയില്‍ ചെറിയ കുഴികളുണ്ടാക്കി അതില്‍ മഞ്ഞള്‍ വിത്ത് പാകുക.


ഒപ്പം ഒരോ കുഴിയിലും ഉണങ്ങിയ ചാണകപ്പൊടിയിട്ട് കുഴി ചെറുതായി മൂടണം. ചെടികള്‍ തമ്മില്‍ 15 സെമി അകലം കൊടുത്തിരിക്കണം. 8-10 ദിവസങ്ങള്‍ കൊണ്ട് മഞ്ഞള്‍ മുളച്ച് പുതിയ ഇലകള്‍ വന്നു തുടങ്ങും.നട്ടയുടനെ പച്ചിലകള്‍ കൊണ്ട് പുതയിടുക.


മഴ വെള്ളം ശക്തിയായി തടത്തില്‍ പതിക്കാതിരിക്കാനിതു സഹായിക്കും. ഒപ്പം പച്ചിലകള്‍ ചീഞ്ഞ് വളമാകുകയും ചെയ്യും. കളകളെ നിയന്ത്രിക്കാനും പുതയിടല്‍ നല്ലതാണ്. മുളച്ച് മൂന്നു-നാലു മാസം വരെ ചെടികള്‍ക്ക് നല്ല വളര്‍ച്ചയുണ്ടാകും. ഈ സമയം പച്ചചാണകം കലക്കി ഒഴിക്കല്‍, വെണ്ണീര് തടത്തില്‍ വിതറല്‍, പച്ചില കമ്പോസ്റ്റ് നല്‍കല്‍ എന്നിവ ചെയ്യണം.

വിളവെടുപ്പ്

മഞ്ഞള്‍ കൃഷിയില്‍ പൊതുവേ കീടരോഗ ബാധ കുറവായിരിക്കും. നല്ല സൂര്യപ്രകാശം ലഭിക്കുന്നതും ഭാഗികമായി സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്തും മഞ്ഞളിന് മികച്ച വിളവ് ലഭിക്കാറുണ്ട്. തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയവയുടെ ഇടയില്‍ ഇടവിളയായും മഞ്ഞള്‍ കൃഷി ചെയ്യാം.


ഏഴുമുതൽ പത്തു മാസം വരെയാണ് മഞ്ഞളിന്റെ വളർച്ച കാലം. ജനുവരി മുതല്‍ മാര്‍ച്ച് വരെയാണ് വിളവെടുപ്പ് നടത്തുന്നത്. ഇലകളും തണ്ടുകളും ഉണങ്ങിയാല്‍ ഉടനെ മഞ്ഞള്‍ പറിച്ചെടുക്കാം. വിളവെടുക്കുമ്പോള്‍ കിഴങ്ങുകള്‍ മുറിയാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇങ്ങനെ ലഭിക്കുന്ന മഞ്ഞള്‍ പുഴുങ്ങി ഉണക്കി പൊടിച്ച് കറികളില്‍ ഉപയോഗിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:turmeric
News Summary - medicinal benefits of turmeric
Next Story