വീട്ടിൽ വളർത്താം പനിക്കൂർക്ക
text_fieldsപണ്ട് കലങ്ങളിൽ മിക്ക വീടിെൻറ മുറ്റത്തും കണ്ടിരുന്ന ഔഷധസസ്യം ആയിരുന്നു പനിക്കൂർക്ക. ഇപ്പോഴുള്ള തലമുറക്ക് അറിയില്ല ഇതിെൻറ ഓഷധ ഗുണങ്ങൾ. കുട്ടികളുള്ള വീട്ടിൽ ഒരു പനിക്കൂർക്ക എങ്കിലും നട്ടുവളർത്തിയിരുന്നു. ഇതിനെ നവര ഇല, കഞ്ഞി കൂർക്ക എന്നൊക്കെ വിളിക്കുന്നവരുണ്ട്. ഇതിെൻറ ശാസ്ത്രീയ നാമം Coleus aromatics എന്നാണ്. അലങ്കാര ചെടിയായും വളർത്താം. ഇലയുടെ അറ്റത്തു വെള്ള കളറുള്ള നവര ഇല കാണാൻ പ്രത്യേക ഭംഗിയാണ്.
ഒട്ടും കെയറിങ് ആവശ്യമില്ലാത്ത ചെടിയാണ്. തണ്ട് മുറിച്ചു വളർത്തിയെടുക്കാം. നല്ല പച്ച നിറമാണ് സാധാരണ കണ്ടു വരുന്ന പനി കൂർക്കയുടെ ഇലക്ക്. ഇതിെൻറ ഇലയുടെയും തണ്ടിെൻറയും ഗന്ധം എല്ലാവർക്കും സുപരിചിതമാണ്. പനി, കഫക്കെട്ട്, ചുമ, നീർകെട്ട്, വയറ് വേദന തുടങ്ങി മിക്ക ആരോഗ്യ പ്രശ്നങ്ങൾക്കും പ്രതിവിധി കൂടിയാണ് പനിക്കൂർക്ക. ഇതിെൻറ ഇല വാട്ടിയെടുത്ത് നീര് തേനുമായി യോജിപ്പിച്ചു മൂന്ന് ദിവസം മൂന്ന് പ്രാവശ്യമായി കഴിച്ചാൽ കഫക്കെട്ടിന് ശമനമുണ്ടാകുമെന്നാണ് വിശ്വാസം. പനിയും ജലദോഷവും വരുമ്പോൾ ഇതിെൻറ ഇല ഇട്ടു ആവി പിടിച്ചാൽ നന്നായിരിക്കും.
സാധാരണ രീതിയിൽ കീട ബാധ ഏൽക്കില്ല ഈ ചെടിക്ക്. ഒരുപാട് കാലം നിൽക്കും. മുകളിലെ തണ്ട് ഒടിച്ചു വിട്ടാൽ ഒരുപാട് ശിഖിരങ്ങൾ ഉണ്ടാകും. ചെടിച്ചട്ടിയിൽ ഗാർഡൻ സോയിലോ കംപോസ്റ്റോ മിക്സ് ചെയ്ത് നടാം. വെള്ളം കെട്ടി കിടക്കരുത്, ചെടി ചീത്തയാകും. ഒരുപാട് വെയിൽ വേണമെന്നില്ല. എത് കാലാവസ്ഥയിലും നന്നായി വളരും. ഇതിെൻറ ഇല കൊണ്ട് ചട്ണിയും ബജിയും ഉണ്ടാക്കാം. ചുക്ക് കാപ്പി ഉണ്ടാക്കുമ്പോൾ പ്രധാനമായും ഉപയോഗിക്കുന്നത് ഈ ഇലയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.