എന്നും എപ്പോഴും പയർ
text_fieldsനാട്ടില്‍ ഏതു സ്ഥലത്തും നല്ല പോലെ പയർ വളരും. വള്ളിപ്പയറും കുറ്റിപ്പയറും രണ്ടിനങ്ങളുണ്ടെങ്കിലും വള്ളിപ്പയറാണ് കർഷകർ കൂടുതലായി കൃഷി ചെയ്യുന്നത്. കൂടുതൽ ലാഭം നേടിക്കൊടുക്കുന്നതും പയർതന്നെയാണ്. അതിനുകാരണം പ്രോട്ടീെൻറ ഒരു കലവറയാണ് പയർവർഗ വിളകൾ എന്നതാണ്. ശാരിക, മാലിക, ലോല, വൈജയന്തി, വെള്ളായണി ജ്യോതിക, വെള്ളായണി ഗീതിക, കുരുത്തോല പയർ, മഞ്ചേരി ലോക്കൽ, കഞ്ഞിക്കുഴി പയർ തുടങ്ങിയവയാണ് കൃഷി ചെയ്യുന്ന പ്രധാന ഇനങ്ങൾ. കേരളത്തിലെ കാലാവസ്ഥയിൽ ഏതു സമയത്തും കൃഷി ചെയ്യാൻ പറ്റിയതാണ് പയർ. ഒരു സെൻറിന് 20 ഗ്രാം വിത്താണ് വേണ്ടത്.
പയറിെൻറ പ്രമുഖ ശത്രു മുഞ്ഞയാണ്. ഇളം തണ്ടുകളിലും ഇലയുടെ അടിഭാഗത്തും പൂവിലും പൂഞെട്ടിലും കായിലും കൂട്ടമായി പറ്റിപ്പിടിച്ച കറുപ്പുനിറത്തിൽ കടുകുമണി വലുപ്പത്തിലുള്ള ചെറുപ്രാണികളാണ് മുഞ്ഞ അഥവ പയർപേൻ.
ഇവയെ നിയന്ത്രിക്കാൻ നാറ്റപ്പൂച്ചെടി സോപ് മിശ്രിതം അല്ലെങ്കിൽ നിംബിസിഡിൻ നാലു മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലക്കി സ്േപ്ര ചെയ്യുക.
നാറ്റപ്പൂച്ചെടി സോപ് മിശ്രിതം ഉണ്ടാക്കുന്ന രീതി: നാറ്റപ്പൂച്ചെടിയുടെ ഇളംതണ്ടും ഇലകളും ശേഖരിച്ച് ചതച്ച് നീരെടുക്കുക. 60 ഗ്രാം ബാർസോപ് അര ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചെടുത്ത ലായനി. 1 ലിറ്റർ നാറ്റപ്പൂച്ചെടി നീരുമായി യോജിപ്പിക്കുക.
ഈ മിശ്രിതം 10 ഇരട്ടി വെള്ളം ചേർത്ത് ഇലപ്പേനുകൾ പറ്റിപ്പിടിച്ചിടത്ത് തളിക്കുക. ഒരു ലിറ്റർ കഞ്ഞിവെള്ളത്തിൽ മൂന്നു ലിറ്റർ പച്ചവെള്ളം ചേർത്ത് ഇലയുടെ ഇരുവശത്തും തളിക്കുക.
പയർ ചാഴിയെ തുരത്താൻ വൈകുന്നേരങ്ങളിൽ പന്തം കത്തിച്ച് കൃഷിയുടെ അരികിൽ വെക്കുക. മീൻ മാലിന്യം വിഷവുമായി കലർത്തി പല ഭാഗങ്ങളിലായി വെക്കുക. പയറിലെ കായ്തുരപ്പൻ പുഴു കേടു ബാധിച്ച ഇലകൾ നശിപ്പിച്ചു കളയുക. തോട്ടത്തിൽ വീണുകിടക്കുന്ന പൂക്കളും ഇലകളും ശേഖരിച്ച് നശിപ്പിച്ചു കളയുക. കായ്തുരപ്പൻ പുഴുവിനെ ൈജവികമായി നിയന്ത്രിക്കാൻ 100 മില്ലി ഗോമൂത്രം ഒരു ലിറ്റർ വെള്ളത്തിൽ ചേർത്തതിൽ നാലു ഗ്രാം പാൽക്കായം ലയിപ്പിക്കുക. ഈ ലായനിയിൽ മൂന്നു ഗ്രാം കാന്താരിമുളക് നല്ലപോലെ അരച്ചുചേർത്ത് അരിച്ചെടുത്ത് സ്പ്രേ ചെയ്യുക.
പയർചാഴിക്കെതിരെയും ഇത് പ്രയോഗിക്കാം. കായ്തുരപ്പൻ പുഴുക്കളെ നിയന്ത്രിക്കാൻ അഞ്ചു ശതമാനം വീര്യമുള്ള വേപ്പിൻകുരു സത്തും ഫലപ്രദമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.