ഉരുളക്കിഴങ്ങിൽ നട്ടുനോക്കൂ, റോസ് ചെടി വേഗം പൂവിടും..
text_fieldsഉരുളക്കിഴങ്ങിലൂടെ റോസ് ചെടി എളുപ്പത്തിൽ നട്ടുവളർത്താൻ കഴിയും. ഉരുളക്കിഴങ്ങിൽ നട്ട റോസ് ചെടികൾ വേഗം പൂക്കുന്നു. കാരണമെന്താണന്നല്ലേ..
ഉരുളക്കിഴങ്ങിന് പൊതുവെ ഉയർന്ന ജലാംശം ഉണ്ട്. അത് കൊണ്ട് തന്നെ ചെടിയെ ഈർപ്പമുള്ളതാക്കാനും വളർച്ചയെ വർധിപ്പിക്കുകയും ചെയ്യും. ചെടി വളരുന്ന മുറക്ക് ഉരുളക്കിഴങ്ങ് സ്വാഭാവികമായി മണ്ണിൽ അലിഞ്ഞുചേരും. എന്നാൽ ചെടിക്ക് വളരാൻ ആവശ്യമായ പോഷകങ്ങൾ നൽകുകയും ചെയ്യും.
എങ്ങനെ ഉരുളക്കിഴങ്ങിൽ റോസ് ചെടി നടാമെന്നല്ലേ..
ഉരളക്കിഴങ്ങിൽ നടാനുദ്ദേശിക്കുന്ന റോസ് കമ്പിനേക്കാൾ ചെറിയ ഒരു ദ്വാരം ഇടുക. സ്ക്രൂ, ഡ്രില്ലർ എന്നിവ ഉപയോഗിച്ചും ദ്വാരം ഇടാവുന്നതാണ്.
ഡയഗണലായി മുറിച്ചെടുത്ത റോസക്കമ്പ്, ഒരു ഹോർമോൺ ജെൽ അല്ലെങ്കിൽ തേനിൽ റോസാ കമ്പ് മുക്കി എടുക്കണം. ശേഷം തുളച്ച ഉരുളക്കിഴങ്ങിന്റെ ദ്വാരത്തിലേക്ക് റോസാ കമ്പ് വെക്കുക.
ഉരുളക്കിഴങ്ങും റോസാപ്പൂവും ഒരുമിച്ച് കുറഞ്ഞത് മൂന്ന് ഇഞ്ച് നല്ല മണ്ണ് കൊണ്ട് മൂടുക. കുറച്ചു നാൾ കൊണ്ട് തന്നെ റോസകമ്പ് നന്നായി വളരുകയും പൂവിടുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.