ചിപ്സുണ്ടാക്കാൻ കേമനാ, പക്ഷെ പഴുപ്പിക്കരുത്
text_fieldsകേരളത്തിൽ വളരെ അപൂർവ്വമായി മാത്രം കൃഷിചെയ്യുന്ന ഇനമാണ് ഇൻഡൊനീഷ്യൻ വാഴയിനമായ പൊപൗലു. ഇനി ഹൈറേഞ്ചിലും ഈ പഴത്തിെൻ്റ രുചി ആസ്വദിക്കാം. ഇടുക്കിയിലെ നെടുങ്കണ്ടം മഞ്ഞപ്പെട്ടി സെൻ്റ് മേരീസ് ദേവാലയ മുറ്റത്താണ് വിളഞ്ഞ് പാകമായ അപൂർവ്വ വാഴക്കുല. കാഴ്ചയ്ക്കു തന്നെ വളരെയധികം കൗതുകമുണർത്തുന്ന ഈ വാഴകുലയുടെ പഴത്തിന് എത്ത പഴത്തിന് സമാനമായ രുചിയാണ്. എന്നാൽ പഴുപ്പിച്ച് ഉപയോഗിക്കാനാവില്ലെന്നതാണ് ഇതിെൻ്റ പ്രധാന സവിശേഷത.
പപൗലു കായ വറുക്കാനും കറിവെക്കാനും ഉപയോഗിക്കാം. ചിപ്സുണ്ടാക്കാൻ ഏത്തക്കായേക്കാളും കേമനാണ് പൊപൗലു. നല്ല മഞ്ഞ നിറവും രുചിയും ഉണ്ടാവും. കേരളത്തിലെ കാലാവസ്ഥ പൊപൗലു കൃഷിക്ക് അനുയോജ്യമാണെങ്കിലും അപൂർവമായാണ് ഇവിടെ കൃഷി ചെയ്യുന്നത്.കാർഷിക സർവ്വകലാശാല പഠന ആവശ്യത്തിന് മാത്രമാണ് ഈ ഇനം ഏറെയും വളർത്തുന്നത്. നല്ലബലമുള്ള ജനുസ്സായതിനാൽ വാഴക്ക് ഊന്നിെൻ്റ ആവശ്യമില്ലന്നത് ഇടുക്കിയിലെ മലഞ്ചെരുവുകളിൽ കൃഷി ആയാസരഹിതമാക്കും. ഒരു പടലയിൽ 14 കായ വരെയുണ്ടാകും. ഒരു കുലക്ക്്് 20 മുതൽ 28 കിലോവരെ തൂക്കം വരും. പൊപൗലു ഹൈറേഞ്ചിലെ മലമ്പ്രദേശത്തും സമൃദ്ധമായി വിളവ് തരുമെന്ന് തെളിയിച്ചിരിക്കുകയാണ് മഞ്ഞപ്പെട്ടി സെൻ്റ് മേരീസ് പള്ളി വികാരി ഫാ. ജോസഫ് പൗവത്ത്.
മൂന്നു-മൂന്നേകാൽ കിലോ ഏത്തക്കായ വറുക്കുമ്പോഴാണ് ഒരു കിലോ ചിപ്സ് ലഭിക്കുന്നതെങ്കിൽ രണ്ട് - രണ്ടേകാൽ പൊപ്പോലുവിൽനിന്ന് ഒരു കിലോ ചിപ്സ് ലഭിക്കും. ഒരു തരി മഞ്ഞപ്പൊടി ചേർക്കാതെതന്നെ ചിപ്സിന് നല്ല മഞ്ഞനിറം. നല്ല പൊരുപൊരുപ്പും പൊള്ളലുമുള്ള പൊപൗലു ചിപ്സ് കടിച്ചു പൊട്ടിക്കാനും എളുപ്പം. രുചിയിലും ഏത്തനേക്കാൾ ബഹുകേമമാണെന്ന് പൊപൗലു കഴിച്ചവർ പറയുന്നു.
ഈ ഇനത്തെക്കുറിച്ച് വായിച്ചറിഞ്ഞ കൗതുകം വെച്ച് ഏറെ പരിശ്രമത്തിനൊടുവിലാണ് പള്ളി വികാരിക്ക് വാഴ വിത്തുകൾ ലഭിച്ചത്. പള്ളി വളപ്പിൽ പരീക്ഷണാടിസ്ഥാനത്തിൽ നട്ട രണ്ട് വാഴകളാണ് കുലച്ച് പഴുത്തത്. പൊപൗലുവിനെക്കുറിച്ച് കേട്ടറിവ് മാത്രമുള്ള നിരവധി കർഷകരാണ് നേരിൽ കാണുവാനായി് പള്ളിമുറ്റത്തെത്തുന്നത്. ഇടുക്കിയിലെ കാലാവസ്ഥയിൽ കുറഞ്ഞ ജൈവവളത്തിൽ മികച്ച വിളവ് നൽകാൻ പൊപൗലുവിന് കഴിയുമെന്ന് പള്ളി വികാരി പറയുന്നു. വികാരിയുടെ പരീക്ഷണം വിജയമായതോടെ കൂടുതൽ കന്നുകൾ നട്ട് പള്ളിമുറ്റത്ത് പൊപൗലു തോട്ടമുണ്ടാക്കുവാനുള്ള ഒരുക്കത്തിലാണ് ഇടവകാംഗങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.