ഒഴിവാക്കരുത്, പോഷകസമൃദ്ധമാണ് റംബൂട്ടാൻ
text_fieldsപാതയോരങ്ങളിൽ യാത്രക്കാരെ കൊതിയിൽ വീഴ‌്ത്തി റംബൂട്ടാൻ കച്ചവടം പൊടിപൊടിക്കുന്നതിനിടെയാണ് റംബൂട്ടാൻ കർഷകരെ പ്രതിസന്ധിയിലാഴ്ത്തി നിപഭീതി കടന്നുവന്നത്. റംബൂട്ടാന്‍റെ സീസണാണിത്. കേരളത്തിൽ ഇപ്പോൾ വ്യാപകമായി കൃഷി ചെയ്യുന്നു ഒരു പഴമാണ് റംബൂട്ടാൻ. വവാൽ കടിച്ചതെന്ന് സംശയിക്കുന്നതോ, മരത്തിന് താഴെ വീണുകിടക്കുന്നതോ ആയ പഴങ്ങൾ കഴിക്കരുതെന്ന് ആരോഗ്യവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും അതിനർഥം, റംബൂട്ടാൻ പൂർണമായും ഒഴിവാക്കണം എന്നല്ല. മാത്രമല്ല, ഒരുപാട് പോഷക സമൃദ്ധമായ ഫലമാണ് റംബൂട്ടാൻ.
ഇതിന്‍റെ ഗുണങ്ങളെന്തെന്ന് നോക്കാം,
വൈറ്റമിൻ സി ധാരാളം അടങ്ങിയിരിക്കുന്ന പഴമാണഅ റംബൂട്ടാൻ. നൂറുഗ്രാം റംബൂട്ടാനിൽ 40 മില്ലിഗ്രാം വൈറ്റമിൻ സിയുണ്ട്. റംബൂട്ടാൻ സ്ഥിരമായി കഴിച്ചാൽ പനി, ജലദോഷം എന്നിവ വരാതെ തടയാം. ചർമസൗന്ദര്യം സംരക്ഷിക്കാനും ശരീരത്തിൽനിന്നു വിഷാംശങ്ങൾ നീക്കം ചെയ്യാനും ഇതു സഹായിക്കും.
അനീമിയ തടയുന്നതിലും മുൻപന്തിയിലാണ് റംബൂട്ടാന്‍റെ സ്ഥാനം. വിരകളെ നശിപ്പിക്കുകയും ചെയ്യുന്നു. മുടികൊഴിച്ചിൽ തടയാനും ഇത് നല്ലതാണ്.
ഇതിന്റെ പുറംതോടിലും പള്‍പ്പിലും അടങ്ങിയിരിക്കുന്ന നിരവധി ആന്റി-ഓക്‌സിഡന്റുകള്‍ ശരീരകോശങ്ങളെ കാന്‍സര്‍ പോലുള്ള രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു.
കോപ്പർ അടങ്ങിയ പഴമാണ് റംബൂട്ടാൻ. എല്ലുകളുടെ ആരോഗ്യത്തിനും രക്തയോട്ടം വർധിപ്പിക്കാനും റംബൂട്ടാൻ കഴിക്കാം. ജ്യൂസ് ആയോ സാലഡിൽ ഉൾപ്പെടുത്തിയോ ഇത് കഴിക്കാം.വിറ്റാമിനുകൾ,കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം, കാർബോഹൈഡ്രേറ്റുകൾ, ആന്റിഓക്സിഡൻറുകൾ എന്നിവയാൽ സമ്പന്നമാണ് റമ്പൂട്ടാൻ പഴങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.