നിസ്സാരനല്ല മഷിത്തണ്ട്, ഔഷധഗുണങ്ങളറിയാം
text_fieldsകുട്ടിക്കാലത്തിന്‍റെ ഗൃഹാതുരതയുണര്‍ത്തുന്ന മഷിത്തണ്ടിനെക്കുറിച്ച് കൂടുതൽ പറയാതെ തന്നെ എല്ലാവർക്കുമറിയാം. പഴയകാലത്ത് ് സ്ലേറ്റിലെ അക്ഷരങ്ങള്‍ മായ്ക്കാന്‍ ഉപയോഗിച്ചിരുന്ന മഷിത്തണ്ടിനെപ്പറ്റിയാണ്. വെറുതെ കളയുന്ന മഷിത്തണ്ടിന് ഔഷധഗുണങ്ങള്‍ ധാരാളമുണ്ട്.
കണ്ണാടിപ്പച്ച, വെളളത്തണ്ട് , വെളളംകുടിയന്‍ എന്നീ പേരുകളിലെല്ലാം ഇതറിയപ്പെടാറുണ്ട്. നനവുളള മതിലുകളിലും മണ്ണിലുമെല്ലാം നന്നായി വളരുന്ന ചെറുസസ്യമാണിത്. പെപ്പറൊമിയ പെലുസിഡ എന്നാണ് ഇതിന്റെ ശാസ്ത്രനാമം. ഒരു വര്‍ഷമാണ് ചെടിയുടെ ആയുസ്സ്.
വലിയ പരിചരണമൊന്നുമില്ലാതെ വളരുന്ന ഈ സസ്യത്തിന് ഔഷധഗുണങ്ങള്‍ ഏറെയുണ്ട്. ശരീരത്തിലെ നീര്‍ക്കെട്ട് പോലുളള പ്രശ്‌നങ്ങള്‍ക്ക് ഉത്തമമാണ് മഷിത്തണ്ട്. അതുപോലെ വിശപ്പില്ലായ്മയും രുചിയില്ലായ്മയും പരിഹരിക്കാനും ഔഷധമായി ഇതുപയോഗിക്കാറുണ്ട്.
വൃക്കരോഗങ്ങള്‍ക്കുളള ഔഷധം കൂടിയാണിത്. നല്ലൊരു വേദനസംഹാരി എന്ന നിലയിലും ഈ സസ്യത്തെ പ്രയോജനപ്പെടുത്താറുണ്ട്. തലവേദനയ്ക്ക് ഉത്തമമാണിത്. ഇതിന്റെ ഇലയും തണ്ടും പിഴിഞ്ഞ് കുഴമ്പുരൂപത്തിലാക്കി നെറ്റിയില്‍ വച്ചാല്‍ തലവേദന ശമിക്കും.
വേനല്‍ക്കാലത്ത് ചൂടിനെ പ്രതിരോധിക്കാനും മഷിത്തണ്ടിന് കഴിവുണ്ട്. ശരീരത്തിലെ ചൂട് കുറയ്ക്കാനായി ഇതിനെ ജ്യൂസായി പ്രയോജനപ്പെടുത്താറുണ്ട്. തോരനും സാലഡുമുണ്ടാക്കാനും മഷിത്തണ്ട് ഉപയോഗിക്കാറുണ്ട്.
ചീരത്തോരൻ ഉണ്ടാക്കുന്നതുപോലെ തേങ്ങ ചേർത്താണ് തോരനുണ്ടാക്കുന്നത്. ഇഞ്ചിയും ഏലക്കയും ചേർത്ത് തിളപ്പിച്ചാണ് മഷിത്തണ്ട് കൊണ്ട് ജ്യൂസുണ്ടാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.