ഒച്ചിനെ നാടുകടത്താം; ഈ പൊടിക്കൈകൾ പ്രയോഗിച്ചാൽ മാത്രം മതി
text_fieldsഒച്ചുകൾ ചിലസമയത്ത് വലിയ ശല്യം സൃഷ്ടിക്കാറുണ്ട്. പ്രത്യേകിച്ച് മഴക്കാലത്ത്. വീടുകൾക്കുള്ളിൽ മാത്രമല്ല കൃഷിയിടങ്ങളെയും ഒച്ചുകൾ പെരുകുന്നത് കാര്യമായി ബാധിക്കാറുണ്ട്. എന്നാൽ, ചില പൊടിക്കൈകളിലൂടെ ഒച്ചുകളെ ഫലപ്രദമായി നിയന്ത്രിക്കാനാകും.
പൊടിച്ച മുട്ടത്തോട്
ഒച്ചിനെ പ്രതിരോധിക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് മുട്ടത്തോട്. ഒച്ചിന്റെ ശല്യം ധരാളമായിട്ടുള്ള ചെടികള്‍ക്കും മറ്റും ചുറ്റും മുട്ടത്തോട് പൊടിച്ച് ഇട്ടാല്‍ ഒച്ചിന്റെ ശല്യം പൂര്‍ണ്ണമായി ഇല്ലാതെയാകുന്നത് കാണാം. വളരെ സാവധാനത്തില്‍ സഞ്ചരിക്കുന്ന ഒച്ചുകള്‍ക്ക് നേരായ പ്രതലത്തില്‍ക്കൂടി മാത്രമെ നന്നായി സഞ്ചരിക്കുവാന്‍ സാധിക്കുകയുള്ളൂ.
അതിനാല്‍ മുട്ടത്തോടുകള്‍ തീര്‍ക്കുന്ന പ്രതിരോധം തരണം ചെയ്ത് മുന്നോട്ട് പോയി ചെടിയെ നശിപ്പിക്കാന്‍ ഒച്ചുകള്‍ക്ക് സാധിക്കുകയില്ല.
മണ്ണില്‍ കുറച്ച് പുതിനയില വിതറുക
ഔഷധ ഗുണങ്ങള്‍ക്കൊപ്പം പുതിനയില കൊണ്ട് ഇങ്ങനെ ചില ഉപയോഗങ്ങള്‍ കൂടിയുണ്ട്. രൂക്ഷമായ ഒച്ചിന്റെ ശല്യമുള്ള പറമ്പുകളില്‍ പുതിനയില വിതറിയാല്‍ ഒച്ചുകള്‍ പെട്ടെന്നു തന്നെ അപ്രത്യക്ഷമാകുന്നത് കാണാം. പുതിനയിലയുടെ രൂക്ഷഗന്ധമാണ് ഒച്ചുകളെ തുരത്താന്‍ സഹായിക്കുന്നത്.
മണ്ണ് കിളച്ചിടുക
കിളച്ച് മറിച്ചിട്ട മണ്ണില്‍ ഒച്ചുകള്‍ക്ക് സുഗമമായി സഞ്ചരിക്കാന്‍ സാധിക്കുകയില്ല. അതിനാല്‍ കിളച്ചിട്ടിരിക്കുന്ന മണ്ണില്‍ ഒച്ചുകളെ വളരെ അപൂര്‍വ്വമായിട്ട് മാത്രമാണ് നമ്മുക്ക് കാണാന്‍ സാധിക്കുക.
മണ്ണില്‍ കടല്‍പ്പായല്‍ വിതറുക
അംമ്ലാംശം കൂടുതലുള്ള കടല്‍ പായലുകള്‍ ഒച്ചുകളെ പ്രതിരോധിക്കാന്‍ മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ്. കിട്ടാന്‍ ബുദ്ധിമുട്ടാണെങ്കിലും ഒച്ചിന്റെ ശല്യം ധാരാളമായി ഉള്ള സ്ഥലങ്ങളില്‍ കടല്‍പ്പായല്‍ ഉപയോഗിക്കുന്നത് വളരെ മികച്ച പ്രതിരോധരീതിയാണ്.
കൂടുതല്‍ ശല്യമുള്ളിടത്ത് ഉപ്പ് വിതറുക
ഒച്ചിനെ പ്രതിരോധിക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് ഉപ്പ്. ഒച്ചിനെ ഉടനടി നശിപ്പിക്കാന്‍ അതിന്റെ മുകളിലേക്ക് അല്പം ഉപ്പ് വിതറിയാല്‍ മതി. അതുപോലെ തന്നെ നമ്മുടെ തോട്ടങ്ങളില്‍ നിന്നും പറമ്പില്‍ നിന്നും ഒച്ചിനെ തുരത്താന്‍ മണ്ണില്‍ അല്പം ഉപ്പ് വിതറിയാല്‍ മതിയാകും.
കോഴിയെയും താറാവുകളെയും വളര്‍ത്തുക
പറമ്പില്‍ നിന്നും ഒച്ചുകളെ തുരത്താന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് കോഴികളെയോ താറാവിനെയോ വളര്‍ത്തുക എന്നത്. ഇവ പറമ്പിലെ പ്രാണികളെയും ഒച്ചുകളെയുമെല്ലാം തിന്ന് തീര്‍ക്കുകയും നമ്മള്‍ക്ക് ആവശ്യത്തിന് മുട്ടയും മാംസവും നൽകുകയും ചെയ്യുന്നു. കോഴിയെയും താറാവുകളെയും വളര്‍ത്തുന്ന പറമ്പുകളില്‍ ഒച്ചിന്റെ ശല്യം തീരെ കുറവായിരിക്കുമെന്ന് നിരീക്ഷണത്തില്‍ നിന്ന് തന്നെ നമ്മള്‍ക്ക് മനസ്സിലാക്കാം.
മാലിന്യ നിർമാർജനം
ഒച്ചുകൾ മുട്ടയിട്ടു പെരുകുന്നത് മാലിന്യങ്ങൾ നിറഞ്ഞ സ്ഥലങ്ങളിലാണ്. അതിനാൽ മാലിന്യങ്ങൾ നിർമാർജനം ചെയ്ത് വീടും പരിസരവും ശുചിയായി സൂക്ഷിക്കണം.
കാർഷികവിളകളിൽ ഒച്ചിന്റെ ശല്യം കൂടുതലായി കാണുന്നുണ്ടെങ്കിൽ പുകയില– തുരിശുലായനി തളിക്കാം. ഇതിനായി പുകയില 25 ഗ്രാം ഒന്നര ലീറ്റര്‍ വെള്ളത്തില്‍ എടുത്തു നന്നായി തിളപ്പിക്കണം. 60 ഗ്രാം തുരിശ് ഒരു ലീറ്റർ വെള്ളത്തിൽ ലയിപ്പിച്ച് തലേ ദിവസം തന്നെ എടുത്തു വയ്ക്കണം. ഈ രണ്ടു ലായനികളും നന്നായി യോജിപ്പിച്ച് അരിച്ചെടുത്ത് വിളകളിലോ മരങ്ങളിലോ തളിച്ചുകൊടുക്കാം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.