തുവര കൃഷി ചെയ്യാം ഈസിയായി
text_fieldsഅടുക്കളത്തോട്ടത്തിലും വ്യാവസായികമായും കൃഷിചെയ്യാൻ പറ്റിയ ഒന്നാണ് ഇംഗ്ലീഷിൽ റെഡ് ഗ്രാം' എന്നറിയപ്പെടുന്ന തുവരപ്പയർ. തുവരയുടെ കൃഷി വളരെ എളുപ്പമാണ്. കാലവർഷാരംഭത്തിനു മുമ്പ് ഒന്നുരണ്ടു നല്ലമഴ കിട്ടിക്കഴിഞ്ഞാൽ പയർവിത്തു വിതക്കാം.
വളരെ വലിയ തോതിൽ പരിചരണം ആവശ്യമില്ലാത്ത കൃഷിയാണ് തുവരപ്പയർ. ഉയരത്തിൽ കമ്പുകളോടുകൂടിയാണ് ഇവ വളരുന്നത്. മൂന്നുമീറ്റര്‍ വരെ ഉയരത്തിൽ ചെടി വളരാം. വരള്‍ച്ചയെ ചെറുക്കാനുള്ള കഴിവാണ് തുവരയെ മറ്റു പയറുവര്‍ഗങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. പ്രോട്ടീന്റെ സംഭരണശാലയാണ് തുവര. 20 ശതമാനം സി പ്രോട്ടീന്‍ മാത്രമല്ല വിറ്റാമിനുകളും പോഷകങ്ങളും തുവരയിൽ അടങ്ങിയിരിക്കുന്നു.
വെള്ളം കെട്ടിനില്‍ക്കാത്ത ഏത് സ്ഥലത്തും തുവര കൃഷി ചെയ്യാം. കിളിർത്തുവരുന്ന തുവരച്ചെടിയുടെ ചുവട്ടിൽ കളകൾ ഉണ്ടാകാതെ നോക്കണം. തീർത്തും വളക്കൂറില്ലാത്തതും മണ്ണിന് ഇളക്കമില്ലാത്തതുമായ ഭാഗത്താണ് തുവര നിൽക്കുന്നതെങ്കിൽ മാത്രം ചുവട് ഇളക്കി വളപ്രയോഗം ആകാം. ഇതര വിളകളുടെ കൂട്ടത്തിലാണ് തുവര നിൽക്കുന്നതെങ്കിൽ പ്രത്യേക പരിചരണം ആവശ്യമില്ല. നാലഞ്ചുമാസം നനച്ചുകൊടുതത്തിനുശേഷം നന നിറുത്തണം. വരൾച്ചയിലാണ് തുവര പൂക്കുക.
തുവരവാള്‍ മുക്കാല്‍ ഭാഗം ഉണങ്ങിയാല്‍ മുറിച്ചെടുത്ത് വെയിലത്തുണക്കി തല്ലിപ്പൊഴിക്കാം.
വിവിധ കളറുകളിലും വലിപ്പത്തിലുമുള്ള നിരവധി തുവരയിനങ്ങളുണ്ട്. കേരളത്തിന് ഏറ്റവും അനുേയാജ്യമായ തുവര ഇനം ബി.എസ്.ആര്‍1 ആണ്. തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയ ഭവാനി സാഗര്‍ ദീര്‍ഘകാല വിളയാണ്. അതായത് നട്ട് അഞ്ച് വർഷം വരെ വിളയെടുക്കാം. കോട്ടയം മീനച്ചിൽ താലൂക്കിൽ കൂടുതലായും പുറംതൊലി കറുത്ത ഇനമാണ് കാണപ്പെടുന്നത്. എന്നാൽ തിരുവനന്തപുരത്ത് കാണപ്പെടുന്നവ യുടെ പുറംതൊലി ചുവപ്പാണ്. ഇവ രണ്ടിന്റെയും പയർമണികൾക്ക് വലിപ്പം വളരെ കുറവാണ്. പക്ഷെ പാലക്കാട് ജില്ലയിൽ കാണപ്പെടുന്നവയുടെ പുറം തൊലിക്ക് വെളുപ്പ് നിറമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.