കറ്റാർവാഴ ജെൽ ഇങ്ങനെ ഉപയോഗിക്കൂ; ചെടികളുടെ വേര് അതിവേഗത്തിൽ വളരും
text_fieldsകൃഷിയിടങ്ങളിൽ നടാനായി പുതിയ ചെടികളോ മറ്റോ കിട്ടുമ്പോൾ കറ്റാർവാഴ ജെല്ലിൽ കുതിർത്തി വെച്ചശേഷം നട്ടാൽ നല്ലതാണ്. കറ്റാർവാഴയുടെ ജെല്ല് റൂട്ടിംഗ് ഹോർമോണായി പ്രവർത്തിക്കും. അതിനാലാണ് ഇങ്ങനെ ചെയ്യുന്നത്. ചെടികളുടെ കമ്പുകളിൽ വേരുപിടിപ്പിക്കാനും ഇതുവഴി എളുപ്പത്തിൽ സാധിക്കും.
ഹോർമോൺ തയാറാക്കാനായി കറ്റാർവാഴയുടെ രണ്ട് പോളകളിൽനിന്നുള്ള ജെല്ല് ഒരു ഗ്ലാസിൽ ശേഖരിക്കണം. ജെല്ല് ശേഖരിക്കുന്നതിനായി പോളകൾ ചെടിയിൽ നിന്നും മുറിച്ചെടുത്ത് അര മണിക്കൂർ മുതൽ മുക്കാൽ മണിക്കൂർ വരെ ഒരു പേപ്പറിലോ മറ്റെവിടെയെങ്കിലും ചെരിച്ചുവച്ച് സ്വർണ്ണ നിറത്തോടുകൂടിയുള്ള കറ അതിനകത്ത് നിന്ന് പുറത്തു കളയണം. ഈ കറ വസ്ത്രത്തിലാകാതെ സൂക്ഷിക്കണം. കറ പോയതിനു ശേഷം മാത്രം ജെല്ല് വേർതിരിക്കുക. തുടർന്ന് ജെല്ല് വെള്ളം ചേർക്കാതെ അടിച്ചെടുക്കുക. ശേഷം മൂന്നു ലിറ്റർ വെള്ളത്തിൽ ഇത് മിക്സ് ചെയ്ത് അരിച്ചെടുത്ത് സ്പ്രേ ചെയ്യാം.
ചെടികൾ നടുന്നതിന് മുമ്പ് അരമണിക്കൂർ ഈ ജെല്ലിൽ മുക്കിവെക്കാം. തൈകൾ മാറ്റി നട്ടശേഷം ഉണ്ടാകുന്ന സ്ട്രെസ്സ് കുറയ്ക്കുന്നതിന് വേണ്ടി സ്ട്രെസ് ഗാർഡ് എന്ന രൂപത്തിൽ ഉപയോഗിക്കാനും വിത്ത് മുളപ്പിച്ച് എടുക്കുന്ന സമയത്ത് തൈകൾക്ക് നന്നായി കരുത്ത് ലഭിക്കാൻ വേണ്ടിയും ഇത് ഉപയോഗിക്കാം.
കറ്റാര്‍വാഴ; ആരോഗ്യത്തിനും സൗന്ദര്യത്തിനും
- കറ്റാര്‍വാഴ ജെല്ലില്‍ അല്‍പം നാരങ്ങാനീര് കൂടി ചേര്‍ത്ത് മുഖത്ത് തേച്ചാല്‍ മുഖം തിളങ്ങും
- ബ്ലാക്ക്ഹെഡ്സ് പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കറ്റാര്‍ വാഴ നല്ലതാണ്. കറ്റാര്‍ വാഴയും നാരങ്ങ നീരും മിക്സ് ചെയ്ത് അതില്‍ അല്‍പ്പം പഞ്ചസാര ചേര്‍ത്ത് മുഖത്ത് സ്‌ക്രബ്ബ് ചെയ്യാം. ഇത് ബ്ലാക്ക്ഹെഡ്സിനെ ഇല്ലാതാക്കും.
- ശരീരത്തിലുണ്ടാകുന്ന ചൊറിച്ചിലും അലര്‍ജിയും മാറ്റാന്‍ കറ്റാര്‍വാഴ വളരെ നല്ലതാണ്. പ്രത്യേകിച്ച് മഞ്ഞു കാലങ്ങളിലുണ്ടാകുന്ന എല്ലാ ചര്‍മ്മ പ്രശ്നങ്ങള്‍ക്കു കറ്റാര്‍വാഴ ഒരു പരിഹാരം തന്നെയാണ്.
- അല്‍പം കറ്റാര്‍വാഴ ജ്യൂസ്, ഒലീവ് ഓയില്‍, തേന്‍ എന്നിവ മിക്സ് ചെയ്ത് തേച്ചു പിടിപ്പിച്ചാല്‍ നഖം പൊട്ടല്‍ മാറും.
- വെളിച്ചെണ്ണ, തൈര്, കറ്റാര്‍വാഴ നീര് എന്നിവ മിക്സ് ചെയ്ത് പുരട്ടിയാല്‍ മുടി മിനുസമുള്ളതാകും.
- കറ്റാര്‍ വാഴ നീരും നാരങ്ങാ നീരും ചേര്‍ത്ത് തലയില്‍ തേച്ച് അല്‍പ്പ സമയം കഴിഞ്ഞു കഴുകി കളഞ്ഞാല്‍ താരന്‍ നശിക്കും.
- ദഹനപ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് കറ്റാര്‍വാഴ. എന്നും രാവിലെ കറ്റാര്‍വാഴ ജ്യൂസ് കഴിയ്ക്കുന്നത് ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളാന്‍ സഹായിക്കും.
- കറ്റാര്‍വാഴ ജ്യൂസ് എന്നും രാവിലെ കഴിക്കുന്നത് സന്ധിവേദനയും മറ്റു പ്രശ്നങ്ങളും പരിഹരിക്കും.
- ആര്‍ത്തവ സമയമുണ്ടാകുന്ന വയറു വേദന ശമിക്കാന്‍ കറ്റാര്‍വാഴ പോളയുടെ ജെൽ അഞ്ചു മില്ലി മുതല്‍ 10 മില്ലി വരെ ദിവസേന രണ്ടു നേരം കഴിക്കുന്നത് ഏറെ ഗുണം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.