വിജയ് കുരുമുളകിന് പ്രിയമേറുന്നു
text_fieldsകല്ലടിക്കോട്: വിജയ് എന്ന ഇനം കുരുമുളകിന് നാട്ടിൻപുറങ്ങളിൽ പ്രിയമേറുന്നു. കുരുമുളകിെൻറ ഉയർന്ന വിലയും ഗുണനിലവാരവുമാണ് കർഷകർ ഈ പുതിയ ഇനത്തിന് മുന്തിയ പരിഗണന നൽകാൻ പ്രധാനകാരണം. 20 വർഷത്തെ ഗവേഷണ ഫലമാണ് വിജയ് കുരുമുളകിെൻറ ഗുണനിലവാരം. കേരളത്തിൽ പ്രചാരത്തിലുള്ള മറ്റേതൊരു കുരുമുളകിനേക്കാളും മികച്ചതാണ് വിളയുടെ ഗുണമേന്മ.
നീളമുള്ള ചില്ലകൾ, നല്ല മുഴുത്ത തൂക്കമുള്ള മണികൾ, ഇടതൂർന്ന വളർച്ച, ഉരുണ്ട ശക്തമായ വേരുകൾ, ഇളം കടും പച്ച, ഇടത്തരം മുതൽ വലിയ ഇലകൾ എന്നിവ തിരിച്ചറിയാൻ കഴിയും. തണൽ പ്രദേശങ്ങൾക്ക് അനുയോജ്യമായ പന്നിയൂർ രണ്ട്, നീലമുണ്ടി എന്നിവയുടെ സങ്കരയിനമാണിത്. 19 സെൻറിമീറ്റർ വരെ നീളമുള്ള തിരി, പൂർണ വലുപ്പമുള്ള മണികൾ, 42 ശതമാനം വരെ ഉണക്കൽ എന്നിവയാണ് സവിശേഷതകൾ. മാതൃവള്ളികളുടെ ജനിതക സ്വഭാവം എന്ന നിലയിൽ തണൽ പ്രദേശങ്ങളിലും ഇടവിളകളിലും കൃഷി ചെയ്യാൻ അനുയോജ്യം.
4.72 ശതമാനം പൈപ്പറിൻ, 10.19 ശതമാനം ഒലിയോറെസിൻ, 3.33 ശതമാനം എണ്ണ എന്നിവ അടങ്ങിയ ഹെക്ടറിൽനിന്ന് ശരാശരി വിളവ് 2646 കിലോ ഉണക്ക കുരുമുളകാണ്. കോൺക്രീറ്റ് തൂണുകളിലും ഈ ഇനംനട്ട് വളർത്താമെന്ന പ്രത്യേകതയുണ്ട്. ഗ്രാമപ്രദേശങ്ങളിലെ കർഷകരുടെ ആവശ്യം പരിഗണിച്ച് വിജയ് കുരുമുളകിെൻറ നടീൽ വസ്തുക്കൾ കൃഷിഭവന് കീഴിലുള്ള കരിമ്പ ഇക്കോഷോപ്പിൽ ലഭ്യമാണ്.
വിജയ് എന്ന ഇനം കുരുമുളക്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.