അടുത്ത വർഷം 15 ലക്ഷം തെങ്ങ് െവച്ചുപിടിപ്പിക്കും –മന്ത്രി പി. പ്രസാദ്
text_fieldsആലപ്പുഴ: സംസ്ഥാനത്ത് അടുത്തവർഷം പുതിയതായി 15 ലക്ഷം തെങ്ങിൻ തൈകൾ െവച്ചുപിടിപ്പിക്കുമെന്ന് കൃഷി മന്ത്രി പി. പ്രസാദ്. മുഹമ്മ ഗ്രാമപഞ്ചായത്തിലെ കേരഗ്രാമം പദ്ധതിയുടെയും അനുബന്ധ പരിപാടികളുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
നാളികേര സമൃദ്ധി ലക്ഷ്യമിടുന്ന കേരഗ്രാമം പദ്ധതിയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് നാളികേരത്തില്‍നിന്ന് മൂല്യവര്‍ധിത ഉൽപന്നങ്ങള് നിര്‍മിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. മുഹമ്മ പഞ്ചായത്തിലെ 16 വാർഡുകളിലെ 250 ഹെക്ടർ പ്രദേശത്ത് 43,750 തെങ്ങുകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തടം തുറക്കൽ, പുതയിടൽ, ജലസേചന പമ്പ് സെറ്റുകളുടെയും തെങ്ങുകയറ്റ യന്ത്രങ്ങളുടെയും വിതരണം, ജൈവവള നിർമാണ യൂനിറ്റ്, രാസവളത്തിെൻറയും കീടനാശിനിയുടെയും ലഭ്യത ഉറപ്പാക്കൽ, കേടുവന്നവ മുറിച്ചുമാറ്റി ഗുണനിലവാരമുള്ള തെങ്ങിൻതൈകൾ നടൽ, ഇടവിള കൃഷിക്ക് പ്രോത്സാഹനം നൽകല് തുടങ്ങിയ വിവിധ പ്രവർത്തനങ്ങളാണ് നടക്കുക. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സ്വപ്ന ഷാബു അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.ജി. രാജേശ്വരി മുഖ്യപ്രഭാഷണം നടത്തി. പമ്പ്സെറ്റുകൾ, ജൈവവളം, തെങ്ങുകയറ്റ യന്ത്രം, ഇടവിള കിറ്റ് തുടങ്ങിയവയുടെ വിതരണവും മന്ത്രി നിർവഹിച്ചു.
പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ആര്. ശ്രീരേഖ പദ്ധതി വിശദീകരിച്ചു. പഞ്ചായത്തിലെ മുതിർന്ന കേരകർഷകൻ മഹാദേവൻ പിള്ളയെ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.ഡി. മഹേന്ദ്രൻ ആദരിച്ചു. കൃഷി വകുപ്പ് ഡെ. ഡയറക്ടര്‍ എലിസബത്ത് ഡാനിയല്‍, ചേർത്തല അസി.കൃഷി ഡയറക്ടർ ജി.വി. റെജി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ.ടി. റെജി, സെക്രട്ടറി പി.വി. വിനോദ്, കൃഷി ഓഫിസർ പി.എം. കൃഷ്ണ തുടങ്ങിയവര്‍ പങ്കെടുത്തു.
'പച്ചക്കറിയില്‍ സ്വയംപര്യാപ്തത: കൂട്ടായി പ്രയത്നിക്കണം'
ആലപ്പുഴ: പച്ചക്കറി ഉൽപാദനത്തില് സംസ്ഥാനത്തെ സ്വയം പര്യാപ്തതയിലെത്തിക്കാൻ കൂട്ടായ പരിശ്രമം വേണ്ടതുണ്ടെന്ന് മന്ത്രി പി. പ്രസാദ്. ഭാരതീയ പ്രകൃതികൃഷി പദ്ധതിപ്രകാരം രൂപവത്കരിച്ച ചേർത്തല ക്ലസ്റ്ററിെൻറ കാർഷികമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുരക്ഷിത ഭക്ഷണം ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൃഷി വകുപ്പ് കാര്‍ഷിക മേളകള്‍ നടപ്പാക്കുന്നത്. സാധ്യമായ ഇടങ്ങളിലെല്ലാം കൃഷി ചെയ്യുന്നതിലൂടെ പച്ചക്കറിക്ക് അയൽ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന രീതിയില്‍ മാറ്റമുണ്ടാക്കാനാകും. ജൈവ പച്ചക്കറി കൃഷിക്ക് കൂടുതൽ പ്രാധാന്യം നൽകി പ്രോത്സാഹിപ്പിക്കണം. ഇതിന് ജൈവ കാർഷിക മിഷൻ രൂപവത്കരിക്കുന്നത് സര്‍ക്കാറിെൻറ പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.
തിരുവിഴ ദേവസ്വം ഭൂമിയിൽ തിരുവിഴേശ്വരൻ ജെ.എൽ.ജി ഗ്രൂപ്പിെൻറ കൃഷിയിടത്തിൽ രണ്ട് ദിവസമായാണ് മേള നടക്കുന്നത്. ജൈവ കാർഷിക ഉൽപന്നങ്ങൾ, വളം, വിത്തിനങ്ങൾ, കാർഷികയന്ത്രങ്ങൾ, വിളകൾ തുടങ്ങിയവയുടെ പ്രദർശനം ഒരുക്കിയിട്ടുണ്ട്. കാർഷിക സെമിനാർ, കൃഷിവകുപ്പിെൻറ പദ്ധതികളുടെ ബോധവത്കരണം എന്നിവയും നടക്കും. ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സിനിമോൾ സാംസൺ അധ്യക്ഷത വഹിച്ചു. മാരാരിക്കുളം നോർത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുദർശന ബായ് പരമ്പരാഗത വിത്തിനങ്ങള്‍ കൈമാറി. പ്രിൻസിപ്പൽ കൃഷി ഓഫിസർ ആർ. ശ്രീരേഖ പദ്ധതി വിശദീകരിച്ചു. ചേർത്തല നഗരസഭാധ്യക്ഷ ഷെർലി ഭാർഗവൻ ജൈവകർഷകരെ ആദരിച്ചു. ചേർത്തല തെക്ക് കൃഷി ഓഫിസർ റോസ്മി ജോർജ്, കൃഷി അസിസ്റ്റൻറ് ജി.വി. രെജി, അസിസ്റ്റൻറ് സോയിൽ കെമിസ്റ്റ് എം.എം. രജിമോൾ, കർഷകൻ സി.ജി. പ്രകാശൻ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.