ക്ഷീരമേഖലക്ക് 29 വെറ്ററിനറി ആംബുലൻസ്; കാലിത്തീറ്റ എത്തിക്കാൻ കെ.എസ്.ആർ.ടി.സി
text_fieldsകട്ടപ്പന: ക്ഷീരകർഷകർക്ക് വീട്ടുമുറ്റത്ത് സേവനം എത്തിക്കുന്നതിനായി 29 വെറ്ററിനറി ആംബുലൻസ് സൗകര്യം നടപ്പാക്കുമെന്നും കെ.എസ്.ആർ.ടി.സിയുമായി ചേർന്ന് ക്ഷീരസംഘങ്ങളിൽ കാലിത്തീറ്റ എത്തിക്കാൻ നടപടി എടുത്തതായും വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ജില്ല പഞ്ചായത്തിെൻറ ക്ഷീരകർഷകർക്കുള്ള ഇൻസെൻറിവ് വിതരണോദ്ഘാടനവും മികച്ച ക്ഷീരകർഷകർക്ക് അവാർഡ് ദാനവും നടത്തി നെറ്റിത്തൊഴുവിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ജില്ല പഞ്ചായത്ത് 2021-22 സാമ്പത്തികവർഷം 3.5 കോടി ഇൻസെൻറിവായി നൽകും. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തി. മികച്ച കർഷകക്കുള്ള സമ്മാനദാനം എം.എം. മണി എം.എൽ.എ നിർവഹിച്ചു. മികച്ച യുവകർഷകനുള്ള സമ്മാനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജിജി കെ.ഫിലിപ്പും മികച്ച എസ്.സി /എസ്.ടി കർഷകനുള്ള സമ്മാനം ജോൺ തെരുവത്തും വിതരണം െചയ്തു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഉഷാകുമാരി മോഹൻകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജോസ് സ്കറിയ, വകുപ്പ് ഡയറക്ടർ വി.പി. സുരേഷ്കുമാർ, ജില്ല ചെയർമാൻ ജോയി അമ്പാട്ട്, െഡപ്യൂട്ടി ഡയറക്ടർ മിനി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.