ആറ് ദിവസത്തിനിടെ 92.01 കോടിയുടെ കൃഷിനാശം
text_fieldsതിരുവനന്തപുരം: കഴിഞ്ഞ ആറ് ദിവസത്തെ മഴയിൽ സംസ്ഥാനത്തുണ്ടായത് 92.01 കോടിയുടെ കൃഷിനാശം. ജൂലൈ 31 മുതല്‍ ഇന്നലെ വരെയുള്ള കണക്കാണിത്. 35,099 കർഷകരുടെ 3708 ഹെക്ടര്‍ കൃഷിയാണ് നശിച്ചത്. ജനുവരി ഒന്നുമുതൽ ആഗസ്റ്റ് ആറുവരെ 316.84 കോടിയുടെ കൃഷിനാശം സംസ്ഥാനത്തുണ്ടായതായാണ് വിലയിരുത്തൽ. 94,841 കർഷകരുടെ 14,320.65 ഹെക്ടർ കൃഷി നശിച്ചിട്ടുണ്ട്. കൂടുതൽ നാശനഷ്ടം എറണാകുളം ജില്ലയിലാണ്. ഇവിടെ 8465 കർഷകരുടെ 1386.99 ഹെക്ടർ കൃഷിയാണ് നശിച്ചത്. 64.75 കോടിയുടെ നാശനഷ്ടമാണ് പ്രാഥമികമായി വിലയിരുത്തിയിരിക്കുന്നത്. ഒരു മാസത്തിനിടെ മലപ്പുറം ജില്ലയിൽ 11,333 കർഷകരുടെ 7521.50 ഹെക്ടർ കൃഷി മഴയിൽ ഒലിച്ചുപോയതായാണ് റവന്യൂവകുപ്പിന്‍റെ കണക്ക്. 38.70 കോടിയുടെ നഷ്ടമാണ് വിലയിരുത്തിയിരിക്കുന്നത്. കണ്ണൂർ ജില്ലയിൽ 10829 കർഷകരുടെ 589.24 ഹെക്ടർ നശിച്ചു. 41.54 കോടിയാണ് ജില്ലയിലെ കൃഷിനാശം. പാലക്കാട് 31.64 കോടിയുടെയും കോഴിക്കോട് 25.37 കോടിയുടെയും കാസർകോട് 11.91 കോടിയുടെയും തൃശൂരിൽ 20.60 കോടിയുടെയും വയനാട് 37.55 കോടിയുടെയും കൃഷി നശിച്ചിട്ടുണ്ട്. തിരുവനന്തപുരം (94.9 ലക്ഷം), കൊല്ലം (57.7 ലക്ഷം), പത്തനംതിട്ട (77.15 ലക്ഷം), ആലപ്പുഴ (96.44 ലക്ഷം), കോട്ടയം (22.9 ലക്ഷം), ഇടുക്കി (98.08 ലക്ഷം) എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കൃഷിനാശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.