95 കിലോ തൂക്കമുള്ള മുള്ളുകാച്ചിൽ കിസാൻ മേളയിൽ താരമായി
text_fieldsകിളിമാനൂർ: കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത്, കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, പുളിമാത്ത് ബ്ലോക്ക് ഭാരതീയ പ്രകൃതി കൃഷി പദ്ധ തി എന്നിവയുടെ ഭാഗമായി മടവൂരി ൽ ആരംഭിച്ച കിസാൻ മേള ശ്രദ്ധേയമായി. മടവൂർ അമ്പാടി വിലാസത്തിൽ സത്യദാസിൻ്റെ പുരയിടത്തിൽ കൃഷി ചെയ്ത 95 കിലോ തൂക്കമുള്ള മുള്ളുകാച്ചിൽ മേളയിൽ താരമായിരിക്കുകയാണ്. മടവൂർ ഗവ: എൽ.പി.എസ് അങ്കണത്തിൽ ആരംഭിച്ച മേള ഞായറാഴ്ച സമാപിക്കും. മേളയോടനുബന്ധിച്ച് ജൈവ കൃഷിയുമായി ബന്ധപ്പെട്ട സെ മിനാറുകൾ, കർഷകരുടെ അനുഭവ ങ്ങൾ പങ്കുവയ്ക്കൽ, കാർഷിക ഉല്ലാ ദനോപാതികളുടെ പ്രദർശനം, വിപ ണനം എന്നിവയും നടക്കുന്നുണ്ട്.
മടവൂർ പഞ്ചായത്ത് പ്രസിഡന്റ് എം.ബിജുകുമാറിന്റെ അധ്യക്ഷതയി ൽ നടന്ന മേളയുടെ ഉദ്ഘാടനം കിളി മാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ ന്റ് ബി.പി മുരളി നിർവഹിച്ചു. പ്രിൻസി പ്പൽ കൃഷി ഓഫീസർ അനിൽകുമാർ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ പുളിമാ ത്ത് സബിത എസ്.ആർ, കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസി ഡന്റ് അഡ്വ. ശ്രീജ ഉണ്ണികൃഷ്ണൻ, നാവായിക്കുളം പഞ്ചായത്ത് പ്രസിഡ ന്റ് ബേബിരവീന്ദ്രൻ, ബ്ലോക്ക് പഞ്ചാ യത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡി ങ് കമ്മിറ്റി ചെയർപേഴ്സൺ ഡി. ദീപ, ജില്ല പഞ്ചായത്ത് മെമ്പർമാരായ ബേ ബിസുധ, പ്രിയദർശിനി, മടവൂർ പഞ്ചാ യത്ത് വൈസ്പ്രസിഡൻ്റ് ബി.എംറസി യ, വികസനസ്ഥിരം സമിതി ചെയർ മാൻ ഷൈജുദേവ്, ക്ഷേമകാര്യ സ്റ്റാൻ ഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ്. ചന്ദ്രലേഖ, കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ എ. അഫ്സ ൽ, എൻ.സരളമ്മ, മടവൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി. എസ് ഹർഷകുമാർ, പഞ്ചായത്ത് മെ മ്പർമാരായ ടി.പി അരുണിമ, ഇന്ദു രാജീവ്, സി.പി.എം ജില്ല കമ്മിറ്റിയംഗം മടവൂർ ആനിൽ, സി.പി.ഐ ലോക്ക ൽ കമ്മിറ്റിസെക്രട്ടറി മടവൂർ നാസർ, കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസി ഡന്റ് അജിത് കുമാർ, അസിസ്റ്റന്റ് പ്രൊഫസർ കെ.എ. യു കീടനിന്ത്രണ വിഭാഗം നീന ലെനിൻ എന്നിവർ പങ്കെ ടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.