കൃഷിയിൽ പുതുവഴി കണ്ടെത്തി, കെ.എസ്.ആർ.ടി.സി മുൻ ജീവനക്കാരൻ
text_fieldsകേരളവർമ കൃഷിസ്ഥലത്ത്
പന്തളം: സർവിസിൽനിന്ന് വിരമിച്ചശേഷം മുഴുവൻ സമയവും കൃഷിക്കായി മാറ്റിവെച്ച എൻ.ആർ. കേരളവർമ ശ്രേദ്ധയനാകുന്നു. തെൻറയും സഹോദരിയുടെയും പേരിലുള്ള മൂന്ന് ഏക്കറോളം സ്ഥലത്ത് വിവിധ തരത്തിലുള്ള കൃഷി ചെയ്യുന്ന പന്തളം മങ്ങാരം തുവേലിൽ എൻ.ആർ. കേരളവർമയെ തേടി ഇത്തവണ പന്തളം നഗരസഭയിലെ മികച്ച പച്ചക്കറി കർഷകനുള്ള അവാർഡ് എത്തി. ഇത് മൂന്നാം തവണയാണ് വർമക്ക് ഈ അവാർഡ് ലഭിക്കുന്നത്.
കെ.എസ്.ആർ.ടി.സിയിൽ എ.ടി.ഒ ആയി റിട്ടയർ ചെയ്തശേഷം കഴിഞ്ഞ 14 വർഷമായി കൃഷിയിൽ വ്യാപൃതനാണ്. 1500 പാളയം കോടൻ വാഴ, 150 ചെങ്കദളി, 100 ഞാലിപ്പൂവൻ, 100 പൂവൻ വാഴ, 150 ഏത്തവാഴ, 400 വെണ്ട, 350 പച്ചമുളക്, 200വഴുതന, 400 കാച്ചിൽ, 200 ശീമ ചേമ്പ്, അഞ്ച്വാരം ചുട്ടി ചേമ്പ്,10 വാരം ഇഞ്ചി, അഞ്ച്വാരം മഞ്ഞൾ, 400 മൂട് മരച്ചീനി, 50 ചേന എന്നിവയാണ് കൃഷി ചെയ്യുന്നത്. സർക്കാറിെൻറ നൂറനാട്ടെ കാർഷിക വിപണന കേന്ദ്രത്തിലാണ് ഉൽപന്നങ്ങൾ വിൽക്കുന്നത്.
കൃഷിസ്ഥലത്തെ ഭൂരിഭാഗം പണികളും ഈ 69കാരൻ തന്നെയാണ് ചെയ്യുന്നത്. സഹായിക്കാൻ രണ്ട് കർഷക തൊഴിലാളികളും ഉണ്ട്. കേരള കർഷകസംഘം മുടിയൂർക്കോണം മേഖല സെക്രട്ടറിയായും കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് അസോ. പത്തനംതിട്ട ജില്ല പ്രസിഡൻറായും പ്രവർത്തിക്കുന്ന കേരളവർമ കൃഷിപ്പണിക്കിടെ സംഘടന പ്രവർത്തനത്തിനും സമയം കണ്ടെത്തുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.