കാർഷിക സമൃദ്ധിയുടെ ഓർമകളുമായി ആയില്യം മകം ആഘോഷം
text_fieldsപാലക്കാട്: കാർഷിക സമൃദ്ധിയുടെ ഓർമകൾ സമ്മാനിച്ച് ജില്ലയിൽ ആയില്യം മകം ആഘോഷത്തിന് തുടക്കമായി. ആയില്യത്തിന് അരികുറി, മകത്തിന് മഞ്ഞക്കുറി ചാർത്തിയാണ് ആഘോഷം തുടങ്ങുന്നത്. ഓണത്തെ അനുസ്മരിപ്പിക്കുന്ന ജില്ലയിലെ കാർഷികോത്സവമാണ് ആയില്യം മകം. ഈ ദിവസം രാവിലെ ഉരുക്കളെ കുളിപ്പിച്ച് ആയില്യം ദിവസം അരിക്കുറിയും മകം ദിവസം മഞ്ഞക്കുറിയും ചാർത്തും. ഈ രണ്ടു ദിവസങ്ങളിലും ഉരുക്കളെ ഒരു പണിക്കും ഉപയോഗിക്കാറില്ലെന്ന് പഴമക്കാർ പറയുന്നു. മനുഷ്യരും ഈ ദിവസങ്ങളിൽ കൃഷിപണികളും ചെയ്യാറില്ല. ഓണത്തെ അനുസ്മരിപ്പിക്കുന്ന എല്ലാ വിധ സദ്യവട്ടങ്ങളും ആയില്യം മകം ഉത്സവത്തിന് ഉണ്ടാവും. കളിമണ്ണിൽ ഒറ്റതടയിൽ തീർത്ത ഓണത്തപ്പനെയും ഈ ദിവസങ്ങളിൽ വീടുകളിൽ പ്രതിഷ്ഠിക്കും. നാളെയും ആഘോഷം തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.