അബ്ദുൽ ഖാദർ കൃഷിയിടത്തിലാണ്...
text_fieldsഅരൂർ: അധ്യാപനത്തിൽനിന്ന് വിരമിച്ചിട്ടും അബ്ദുൽ ഖാദർ തിരക്കിലാണ്. അരൂക്കുറ്റി ഗവ. ഹൈസ്കൂളിൽനിന്ന് 1992ൽ വിരമിക്കുമ്പോഴും അതിനുമുമ്പും വിശ്രമമില്ലാതെയാണ് കാർഷിക ജോലികളിൽ വ്യാപൃതനാകുന്നത്.
കൃഷിരീതികൾക്കും പ്രത്യേകതയേറെയുണ്ട്. കൃഷിയിൽ പരീക്ഷണങ്ങളാണ് അതിൽ പ്രധാനം. അരൂക്കുറ്റി കായലിനോട് ചേർന്ന ചെട്ടുതറ പുരയിടമാണ് താമസം. ഭാര്യ നബീസയും മകൻ ജലാലും കുടുംബവും കൂടെയുണ്ട്. ഉപ്പ് കയറുന്ന പുരയിടമായതിനാൽ കൃഷിയൊന്നും വിജയിക്കില്ലെന്നായിരുന്നു വിശ്വാസം.1970 ൽ പരീക്ഷണാർഥം നെൽവയലിൽ വിളവ് ഇറക്കിയത് വസുമതി വിത്തുകളാണ്. അതു വൻവിജയമായതോടെ ഐ.ആർ 8 , കുറുവ, മുണ്ടകൻ എന്നീ നെൽ വിത്തുകൾ വിജയകരമായി കൃഷി ചെയ്തു. കുട്ടികൾക്ക് കുറുക്കി കൊടുക്കുന്ന പുല്ല് വ്യാപകമായി കൃഷിചെയ്തതും ദൂരെ നിന്നുള്ളവർപോലും കൗതുകപൂർവം കാണാനെത്തിയതും കുറേ അധികം പേർക്ക് സൗജന്യമായി നൽകിയതും ഇപ്പോഴും മറന്നിട്ടില്ല.
കായലിനോട് ചേർന്നുള്ള കൃഷിയിടം ആയിട്ടും ഉപ്പു കയറി നശിക്കാത്തത് മഴവെള്ളത്തെ പിടിച്ചുനിർത്താൻ കൃഷിക്ക് കഴിവുള്ളതുകൊണ്ടാണെന്ന് അബ്ദുൽഖാദർ പറയുന്നു. കൃഷിയിടം കുറച്ചു ചുരുങ്ങിയെങ്കിലും രക്തശാലി നെൽവിത്തുകളാണ് ഇത്തവണ വിതച്ചത്. ഒക്ടോബർ ആദ്യവാരം വിളവെടുപ്പ് നടത്താനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. നൂറുമേനി വിളവ് ലഭിച്ചതിെൻറ ആഹ്ലാദത്തിലാണ് കൃഷിയുടെ അധ്യാപകൻ. പരീക്ഷണാർഥം ജപ്പാൻ വൈലറ്റ് എന്ന നെൽവിത്തുകളും കുറച്ച് സ്ഥലത്ത് കൃഷി ചെയ്തിട്ടുണ്ട്.
രക്തശാലി നെല്ല് പണ്ട് രാജകൊട്ടാരത്തിൽ ഭക്ഷണത്തിന് ഉപയോഗിക്കുന്നതാണെന്നാണ് വിശ്വാസം. ഔഷധഗുണം ഏറെയുള്ള ഇതിെൻറ പുറംതോട് ഒഴിച്ച് ബാക്കിയെല്ലാം ഔഷധത്തിന് ഉപയോഗിക്കും എന്നാണ് പറയപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.