കൃഷി ഭൂമിക്ക് പട്ടയമില്ല; ആനുകൂല്യങ്ങൾ ലഭിക്കാതെ കർഷകർ
text_fieldsമാറഞ്ചേരി: 50 വർഷമായി കൃഷി ചെയ്തിട്ടും കൃഷി ഭൂമിക്ക് പട്ടയമില്ലാത്തതിനാൽ പല ആനുകൂല്യങ്ങളും ലഭിക്കാതെ ഇരുമ്പയിൽ പാടശേഖരത്തെ കർഷകർ. 40 ഏക്കറിലാണ് ഇവിടെ കൃഷി ചെയ്യുന്നത്.
ഇതിൽ 15 ഏക്കറിന് മാത്രമേ പട്ടയമുള്ളൂ. 25 ഏക്കറിന് പട്ടയം ഇല്ലാത്തതിനാൽ കൃഷി വകുപ്പിൽ നിന്നുള്ള ആനുകുല്യങ്ങൾ ലഭിക്കുന്നില്ല. വിത്ത്, വളം, കുമ്മായം, നെല്ല് സപ്ലൈകോ ഏറ്റെടുക്കൽ, ഇൻഷുറൻസ്, പമ്പിങ് സബ്സിഡി തുടങ്ങിയ ആനുകൂല്യങ്ങളാണ് ലഭിക്കാത്തത്.
മാറി വരുന്ന സർക്കാറുകൾ പമ്പ് സെറ്റുകൾ, മോട്ടോർ ഷെഡ്, റാമ്പ്, സ്ലൂയിസ്, സബ് മേഴ്സിബിൽ പമ്പ് തുടങ്ങിയ കാര്യങ്ങൾ അനുവദിച്ചിട്ടുണ്ട്. മഴ പെയ്ത് കൃഷി നശിച്ചാൽ പലർക്കും നഷ്ട പരിഹാരം ലഭിക്കുമ്പോൾ ഇവർക്ക് നഷ്ടം സഹിക്കാൻ മാത്രമേ നിവൃത്തിയുള്ളൂ. പട്ടയ പ്രശ്നം ഉടൻ പരിഹരിക്കണമെന്ന് പാടശേഖര സമിതി ഭാരവാഹികളായ കെ. അബ്ദുല്ലക്കുട്ടി, മനുരാജ് തുടങ്ങിയവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.